തെ​ക്ക​ൻ കു​രി​ശു​മ​ല​യി​ൽ 61-ാമ​ത് തീ​ർ​ഥാ​ട​ന​ത്തി​ന് ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു
വെ​ള്ള​റ​ട : തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​യ തെ​ക്ക​ൻ കു​രി​ശു​മ​ല​യി​ൽ 61-ാമ​ത് തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു.
2018 മാ​ർ​ച്ച് 11 മു​ത​ൽ 18 വ​രെ​യും 29, 30 (ദുഃ​ഖ​വെ​ള്ളി) തീ​യ​തി​ക​ളി​ലും തീ​ർ​ഥാ​ട​നം ന​ട​ക്കും. 61-ാമ​ത് തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ ആ​ദ്യ​പൊ​തു​യോ​ഗം മോ​ണ്‍.​ഡോ.​വി​ൻ​സെ​ന്‍റ് കെ. ​പീ​റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള, ത​മി​ഴ്നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു. കാ​ര​ക്കോ​ണം സി​എ​സ്ഐ വി​കാ​രി റ​വ.​ജ​യ​കു​മാ​ർ, ഫാ.​ഷാ​ജി ഡി. ​സാ​വി​യോ, ഡോ.​സി​റി​ൽ സി. ​ഹാ​രീ​സ്, ഫാ.​പ്ര​ദീ​പ് ആ​ന്‍റോ ഫാ.​ജോ​ണ്‍ ഡി. ​ബ്രി​ട്ടോ, അ​രു​മ​ന സ്റ്റീ​ഫ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ഴി​ഞ്ഞ തീ​ർ​ഥാ​ട​ന കാ​ല​യ​ള​വി​ന് ശേ​ഷം മ​ര​ണ​പ്പെ​ട്ടു​പോ​യ തീ​ർ​ഥാ​ട​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ അ​നു​സ്മ​രി​ച്ചു​കൊ​ണ്ടു​ള്ള അ​നു​ശോ​ച​ന പ്ര​മേ​യം ജ​ന​റ​ൽ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ടി.​ജി.​രാ​ജേ​ന്ദ്ര​ൻ അ​വ​ത​രി​പ്പി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ബു കു​രി​ശു​മ​ല വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.
വി​ശു​ദ്ധ​കു​രി​ശ് മ​നു​ഷ്യ​മ​ഹ​ത്ത്വ​ത്തി​ന്‍റെ പ്ര​തീ​കം എ​ന്ന​താ​ണ് 61-ാമ​ത് തീ​ർ​ഥാ​ട​ന സ​ന്ദേ​ശ​മെ​ന്നും പ​രി​സ്ഥി​തി​യ്ക്ക് ഇ​ണ​ങ്ങു​ന്ന​താ​യി​രി​ക്കും തീ​ർ​ഥാ​ട​ന ക്ര​മീ​ക​ര​ണ​ങ്ങ​ളെ​ന്നും ഡ​യ​റ​ക്ട​ർ യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു. തെ​ക്ക​ൻ കു​രി​ശു​മ​ല തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​കു​റി​ച്ചും, പൊ​തു​വാ​യ പ​രി​പാ​ടി​ക​ളെ​കു​റി​ച്ചും അ​ദ്ദേ​ഹം യോ​ഗ​ത്തെ അ​റി​യി​ച്ചു. 301 പേ​ര​ട​ങ്ങു​ന്ന തീ​ർ​ഥാ​ട​ന ക​മ്മി​റ്റി​യും രൂ​പീ​ക​രി​ച്ചു.നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​താ മെ​ത്രാ​ൻ ഡോ.​വി​ൻ​സെ​ന്‍റ് സാ​മു​വ​ൽ (ര​ക്ഷാ​ധി​കാ​രി) മോ​ണ്‍ ജി.​ക്രി​സ്തു​ദാ​സ് (സ​ഹ ര​ക്ഷാ​ധി​കാ​രി) സി.​കെ.​ഹ​രീ​ന്ദ്ര​ൻ എം​എ​ൽ​എ, ഡോ.​വി​ജ​ധ​ര​ണി എം​എ​ൽ​എ (ചെ​യ​ർ​മാ​ൻ​മാ​ർ), ഡോ.​വി​ൻ​സെ​ന്‍റ് കെ. ​പീ​റ്റ​ർ (ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ) ഫാ.​ബെ​ന്നി ലൂ​ക്കാ​സ് പു​ത്ത​ൻ​ക​ട, റ​വ.​ജ​യ​കു​മാ​ർ, മേ​ജ​ർ ഡാ​നി​യേ​ൽ (ജോ​യി​ന്‍റ് ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ) ഫാ.​സാ​ജ​ൻ ആ​ന്‍റ​ണി (സ്പി​രി​ച്ച്വ​ൽ ഡ​യ​റ​ക്ട​ർ) ഫാ.​പ്ര​ദീ​പ് ആ​ന്‍റോ (സ്പി​രി​ച്ച്വ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ) സാ​ബു​കു​രി​ശു​മ​ല (ജ​ന​റ​ൽ സെ​ക്ര​ട്ട​റി) ടി.​ജി.​രാ​ജേ​ന്ദ്ര​ൻ (ജ​ന​റ​ൽ കോ.​ഓ​ർ​ഡി​നേ​റ്റ​ർ) എ​സ്.​ജ​യ​ന്തി (ഓ​ഫീ​സ് സെ​ക്ര​ട്ട​റി) ലൂ​യി​സ് ഉ​പ​ദേ​ശി (സ്പി​രി​ച്ച്വ​ൽ ആ​നി​മേ​റ്റ​ർ) ടി.​ക്രി​സ്തു​ദാ​സ് (പ്രോ​പ്പ​ർ​ട്ടി മാ​നേ​ജ​ർ) ആ​റു​കാ​ണി അ​നി​ൽ​കു​മാ​ർ (സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​ർ) അ​ഡ്വ.​രാ​ജു മോ​ഹ​ൻ​രാ​ജ്, മ​ണ​ലി​സ്റ്റാ​ൻ​ലി, വി.​എം.​ഷി​ബു. (സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി) എ​ന്നി​വ​ര​ട​ങ്ങു​ന്ന​താ​ണ് ക​മ്മി​റ്റി.