ഇ​ല്ലി​ക്ക​ൽ​ക്ക​ല്ലി​ലെ പ​ണ​പ്പി​രി​വി​നെ​തി​രേ സ​മ​രം
ത​ല​നാ​ട്: ഇ​ല്ലി​ക്ക​ൽ​ക്ക​ല്ലി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ ന​ട​ത്തു​ന്ന പ​ണ​പ്പി​രി​വി​നെ​തി​രെ കോ​ൺ​ഗ്ര​സ് ത​ല​നാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ​മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.
യാ​തൊ​രു സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്താ​തെ​യാ​ണു ജി​ല്ലാ ടൂ​റി​സം വ​കു​പ്പ് വാ​ഹ​ന​ങ്ങ​ൾ​ക്ക് 20 രൂ​പ​യും കാ​ൽ​ന​ട​ക്കാ​ർ​ക്ക് പ​ത്തു രൂ​പ​യും ഫീ​സ് ഈ​ടാ​ക്കു​ന്ന​തെ​ന്നു കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ട് നി​ർ​മി​ക്കു​ക, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ക, പോ​ലീ​സ് ഔ​ട്ട്പോ​സ്റ്റ് സ്ഥാ​പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണു സ​മ​രം ന​ട​ത്തി​യ​ത്.
പ്ര​തി​ഷേ​ധ​യോ​ഗം കെ​പി​സി​സി മെം​ബ​ർ തോ​മ​സ് ക​ല്ലാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കു​ര്യ​ൻ നെ​ല്ലു​വേ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​മോ​ൻ ഐ​ക്ക​ര, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് റോ​യി മാ​ത്യു, സ​ജി കാ​ര​മു​ള്ളി​ൽ, രോ​ഹി​ണി​ഭാ​യി ഉ​ണ്ണി​കൃ​ഷ്ണ​ൻ, ബോ​ബി തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ആ​ക്‌​ഷ​ൻ കൗ​ൺ​സി​ലി​നും രൂ​പം ന​ൽ​കി.