എംഎൽഎയ്ക്കു മുന്നിൽ കൊന്പുകോർത്ത് ജലസേചന, ടൂറിസം വകുപ്പുദ്യോഗസ്ഥർ
Tuesday, December 12, 2017 2:52 PM IST
മം​ഗ​ലം​ഡാം: മം​ഗ​ലം​ഡാ​മി​ലെ ടൂ​റി​സം വി​ക​സ​ന പ​ദ്ധ​തി​ക​ൾ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് ഉ​പ​ക​രി​ക്ക​പ്പെ​ടാ​തെ പോ​കു​ന്ന​തി​നെ ചൊ​ല്ലി ജ​ല​സേ​ച​ന വ​കു​പ്പും ടൂ​റി​സം അ​ധി​കൃ​ത​രും ത​മ്മി​ൽ എം ​എ​ൽ എ ​കെ. ഡി. ​പ്ര​സേ​ന​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ത​ർ​ക്കം.
ഡാം ​സൈ​റ്റി​ൽ മ​ഴ മാ​പി​നി​ക്കു സ​മീ​പം ആ​റ് വ​ർ​ഷം മു​ന്പ് നി​ർ​മ്മി​ച്ച ടോ​യ് ല​റ്റു​ക​ൾ വെ​ള്ള​മി​ല്ലാ​തെ പൂ​ട്ടി കി​ട​ക്കു​ന്ന​തി​നെ ചൊ​ല്ലി​യാ​ണ് വ​ക​പ്പു് മേ​ധാ​വി​ക​ൾ ത​മ്മി​ൽ വാ​ക് വാ​ദം ആ​രം​ഭി​ച്ച​ത്.​വി​നോ​ദ സ​ഞ്ചാ​രി​ക​ളി​ൽ നി​ന്നും പ്ര​വേ​ശ​ന ഫീ​സ് വാ​ങ്ങി ഡാം ​സൈ​റ്റി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യം പോ​ലും ഒ​രു​ക്കാ​തെ നി​രാ​ശ​രാ​യി സ​ഞ്ചാ​രി​ക​ൾ തി​രി​ച്ചു പോ​കു​ന്പോ​ൾ തെ​റി കേ​ൾ​ക്കു​ന്ന​ത് ത​ങ്ങ​ളു​ടെ ജീ​വ​ന​ക്കാ​രാ​ണെ​ന്നാ​യി​രു​ന്നു ഇ​റി​ഗേ​ഷ​ൻ മേ​ധാ​വി പ​റ​ഞ്ഞ​ത്.
എ​ന്നാ​ൽ ഈ ​ക​മ​ന്‍റ് ടൂ​റി​സം അ​ധി​കൃ​ത​രെ ചൊ​ടി​പ്പി​ച്ചു.​കു​ടി​വെ​ള്ളം ന​ൽ​കാ​ൻ പോ​ലും ന​ട​പ​ടി എ​ടു​ക്കാ​ത്ത ഇ​റി​ഗേ​ഷ​ൻ സ​മീ​പ​നം ചൂ​ണ്ടി​ക്കാ​ട്ടി ടൂ​റി​സം അ​ധി​കാ​രി​ക​ളും ഈ ​ക​മ​ന്‍റി​നെ​തി​രെ തി​രി​ച്ച​ടി​ച്ചു .
ഈ ​അ​ഭി​പ്രാ​യ​ത്തോ​ട് സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​മാ​വ​ലി മോ​ഹ​ൻ​ദാ​സും അ​നു​കൂ​ലി​ച്ച​തോ​ടെ വാ​ക് വാ​ദ​ങ്ങ​ൾ​ക്ക് ചൂ​ട് പ​ക​ർ​ന്നു.​
ടോ​യ്‌ലറ്റി​ൽ വെ​ള്ള​മി​ല്ലാ​തെ എ​ന്ത് ക്ളീ​നി​ങ്ങാ​ണ് ന​ട​ക്കു​ക​യെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ചോ​ദി​ച്ചു.2008 ൽ ​കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ താ​യി ഡാ​മി​ലെ ടൂ​റി​സം വി​ക​സ​ന പ്ര​വൃ​ത്തി​ക​ൾ​ക്ക് അ​നു​വ​ദി​ച്ച ഫ​ണ്ട് ജ​ല​സേ​ച​ന വ​കു​പ്പാ​ണ് ചെ​ല​വ​ഴി​ച്ച​ത്.462 ല​ക്ഷം രൂ​പ​യാ​ണ് അ​ന്ന് അ​നു​വ​ദി​ച്ചി​രു​ന്ന​ത്.
