ന​ഗ​ര​സ​ഭ​യി​ൽ അ​ഞ്ച​ര മ​ണി​ക്കൂ​ർ നീ​ണ്ട കൗ​ണ്‍​സി​ൽ യോ​ഗം
പാ​ലാ: ന​ഗ​ര​സ​ഭ​യി​ൽ അ​ഞ്ച​ര​മ​ണി​ക്കൂ​റോ​ളം നീ​ണ്ട കൗ​ണ്‍​സി​ൽ യോ​ഗം. അ​ൻ​പ​ത് അ​ജ​ൻ​ഡ​ക​ളി​ലാ​ണ് ഇ​ന്ന​ല​ത്തെ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്ത​ത്. പ്ര​ഫ. സെ​ലി​ൻ റോ​യി ത​കി​ടി​യേ​ൽ ചെ​യ​ർ​പേ​ഴ്സ​ണാ​യ ആ​ദ്യ കൗ​ണ്‍​സി​ൽ യോ​ഗ​മാ​ണ് ഇ​ങ്ങ​നെ ദീ​ർ​ഘ​സ​മ​യ​മെ​ടു​ത്ത് ന​ഗ​ര​സ​ഭ​യി​ൽ പു​തി​യ ച​രി​ത്രം കു​റി​ച്ച​ത്.
രാ​വി​ലെ 10 ന് ​ആ​രം​ഭി​ച്ച കൗ​ണ്‍​സി​ൽ യോ​ഗം ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്ന​ര​യോ​ടെ​യാ​ണ് സ​മാ​പി​ച്ച​ത്. തു​ട​ക്ക​ത്തി​ൽ 26 കൗ​ണ്‍​സി​ല​ർ​മാ​രി​ൽ 23 പേ​രും യോ​ഗ​ത്തി​ൽ ഹാ​ജ​രാ​യി​രു​ന്നു. ഉ​ച്ച​ക​ഴി​ഞ്ഞ് ഭ​ര​ണ​പ​ക്ഷ​ത്ത് ഏ​ഴു​പേ​ർ മാ​ത്ര​മാ​യി അ​വ​ശേ​ഷി​ച്ചു. പ്ര​തി​പ​ക്ഷ​ത്തെ അ​ഞ്ചു​പേ​രി​ൽ ഒ​രാ​ളും ഉ​ച്ച​ക​ഴി​ഞ്ഞ് ഉ​ണ്ടാ​യി​രു​ന്നി​ല്ല.
ന​ഗ​ര​ത്തി​ലെ ഓ​ട്ടോ സ്റ്റാ​ൻ​ഡു​ക​ൾ സം​ബ​ന്ധി​ച്ച് ഹൈ​ക്കോ​ട​തി​യി​ലും മ​റ്റും നി​ര​വ​ധി കേ​സു​ക​ൾ വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രു​ടെ യോ​ഗം എ​ത്ര​യും വേ​ഗം വി​ളി​ച്ചു​കൂ​ട്ടാ​ൻ ഇ​ന്ന​ല​ത്തെ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. ടൗ​ണ്‍ ബ​സ് സ്റ്റാ​ൻ​ഡി​ലെ വെ​യ്റ്റിം​ഗ്ഷെ​ഡ് ബ​സു ത​ട്ടി ത​ക​ർ​ന്ന​ത് പു​നഃ​സ്ഥാ​പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഗ​താ​ഗ​ത​ഉ​പ​ദേ​ശ​ക സ​മി​തി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി തീ​രു​മാ​ന​മെ​ടു​ക്കാ​ൻ മാ​റ്റി​വ​ച്ചു. ബ​സു​ട​മ​ക​ൾ​ക്ക് കൊ​ട്ടാ​ര​മ​റ്റം ബ​സ് സ്റ്റാ​ൻ​ഡി​ൽ സ്വ​ന്തം ചെ​ല​വി​ൽ വി​ശ്ര​മ​മു​റി നി​ർ​മി​ക്കു​ന്ന​തി​ന് കൗ​ണ്‍​സി​ൽ അ​നു​മ​തി നൽകി.
11 ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളെ ഉ​ട​ന​ടി നി​യ​മി​ക്കാ​നും കൗണ്‍​സി​ൽ യോ​ഗം തീ​രു​മാ​നി​ച്ചു. തെ​രു​വു​നാ​യ്ക്ക​ളെ അ​ടി​യ​ന്ത​ര​മാ​യി പി​ടി​കൂ​ടാ​നും തീ​രു​മാ​ന​മാ​യി.