കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ മ​ഹാ​സ​മ്മേ​ള​നം: ഒരുക്കം അവസാനഘട്ടത്തിൽ
കോ​​ട്ട​​യം: കേ​​ര​​ള കോ​​ണ്‍​ഗ്ര​​സി​​ന്‍റെ മ​​ഹാ​​സ​​മ്മേ​​ള​​നം 14 മു​​ത​​ൽ 16 വ​​രെ കോ​​ട്ട​​യ​​ത്തു ന​​ട​​ക്കും. സ​​മ്മേ​​ള​​ന​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യി വി​​ളം​​ബ​​ര ജാ​​ഥ​​ക​​ളും ഇ​​രു​​ച​​ക്ര വാ​​ഹ​​ന​​റാ​​ലി​​ക​​ളും നാ​​ളെ​​യും മ​​റ്റ​​ന്നാ​​ളു​​മാ​​യി ന​​ഗ​​ര​​ത്തി​​ൽ ന​​ട​​ക്കും.
നാ​​ളെ വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു കേ​​ര​​ള കോ​​ണ്‍​ഗ്ര​​സി​​ന്‍റെ തൊ​​ഴി​​ലാ​​ളി വി​​ഭാ​​ഗ​​മാ​​യ കെ​​ടി​​യു​​സി എ​​മ്മി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഓ​​ട്ടോ​​റി​​ക്ഷാ തൊ​​ഴി​​ലാ​​ളി​​ക​​ളാ​​ണ് വി​​ളം​​ബ​​ര​ ജാ​​ഥ​​യു​​മാ​​യി ആ​​ദ്യം രം​​ഗ​​ത്തി​​റ​​ങ്ങു​​ന്ന​​ത്. കോ​​ടി​​മ​​ത​​യി​​ൽ​​നി​​ന്നു തു​ട​ങ്ങു​ന്ന വി​​ളം​​ബ​​ര ജാ​​ഥ ന​ഗ​രം ചു​റ്റി കോ​​ടി​​മ​​ത​​യി​​ൽ സ​​മാ​​പി​​ക്കും. കെ​​ടി​​യു​​സി​​എം ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് പൗ​​ലോ​​സ് ക​​ട​​ന്പം​​കു​​ഴി​​യി​​ൽ, പ്രി​​ൻ​​സ് ലൂ​​ക്കോ​​സ് എ​​ന്നി​​വ​ർ നേ​തൃ​ത്വം ന​ൽ​കും.
യൂ​​ത്ത് ഫ്ര​​ണ്ട് എം ​​സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് സ​​ജി മ​​ഞ്ഞ​​ക്ക​​ട​​ന്പ​​ൻ, ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് പ്ര​​സാ​​ദ് ഉ​​രു​​ളി​​കു​​ന്നം എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ജി​​ല്ലാ​ക്ക​​മ്മി​​റ്റി​​യു​​ടെ ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന വി​​ളം​​ബ​​ര​​റാ​​ലി 14നു ​ന​ട​ക്കും. പാ​​ർ​​ട്ടി വൈ​​സ് ചെ​​യ​​ർ​​മാ​​ൻ ജോ​​സ് കെ. ​​മാ​​ണി എം​​പി വി​​ളം​​ബ​​ര​​ജാ​​ഥ ഫ്ളാ​​ഗ് ഓ​​ഫ് ചെ​​യ്യും. എ​​ല്ലാ നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലും യൂ​​ത്ത്ഫ്ര​​ണ്ടി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ വി​​ളം​​ബ​​ര റാ​​ലി​​ക​​ളും കൂ​​ട്ട​​യോ​​ട്ട​​വും സം​​ഘ​​ടി​​പ്പി​​ച്ചി​​ട്ടു​​ണ്ട്.