​അ​തി​ൽ ര​ണ്ടേ മു​ക്കാ​ൽ കോ​ടി രൂ​പ മാ​ത്ര​മാ​ണ് ചെ​ല​വ​ഴി​ക്കാ​ൻ ക​ഴി​ഞ്ഞ​തെ​ന്നും ബാ​ക്കി തു​ക ഇ​റി​ഗേ​ഷ​ൻ ന​ഷ്ട​പ്പെ​ടു​ത്തി​യെ​ന്നാ​യി​രു​ന്നു ടൂ​റി​സം അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.
എ​ന്നാ​ൽ ഇ​പ്പോ​ൾ ആ​രം​ഭി​ക്കു​ന്ന നാ​ലു് കോ​ടി​യു​ടെ ടൂ​റി​സം വി​ക​സ​നം ഡി​ടി​പി​സി യാ​ണ് ചെ​യ്യു​ന്ന​ത്.​ഇ​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ​രി​ശോ​ധ​ന​ക​ൾ​ക്കാ​ണ് ചൊ​വ്വാ​ഴ്ച എം ​എ​ൽ എ ​യും വ​കു​പ്പ് മേ​ധാ​വി​ക​ളും ഡാ​മി​ലെ​ത്തി​യ​ത്.
നി​ല​വി​ലു​ള്ള കു​ട്ടി​ക​ളു​ടെ പാ​ർ​ക്കി​നു സ​മീ​പം ഓ​പ്പ​ണ്‍ സ്റ്റേ​ജ് പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മേ​ധാ​വി​ക​ൾ ത​മ്മി​ൽ കൊ​ന്പു​കോ​ർ​ത്ത​ത്.​ഇ​റി​ഗേ​ഷ​ൻ സ്ഥ​ല​ങ്ങ​ൾ സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ ക​യ്യേ​റി സ്വ​ന്ത​മാ​ക്കു​ന്ന​തും ച​ർ​ച്ചാ വി​ഷ​യ​മാ​യി.
കി​ഴ​ക്ക​ഞ്ചേ​രി കൊ​ഴു​ക്കു​ള്ളി​യി​ൽ ക​നാ​ൽ നി​ക​ത്തി സ്വ​കാ​ര്യ വ്യ​ക്തി റോ​ഡു് നി​ർ​മ്മി​ച്ച് നാ​ലു് മാ​സം പി​ന്നി​ട്ടി​ട്ടും ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കാ​ത്ത​തു സം​ബ​ന്ധി​ച്ച് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ ഇ​റി​ഗേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് എ​ക്സി​റ്റ്യൂ​ട്ടീ​വ് എ​ൻജി നീ​യ​റെ ധ​രി​പ്പി​ച്ചു.
എ​ന്നാ​ൽ ക​നാ​ൽ നി​ക​ത്തി​യ​ത് ഇ​റി​ഗേ​ഷ​ൻ ക​നാ​ൽ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും റ​വ​ന്യൂ അ​ധി​കൃ​ത​ർ​ക്കും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് നേ​രി​ട്ട് ബോ​ധ്യ​മാ​യി​ട്ടും ഇ​പ്പോ​ഴും ഇ​റി​ഗേ​ഷ​ൻ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത് ആ​രു​ടെ​യും പ​രാ​തി​യി​ല്ലാ​ത്ത​തി​നാ​ൽ ന​ട​പ​ടി എ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ്. ക​നാ​ൽ​വെ​ള്ളം കി​ട്ടാ​തെ താ​ഴ​ത്തെ പാ​ട​ങ്ങ​ൾ ത​രി​ശി​ടു​ന്പോ​ഴാ​ണ് ക​നാ​ലും ക​നാ​ൽ പു​റം​പോ​ക്കും സം​ര​ക്ഷി​ക്കേ​ണ്ട ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്‍റെ ഈ ​ക​ടു​ത്ത അ​നാ​സ്ഥ തു​ട​രു​ന്ന​ത്.