അ​ഴി​മ​തി: സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​നെ സം​ര​ക്ഷി​ക്കാ​ന്‍ സി​പി​എം ശ്ര​മ​മെ​ന്ന് യു​ഡി​എ​ഫ്
Thursday, December 7, 2017 3:34 PM IST
കാ​സ​ര്‍​ഗോ​ഡ്: ഉ​ദു​മ പ​ഞ്ചാ​യ​ത്തി​ലെ മു​ന്‍ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് കു​ടും​ബ​ശ്രീ​ക്ക് കീ​ഴി​ലെ അ​ഗ​തി-​ആ​ശ്ര​യ പ​ദ്ധ​തി​യി​ല്‍ അ​ഴി​മ​തി ന​ട​ത്തി​യ​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ് ഉ​ദു​മ പ​ഞ്ചാ​യ​ത്ത് ലെ​യ്‌​സ​ണ്‍ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. പ​ദ്ധ​തി​യി​ല്‍ ല​ക്ഷ​ക​ണ​ക്കി​ന് രൂ​പ​യു​ടെ അ​ഴി​മ​തി​യാ​ണ് ന​ട​ന്നി​ട്ടു​ള്ള​ത്.
ബ​ധി​ര​യും മൂ​ക​യു​മാ​യ ബേ​ക്ക​ലി​ലെ സു​നി​ത​ക്ക് വീ​ട് നി​ര്‍​മാ​ണ​ത്തി​ന് നാ​ലു​ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. വീ​ട് നി​ര്‍​മാ​ണ​ത്തി​നാ​യി ര​ണ്ടു​ഘ​ട്ട​ങ്ങ​ളി​ലാ​യി ആ​റു സെ​ന്‍റ് സ്ഥ​ല​മാ​ണ് വാ​ങ്ങി​യ​ത്. ആ​ദ്യം വാ​ങ്ങി​യ മൂ​ന്നു സെ​ന്‍റിന് 20,000 രൂ​പ​യും പി​ന്നീ​ട് അ​തേ പ്ലോ​ട്ടി​ല്‍ വാ​ങ്ങി​യ മൂ​ന്നു സെ​ന്‍റിന് ഒ​ന്ന​ര​ല​ക്ഷം രൂ​പ​യു​മാ​ണ് ന​ല്‍​കി​യ​ത്.
ഒ​രേ പ്ലോ​ട്ടി​ല്‍ മാ​സ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ന​ട​ത്തി​യ ഇ​ട​പാ​ടി​ലാ​ണ് ഇ​ത്ര​യും വ​ലി​യ വ്യ​ത്യാ​സ​മു​ണ്ടാ​യ​ത്.
അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് പി​ന്‍​വ​ലി​ച്ച തു​ക​ക​ള്‍​ക്കു​ള്ള വൗ​ച്ച​റി​ലും വ​ലി​യ ക്ര​മ​ക്കേ​ടു​ണ്ടാ​യി​ട്ടു​ണ്ട്. സു​രേ​ശ​ന്‍ എ​ന്ന കോ​ണ്‍​ട്രാ​ക്ട​ര്‍ ന​ല്‍​കി​യെ​ന്ന് കാ​ണി​ക്കു​ന്ന വൗ​ച്ച​റി​ന് വി​രു​ദ്ധ​മാ​യി തു​ക അ​ക്കൗ​ണ്ടി​ല്‍ നി​ന്നും പി​ന്‍​വ​ലി​ച്ച​ത് ശ​മ്പ​ള​മാ​യി​ട്ടാ​ണ്.
ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​തും പ​ഴ​യ​തു​മാ​യ സാ​മ​ഗ്രി​ക​ള്‍ ഉ​പ​യോ​ഗി​ച്ചു നി​ര്‍​മി​ച്ച വീ​ട് ഒ​ട്ടും വാ​സ​യോ​ഗ്യ​മ​ല്ല. അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് മൊ​ത്തം 3,90,000 രൂ​പ പി​ന്‍​വ​ലി​ച്ചെ​ങ്കി​ലും അ​തി​ന്‍റെ രേ​ഖ​ക​ളി​ല്‍ വ​ലി​യ ക്ര​മ​ക്കേ​ടാ​ണ് കാ​ണാ​ന്‍ ക​ഴി​ഞ്ഞ​ത്.
അ​ഴി​മ​തി ന​ട​ത്തി​യി​ട്ടു​ള്ള സി ഡി എ​സ് ചെ​യ​ര്‍ പേ​ഴ്‌​സ​ൺ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി തീ​രു​മാ​ന​മെ​ടു​ക്കു​ക​യും സി​ഡി​എ​സി​ന്‍റെ ചു​മ​ത​ല​യു​ള്ള അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി കൈ​കൊ​ള്ള​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു കൊ​ണ്ടു​ള്ള റി​പ്പോ​ര്‍​ട്ട് ജി​ല്ലാ കു​ടും​ബ​ശ്രീ മി​ഷ​ന് ന​ല്‍​കി ഒ​രു മാ​സം ക​ഴി​ഞ്ഞി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ല.
ഈ ​മാ​സം 30നു ​കാ​ലാ​വ​ധി തീ​രു​ന്ന സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണെ​തി​രെ ബോ​ധ​പൂ​ര്‍​വം ന​ട​പ​ടി​യെ​ടു​ക്കാ​തെ നീ​ട്ടി​ക്കൊ​ണ്ടു​പോ​കാ​നു​ള്ള ശ്ര​മ​മാ​ണ് ജി​ല്ലാ കു​ടും​ബ​ശ്രീ മി​ഷ​ന്‍റെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​കു​ന്ന​ത്. സി​പി​എം നോ​മി​നി​യാ​യ സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണെ സം​ര​ക്ഷി​ക്കാ​നും സി​പി​എ​മ്മി​ന്‍റെ ഭ​ര​ണ​കാ​ല​ത്ത് ന​ട​ന്ന അ​ഴി​മ​തി മ​റ​ച്ചു​വെ​ക്കാ​നു​മു​ള്ള രാ​ഷ്ട്രീ​യ ഉ​ദ്യോ​ഗ​സ്ഥ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണി​തെ​ന്നു ഭാ​ര​വാ​ഹി​ക​ള്‍ ആ​രോ​പി​ച്ചു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ കാ​പ്പി​ല്‍ കെ.​ബി.​എം.​ഷെ​രീ​ഫ്, വി.​ആ​ര്‍.​വി​ദ്യാ​സാ​ഗ​ര്‍, എം.​എ​ച്ച്.​മു​ഹ​മ്മ​ദ് കു​ഞ്ഞി, ഗീ​ത കൃ​ഷ്ണ​ന്‍, അ​ന്‍​വ​ര്‍ മാ​ങ്ങാ​ട്, ടി.​കെ.​ഹ​സീ​ബ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.