മാ​ങ്ങാ​ന​ത്തെ ദ​ന്പ​തി​ക​ളെ കാ​ണാ​താ​യി​ട്ടു നാ​ളെ ഒ​രു​ മാ​സം
Monday, December 11, 2017 12:13 PM IST
കോ​​ട്ട​​യം: മാ​​ങ്ങാ​​ന​​ത്തെ ദ​​ന്പ​​തി​​ക​​ളെ കാ​​ണാ​​താ​​യി​​ട്ടു നാ​​ളെ ഒ​​രു​​മാ​​സം പൂ​​ർ​​ത്തി​​യാ​​കു​​ന്പോ​​ൾ ദു​​രൂ​​ഹ​​ത​​യൊ​​ഴി​​യു​​ന്നി​​ല്ല. ക​​ടു​​ത്ത സാ​​ന്പ​​ത്തി​​ക ബാ​​ധ്യ​​ത​​യെ​​ത്തു​​ട​​ർ​​ന്ന് ഇ​​രു​​വ​​രും നാ​​ടു​​വി​​ട്ട​​താ​​കാ​​മെ​​ന്ന നി​​ഗ​​മ​​ന​​ത്തി​​ലാ​​ണ് പോ​​ലീ​​സ്.
കെ​​എ​​സ്ഇ​​ബി റി​​ട്ട​​യേ​​ർ​​ഡ് എ​​സി​​സ്റ്റ​​ന്‍റ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് എ​​ൻ​​ജി​​നി​​യ​​ർ മാ​​ങ്ങാ​​നം പു​​തു​​ക്കാ​​ട്ട് പി.​​സി. ഏ​​ബ്ര​​ഹാം (69), ഭാ​​ര്യ ത​​ങ്ക​​മ്മ (65) എ​​ന്നി​​വ​​രെ​​യാ​​ണ് ക​​ഴി​​ഞ്ഞ 13നു ​​മു​​ത​​ൽ ദു​​രൂ​​ഹ​​സാ​​ഹ​​ച​​ര്യ​​ത്തി​​ൽ കാ​​ണാ​​താ​​കു​​ന്ന​​ത്. ഇ​​വ​​രു​​ടെ മ​​ക​​ൻ ടി​​ൻ​​സി ഇ​​ട്ടി ഏ​​ബ്ര​​ഹാ​​മി(37)​​നെ 15നു ​​വൈ​​കു​​ന്നേ​​രം വീ​​ടി​​നു​​ള്ളി​​ൽ തൂ​​ങ്ങി​​മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യി​​രു​​ന്നു.
കേ​​സ് അ​​ന്വേ​​ഷ​​ണ​​ത്തി​​ന് പ്ര​​ത്യേ​​ക​​സം​​ഘ​​ത്തെ ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫ് നി​​യോ​​ഗി​​ച്ചെ​​ങ്കി​​ലും നാ​​ളി​​തു​​വ​​രെ ഒ​​രു​​തു​​ന്പും ല​​ഭി​​ച്ചി​​ട്ടി​​ല്ല. ക​​ന​​ത്ത സാ​​ന്പ​​ത്തി​​ക ബാ​​ധ്യ​​ത​​യാ​​ണു തി​​രോ​​ധാ​​ന​​ത്തി​​നു പി​​ന്നി​​ലെ​​ന്നാ​​ണു പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ വ്യ​​ക്ത​​മാ​​യി​​രി​​ക്കു​​ന്ന​​ത്. ഏ​​ബ്ര​​ഹാ​​മി​​നു ബാ​​ങ്കി​​ലു​​ൾ​​പ്പെ​​ടെ വ​​ൻ​​ബാ​​ധ്യ​​ത​​യു​​ണ്ടാ​​യി​​രു​​ന്ന​​താ​​യാ​​ണു പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ വ്യ​​ക്ത​​മാ​​യ​​ത്.
