ക​ഞ്ചാ​വ് വി​ൽ​പ്പ​ന​ക്കാ​രെ പി​ടി​കൂ​ടി
Tuesday, December 12, 2017 2:54 PM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​ത്തി​ൽ ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന യു​വാ​ക്ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി .കോ​ഴി​ക്കോ​ട് മു​ക്കം മ​ണാ​ശ്ശേ​രി പ​ങ്ങോ​ട്ടു​ങ്ക​ൽ വീ​ട്ടി​ൽ അ​മീ​ർ റ​ഹ്മാ​ൻ (20), വ​യ​നാ​ട് പി​ണ​ങ്ങോ​ട് പി​ച്ച​ൻ വീ​ട്ടി​ൽ റി​ജു മി​ലാ​ൻ (22) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. നെ​ല്ലി​പ്പു​ഴ പ​ഴ​യ​പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് 365 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ഇ​വ​ർ പി​ടി​യി​ലാ​യ​ത്.
ചെ​റി​യ പൊ​തി​ക​ളാ​യി 80 ഓ​ളം പൊ​തി​ക​ളാ​യാ​ണ് ഇ​വ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ഈ ​പൊ​തി​ക​ൾ സ്കൂ​ൾ കോ​ളേ​ജ് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് വി​ൽ​പ്പ​ന ന​ട​ത്താ​ൻ വേ​ണ്ടി പ്ര​തി​ക​ൾ കൊ​ണ്ടു വ​ന്ന​താ​ണെ​ന്ന് എ​സ്ഐ വി​പി​ൻ കെ ​വേ​ണു​ഗോ​പാ​ല​ൻ പ​റ​ഞ്ഞു.
ഹൈ​ടെ​ക് മോ​ഡ​ലി​ലാ​ണ് ഇ​രു​വ​രും ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തി വ​ന്നി​രു​ന്ന​ത്. പ​ഴ​നി​യി​ൽ നി​ന്നും ചെ​റി​യ പൊ​തി ക​ഞ്ചാ​വൊ​ന്നി​ന് 100 രൂ​പ​യ്ക്ക് വാ​ങ്ങു​ന്ന ഇ​ക്കൂ​ട്ട​ർ ഇ​വി​ടെ 500 രൂ​പ​യ്ക്കാ​ണ് വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇന്നലെ രാ​വി​ലെ 8 മ​ണി​യോ​ടെ​യാ​ണ് മ​ണ്ണാ​ർ​ക്കാ​ട് എ​സ്ഐ വി​പി​ൻ.​കെ.​വേ​ണു​ഗോ​പാ​ൽ, ജൂണിയ​ർ എ​സ്ഐ സു​ബി​ന്ദ്, സി.​പി.​ഒ​മാ​രാ​യ ദേ​വ​സ്യ, ഷി​ബു, വി​മേ​ഷ് എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘം അ​റ​സ്റ്റു ചെ​യ്ത​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.