സ​​മ്മേ​​ള​​നം ന​​ട​​ക്കു​​ന്ന നെ​​ഹ്റു സ്റ്റേ​​ഡി​​യ​​ത്തി​​ൽ ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ ഇ-​​ബ​​യോ ടോ​​യ്‌​ല​​റ്റു​​ക​​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഒ​​രു ല​​ക്ഷ​​ത്തി​​ല​​ധി​​കം പ്ര​​വ​​ർ​​ത്ത​​ക​​ർ എ​​ത്തി​​ച്ചേ​​രു​​മെ​​ന്നു പ്ര​​തീ​​ക്ഷി​​ക്കു​ന്നു. എ​​ൽ​​സി​​ഡി, എ​​ൽ​​ഇ​​ഡി മോ​​ണി​​റ്റ​​റു​​ക​​ൾ സ​​ജീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. ചാ​​ന​​ലു​​ക​​ളി​​ലൂ​​ടെ സ​​മ്മേ​​ള​​നം ത​​ത്സ​​മ​​യം ജ​​ന​​ങ്ങ​​ളി​​ലേ​​ക്കു എ​​ത്തി​​ക്കും.
കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് വൈ​​സ് ചെ​​യ​​ർ​​മാ​​ൻ ജോ​​സ് കെ. ​​മാ​​ണി എം​​പി, ജോ​​യി എ​​ബ്ര​​ഹാം എം​​പി, എം​​എ​​ൽ​​എ​​മാ​​രാ​​യ റോ​​ഷി അ​​ഗ​​സ്റ്റി​​ൻ, മോ​​ൻ​​സ് ജോ​​സ​​ഫ്, എ​​ൻ. ജ​​യ​​രാ​​ജ്, തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ൻ നേ​​താ​​ക്ക​​ളാ​​യ സ​​ണ്ണി തെ​​ക്കേ​​ടം, വി​​ജി എം. ​​തോ​​മ​​സ്, ജെ​​ന്നി​​ക്സ് ജേ​​ക്ക​​ബ്, ജോ​​ബ് മൈ​​ക്കി​​ൾ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് ഒ​​രു​​ക്ക​​ങ്ങ​​ൾ.
പ്ര​​ക​​ട​​നം ന​​ട​​ക്കു​​ന്ന പ​​തി​​ന​​ഞ്ചി​​നു ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്ക് ഉ​​ണ്ടാ​​കാ​​തി​​രി​​ക്കാ​​നു​​ള്ള ക്ര​​മീ​​ക​​ര​​ണം ന​​ട​​ത്താ​​ൻ സം​​ഘാ​ട​ക സ​​മി​​തി തീ​​രു​​മാ​​നി​​ച്ചി​​ട്ടു​​ണ്ട്. ന​​ഗ​​ര​​ത്തി​​ൽ ചെ​​റു പ്ര​​ക​​ട​​ന​​ങ്ങ​​ളാ​​യി നാ​​ഗ​​ന്പ​​ട​​ത്ത് എ​​ത്തു​​ന്ന രീ​​തി​​യി​​ലാ​ണു ക്ര​​മീ​​ക​​ര​ണം.
എ​​സ്എ​​ച്ച് മൗ​​ണ്ട്, ക​​ഞ്ഞി​​ക്കു​​ഴി, കോ​​ടി​​മ​​ത എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ വാ​​ഹ​​ന​​ങ്ങ​​ൾ പാ​​ർ​​ക്ക് ചെ​​യ്ത​​ശേ​​ഷം പ്ര​​വ​​ർ​​ത്ത​​ക​​ർ പ്ര​​ക​​ട​​ന​​മാ​​യി നാ​​ഗ​​ന്പ​​ട​​ത്തേ​​ക്ക് എ​​ത്തും. കോ​​ഴി​​ക്കോ​​ട്, ക​​ണ്ണൂ​​ർ, വ​​യ​​നാ​​ട് എ​​ന്നി​​വ അ​​ട​​ക്ക​​മു​​ള്ള വ​​ട​​ക്ക​​ൻ ജി​​ല്ല​​ക​​ളി​​ൽ​​നി​​ന്നു​​ള്ള പ്ര​​വ​​ർ​​ത്ത​​ക​​ർ ഉ​​ച്ച​​യോ​​ടെ​ത​​ന്നെ ന​​ഗ​​ര​​ത്തി​​ൽ എ​​ത്തു​​മെ​​ന്നാ​ണു പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്.