വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ സ​ഹ​ജീ​വി സ്പ​ന്ദ​നം രൂ​പ​പ്പെ​ട​ണം: മ​ന്ത്രി ര​വീ​ന്ദ്ര​നാ​ഥ്
വെ​ച്ചൂ​ച്ചി​റ: വി​ദ്യാ​ഭ്യാ​സ​മെ​ന്ന​ത് സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ നാ​ലു ചു​വ​രു​ക​ൾ​ക്കു​ള്ളി​ൽ ഒ​തു​ങ്ങി നി​ൽ​ക്കേ​ണ്ട​ത​ല്ലെ​ന്നും മ​റി​ച്ച് സ​ഹ​ജീ​വി സ്നേ​ഹ​ത്തി​ന്‍റെ സ്പ​ന്ദ​ന​ങ്ങ​ൾ കൂ​ടി അ​വി​ടെ രൂ​പ​പ്പെ​ടേ​ണ്ട​തു​ണ്ടെ​ന്നും മ​ന്ത്രി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ്. വെ​ച്ചൂ​ച്ചി​റ സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി സ​ഹോ​ര​ങ്ങ​ളാ​യ റോ​ഷ​ൻ ജോ​ൺ തോ​മ​സി​ന്‍റെ​യും റോ​ജ​ൽ തോ​മ​സി​ന്‍റെ​യും തു​ട​ർ വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​ത്തി​നും പു​ന​ര​ധി​വാ​സ​ത്തി​നു​മാ​യി നാ​ട്ടു​കാ​രും സ്കൂ​ൾ അ​ധി​കൃ​ത​രും ചേ​ർ​ന്നു സ​മാ​ഹ​രി​ച്ച സ​ഹാ​യ​നി​ധി​യു​ടെ കൈ​മാ​റ്റം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​ഹ​ജീ​വി​യു​ടെ ക​ണ്ണീ​രു ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്ക​രു​തെ​ന്നും സ​മൂ​ഹ​ത്തി​ന്‍റെ വി​കാ​ര​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​നു​ള്ള ഉ​ൾ​ക്കാ​ഴ്ച​യാ​ണ് ശ​രി​യാ​യ വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ നേ​ടേ​ണ്ട​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ന്‍റോ ആ​ന്‍റ​ണി എം​പി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ മ​ധു, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​സ​മ്മ സ്ക​റി​യ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ബി​ബി​ൻ മാ​ത്യു, സ്കൂ​ൾ ലോ​ക്ക​ൽ മാ​നേ​ജ​ർ റ​വ. ഡോ. ​ഫ്രാ​ൻ​സി​സ് പാ​റ​വി​ള, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി തോ​മ​സ്, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യം​ഗം നി​ഷ അ​ല​ക്സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം സ്ക​റി​യ ജോ​ൺ, കെ. ​ശ്രീ​കു​മാ​ർ, അ​ല​ക്സ് തെ​ക്കേ​പ്പ​റ​ന്പി​ൽ, എം.​റ്റി. കു​ര്യാ​ക്കോ​സ്, വ​ത്സ​ല രാ​ജ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബാ​ബു മോ​ളി​ക്ക​ൽ, ഇ.​എം. മാ​ത്യു, പി.​ടി. മാ​ത്യു, ഷാ​ജി കൈ​പ്പു​ഴ, ടി.​കെ. ജ​യിം​സ്, ടി.​വി. ര​വീ​ന്ദ്ര​ൻ, സ​ജി​മോ​ൻ ക​ട​യ​നി​ക്കാ​ട്, ബി​നു തെ​ളി​യി​ൽ, ബാ​ബു അ​ന്ത്യാം​കു​ളം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
വി​ജ​യ​പു​രം രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​പോ​ൾ രാ​മ​ച്ചം​കു​ടി സ്വാ​ഗ​ത​വും ഹെ​ഡ്മി​സ്ട്ര​സ് പി.​വൈ. മ​റി​യം ന​ന്ദി​യും പ​റ​ഞ്ഞു.