സ്വ​​കാ​​ര്യ പ​​ണ​​മി​​ട​​പാ​​ടു​​കാ​​രു​​മാ​​യി ല​​ക്ഷ​​ങ്ങ​​ളു​​ടെ സാ​​ന്പ​​ത്തി​​ക ഇ​​ട​​പാ​​ടു​​ക​​ൾ ന​​ട​​ത്തി​​യി​​രു​​ന്ന​​താ​​യി ക​​ണ്ടെ​​ത്തി​​യി​​ട്ടു​​ണ്ട്. ജോ​​ലി​​യി​​ല്ലാ​​തി​​രു​​ന്ന ടി​​ൻ​​സി​​ക്കു വേ​​ണ്ടി​​യാ​​ണു ഏ​​ബ്ര​​ഹാം പ​​ണ​​മി​​ട​​പാ​​ടു​​ക​​ൾ ന​​ട​​ത്തി​​യ​​തെ​​ന്നാ​​ണ് പോ​​ലീ​​സ് സം​​ശ​​യി​​ക്കു​​ന്ന​​ത്. ന​​വം​​ബ​​ർ 13നു ​​നേ​​രം പു​​ല​​ർ​​ന്ന​​പ്പോ​​ൾ ഇ​​രു​​വ​​രെ​​യും കാ​​ണാ​​താ​​കു​​ക​​യാ​​യി​​രു​​ന്നു.
തു​​ട​​ർ​​ന്നു ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ പു​​ല​​ർ​​ച്ചെ 2.53നു ​​റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​ൻ പ​​രി​​സ​​ര​​ത്തെ പാ​​ർ​​ക്കിം​​ഗ് ഏ​​രി​​യാ​​യി​​ൽ സ്കൂ​​ട്ട​​ർ പാ​​ർ​​ക്ക് ചെ​​യ്ത​​താ​​യും ക​​ണ്ടെ​​ത്തി​​യി​​രു​​ന്നു. ര​​ണ്ടു ദി​​വ​​സ​​ത്തെ പാ​​ർ​​ക്കിം​​ഗ് ഫീ​​സ് ന​​ൽ​​കു​​ക​​യും ചെ​​യ്തി​​രു​​ന്നു. മൊ​​ബൈ​​ൽ ഫോ​​ണ്‍, എ​​ടി​​എം കാ​​ർ​​ഡ്, പ​​ഴ്സ് എ​​ന്നി​​വ കൊ​​ണ്ടു​​പോ​​കാ​​തി​​രു​​ന്ന​​തി​​നാ​​ൽ കേ​​സ് അ​​ന്വേ​​ഷ​​ണം പ്ര​​തി​​കൂ​​ല​​മാ​​യി. വ​​യോ​​ധി​​ക മ​​ന്ദി​​ര​​ങ്ങ​​ൾ, പ​​ള്ളി​​ക​​ൾ, ധ്യാ​​ന​​കേ​​ന്ദ്ര​​ങ്ങ​​ൾ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ പോ​​ലീ​​സ് പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി. വേ​​ളാ​​ങ്ക​​ണ്ണി ഉ​​ൾ​​പ്പെ​​ടെ ത​​മി​​ഴ്നാ​​ട്, ക​​ർ​​ണാ​​ട​​ക സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ ആ​​രാ​​ധ​​നാ​​ല​​യ​​ങ്ങ​​ളി​​ലും തീ​​ർ​​ഥാ​​ട​​ന​​കേ​​ന്ദ്ര​​ങ്ങ​​ളി​​ലും പോ​​ലീ​​സ് അ​​ന്വേ​​ഷി​​ച്ചു. കാ​​ണാ​​താ​​യ​​ശേ​​ഷം ബ​​ന്ധു​​ക്ക​​ൾ, സു​​ഹൃ​​ത്തു​​ക്ക​​ൾ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ​​രു​​മാ​​യി ഇ​​രു​​വ​​രും ബ​​ന്ധ​​പ്പെ​​ട്ടി​​ട്ടി​​ല്ല.
തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്ര​​ങ്ങ​​ളി​​ലോ വൃദ്ധ സ​​ദ​​ന​​ങ്ങ​​ളി​​ലോ എ​​ത്തി​​യാ​​ൽ വി​​വ​​രം അ​​റി​​യി​​ക്കാ​​ൻ വേ​​ണ്ട സം​​വി​​ധാ​​ന​​ം പോ​​ലീ​​സ് ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്. സം​​സ്ഥാ​​ന​​ത്തി​​ന​​ക​​ത്ത് ഇ​​രു​​വ​​രും ഉ​​ണ്ടാ​​കാ​​ൻ സാ​​ധ്യ​​ത​​യി​​ല്ലെ​​ന്ന നി​​ഗ​​മ​​ന​​ത്തി​​ലാ​​ണു പോ​​ലീ​​സ്. കോ​​ട്ട​​യം ഡി​​വൈ​​എ​​സ്പി സ​​ഖ​​റി​​യാ മാ​​ത്യു​​വി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ടീ​​മാ​​ണു കേ​​സ് അ​​ന്വേ​​ഷി​​ക്കു​​ന്ന​​ത്.