ഐഎൻസി അം​ഗീ​കാ​രം റദ്ദാക്കിയതു പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ജോ​സ് കെ. ​മാ​ണി
Monday, December 11, 2017 12:13 PM IST
കോ​​ട്ട​​യം: ക​​ർ​​ണാ​​ട​​ക​​ത്തി​​ലെ ന​​ഴ്സിം​​ഗ് കോ​​ള​​ജു​​ക​​ളു​​ടെ അം​​ഗീ​​കാ​​രം പി​​ൻ​​വ​​ലി​​ച്ച ഇ​​ന്ത്യ​​ൻ ന​​ഴ്സിം​​ഗ് കൗ​​ണ്‍​സി​​ലി​​ന്‍റെ ന​​ട​​പ​​ടി അ​​ടി​​യ​​ന്ത​​ര​​മാ​​യി പു​​നഃ​​പ​​രി​​ശോ​​ധി​​ക്ക​​ണ​​മെ​​ന്ന് ജോ​​സ് കെ. ​​മാ​​ണി എം​​പി കേ​​ന്ദ്ര ആ​​രോ​​ഗ്യ​​മ​​ന്ത്രി ജെ.​​പി. ന​​ഡ്ഡ​​യോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു.
ക​​ഴി​​ഞ്ഞ​​ദി​​വ​​സം ന​​ഴ്സിം​​ഗ് കോ​​ള​​ജു​​ക​​ളെ സം​​ബ​​ന്ധി​​ച്ച വി​​വ​​ര​​ങ്ങ​​ൾ ഐ​​എ​​ൻ​​സി വെ​​ബ്സൈ​​റ്റി​​ൽ​​നി​​ന്നു നീ​​ക്കം ചെ​​യ്തി​​രു​​ന്നു. ന​​ഴ്സിം​​ഗ് കോ​​ഴ്സു​​ക​​ൾ ന​​ട​​ത്താ​​ൻ ക​​ർ​​ണാ​​ട​​ക ന​​ഴ്സിം​​ഗ് കൗ​​ണ്‍​സി​​ലി​​ന്‍റെ​​യും ക​​ർ​​ണാ​​ട​​ക​​യി​​ലെ രാ​​ജീ​​വ് ഗാ​​ന്ധി ആ​​രോ​​ഗ്യ​​സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ​​യും അം​​ഗീ​​കാ​​രം മ​​തി​​യെ​​ന്ന ക​​ർ​​ണാ​​ട​​ക മെ​​ഡി​​ക്ക​​ൽ വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പി​​ന്‍റെ തീ​​രു​​മാ​​നം ക​​ർ​​ണാ​​ട​​ക ഹൈ​​ക്കോ​​ട​​തി ശ​​രി​​വ​​ച്ച​​തോ​​ടെ​​യാ​​ണു പ്ര​​ശ്ന​​ങ്ങ​​ൾ​​ക്ക് തു​​ട​​ക്ക​​മാ​​യ​​ത്.
തു​​ട​​ർ​​ന്ന് ഈ ​​ഉ​​ത്ത​​ര​​വ് ഭാ​​ഗി​​ക​​മാ​​യി സ്റ്റേ ​​ചെ​​യ്യു​​ക​​യും കോ​​ള​​ജു​​ക​​ൾ വീ​​ണ്ടും ഐ​​എ​​ൻ​​സി പ​​ട്ടി​​ക​​യി​​ൽ ഇ​​ടം​​പി​​ടി​​ച്ച​​തു​​മാ​​ണ്. വെ​​ബ്സൈ​​റ്റി​​ൽ​​നി​​ന്നും വീ​​ണ്ടും നീ​​ക്കി​​യ​​തോ​​ടെ ന​​ഴ്സിം​​ഗ് പ​​ഠി​​ക്കാ​​ൻ ബം​​ഗ​​ളൂ​​രു​​വി​​ലെ​​ത്തി​​യ ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു മ​​ല​​യാ​​ളി​​ക​​ൾ ഉ​​ൾ​​പ്പ​​ടെ​​യു​​ള്ള വി​​ദ്യാ​​ർ​​ഥി​​ക​​ളാ​​ണു പ്ര​​തി​​സ​​ന്ധി​​യി​​ലാ​​യ​​ത്.
ഐ​​എ​​ൻ​​സി അം​​ഗീ​​കാ​​ര​​മി​​ല്ലാ​​ത്ത കോ​​ഴ്സു​​ക​​ൾ പ​​ഠി​​ക്കു​​ന്ന​​വ​​ർ​​ക്കു മ​​റ്റ് സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലും വി​​ദേ​​ശ​​ത്തും ജോ​​ലി​​സാ​​ധ്യ​​ത​​യി​​ല്ല. വി​​ദേ​​ശ​​ത്ത് ജോ​​ലി ല​​ഭി​​ച്ചാ​​ൽ​​ത​​ന്നെ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് വേ​​രി​​ഫി​​ക്കേ​​ഷ​​ന് വ​​രു​​ന്പോ​​ൾ ഐ​​എ​​ൻ​​സി അം​​ഗീ​​കാ​​ര​​മി​​ല്ല എ​​ന്ന കാ​​ര​​ണ​​ത്താ​​ൽ ജോ​​ലി ന​​ഷ്ട​​പ്പെ​​ടു​​ന്ന സാ​​ഹ​​ച​​ര്യം വ​​രെ ഉ​​ണ്ടാ​​കും.
ക​​ർ​​ണാ​​ട​​ക​​യി​​ലെ ന​​ഴ്സിം​​ഗ് കോ​​ള​​ജു​​ക​​ളി​​ലെ ഭൂ​​രി​​ഭാ​​ഗം വി​​ദ്യാ​​ർ​​ഥി​​ക​​ളും മ​​ല​​യാ​​ളി​​ക​​ളാ​​ണ്. ആ​​യ​​തി​​നാ​​ൽ ഇ​​ക്കാ​​ര്യ​​ത്തി​​ൽ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ ഇ​​ട​​പെ​​ട​​ണ​​മെ​​ന്നും ജോ​​സ് കെ. ​​മാ​​ണി ആ​​വ​​ശ്യ​​പ്പെ​​ട്ടു.