കെസിവൈഎം പൊ​ന്നം​കോ​ട് ഫൊ​റോ​നാ സെ​ന​റ്റ് സ​മാ​പി​ച്ചു
Tuesday, December 12, 2017 2:54 PM IST
ക​ല്ല​ടി​ക്കോ​ട്: കെസിവൈഎം പൊ​ന്നം​കോ​ട് ഫൊ​റോ​നാ വാ​ർ​ഷി​ക സെ​ന​റ്റ് സ​മാ​പി​ച്ചു.​സെ​ന​റ്റ് ഫൊ​റോ​നാ ഡ​യ​റ​ക്ട​ർ ഫാ. ​സേ​വ്യ​ർ വ​ള​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫൊ​റോ​നാ പ്ര​സി​ഡ​ന്‍റ് ജോ​സ്ക്കോ ചു​ള്ളി​യാം​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫൊ​റോ​നാ ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ കാ​ർ​മ്മ​ൽ ഒ.​പി. റെ​നി​ൽ മ​ഠ​ത്തി​ൽ, റോ​സ് മോ​ൾ ജോ​സ്, ഫി​യോ​ണ കെ ​ടോം, ഡി​ന്പി​ൾ ജോ​ണ്‍, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി അ​രു​ണ്‍ സെ​ബാ​സ്റ്റ്യ​ൻ(​പ്ര​സി​ഡ​ന്‍റ്),അ​നീ​റ്റാ മാ​ത്യു(​വൈ​സ് പ്ര​സിഡന്‍റ്), നോ​ബി​ൾ വ​ർ​ഗ്ഗീ​സ്(​ജ​നറൽ സെ​ക്രട്ടറി),ഷാ​ലു മാ​ത്യു (ജോയിന്‍റ് സെ​ക്രട്ടറി), ആ​ശി​ഷ് സി​റി​യ​ക്ക്(​ട്ര​ഷറർ) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.

പുസ്തകം പ്രകാശനം ചെ​യ്തു

മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജ് ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ന്‍റെ എ​ക്സോ​ഡ​സ് എ​ന്ന പു​സ്ത​കം കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഫാ.​ലാ​ലു ഓ​ലി​ക്ക​ൽ വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി ഗോ​പി​ക​യ്ക്കു ന​ല്കി പ്ര​കാ​ശ​നം ചെ​യ്തു. ക​ന്പ്യൂ​ട്ട​ർ സം​ബ​ന്ധ​മാ​യ സം​ഭാ​വ​ന​ക​ൾ ന​ല്കി​യ 140-ഓ​ളം വ്യ​ക്തി​ക​ളു​ടെ വി​വ​ര​ണം അ​ട​ങ്ങി​യ​താ​ണ് എ​ക്സോ​ഡ​സ്. ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ ടോ​മി ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. അ​നി​ൽ​കു​മാ​ർ ആ​ശം​സ അ​ർ​പ്പി​ച്ചു. ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് മേ​ധാ​വി മീ​ന ജോ​സ് കൊ​ന്പ​ൻ സ്വാ​ഗ​ത​വും ആ​ര്യ ന​ന്ദി​യും പ​റ​ഞ്ഞു.