അ​ശാ​സ്്്്്്്ത്രീ​യ വീ​തി​കൂ​ട്ടൽ നാട്ടുകാർക്കു ദുരിതമായി
Tuesday, December 12, 2017 3:00 PM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഠാ​ണാ-​ബ​സ് സ്റ്റാൻ​ഡ് റോ​ഡ്് വീ​തി​കൂ​ട്ടു​ന്ന പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പി​ന്‍റെ പ​ണി അ​ശാ​സ്്്്്്്ത്രീ​യം. ജ​ന​ങ്ങ​ൾ​ക്കു ഉ​പ​കാ​ര​പ്ര​ദ​മാ​കേ​ണ്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്ക് ഏ​റെ ദ്രോ​ഹ​ക​ര​മാ​യി മാ​റു​ക​യാ​ണു​ണ്ടാ​യ​ത്. റോ​ഡ് വീ​തി​കൂ​ട്ടു​ന്ന​തി​നെ​ക്കുറി​ച്ചു വേ​ണ്ട​ത്ര രീ​തി​യി​ൽ ആ​സൂ​ത്ര​ണം ചെ​യ്തി​രു​ന്നി​ല്ല. ഫ​ണ്ട് തീ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ഇ​പ്പോ​ഴ​തു നി​ർ​ത്തി​വെ​ച്ച നി​ല​യി​ലാ​ണ്. റോ​ഡ് വീ​തി​കൂ​ട്ടു​ന്പോ​ൾ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രോ​ടു യാ​തൊ​രു വി​ധ​ത്തി​ലു​ള്ള കൂ​ടി​യാ​ലോ​ച​ന​ക​ളും ന​ട​ന്നി​ട്ടി​ല്ല.
റോ​ഡി​നോ​ടു​ചേ​ർ​ന്നു​ള്ള വ്യാ​പാ​രി​ക​ൾ, ടെ​ലി​ഫോ​ണ്‍ അ​ധി​കൃ​ത​ർ, വാ​ട്ട​ർ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ, കെഎ​സ്ഇ​ബി അ​ധി​കൃ​ത​ർ, ന​ഗ​ര​സ​ഭാ നേ​തൃ​ത്വം, ട്രാ​ഫി​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ് അ​ധി​കൃ​ത​ർ, ബ​സു​ട​മ​ക​ൾ എ​ന്നി​വ​രോ​ടു യാ​തൊ​രു വി​ധ​ത്തി​ലു​ള്ള ച​ർ​ച്ചപോ​ലും ന​ട​ത്തി​യി​ല്ല. വ​ള​രെ​യ​ധി​കം തി​ടു​ക്ക​ത്തി​ലാ​ണു പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ക്കാ​ര്യ​ത്തി​നാ​യി രം​ഗ​ത്തി​റ​ങ്ങി​യ​ത്. ഇ​തു​മൂ​ലം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഏ​റെ ദോ​ഷം ചെ​യ്ത​നി​ല​യി​ലാ​ണ്.

വി​തി​കൂ​ട്ട​ൽ ഇ​ങ്ങ​നെ

റോ​ഡി​നു ഇ​രു​വ​ശ​ത്തു​മാ​യി ത​ക​ർ​ന്ന ഭാ​ഗ​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്കി പൂ​ർ​ണ​മാ​യും കോ​ണ്‍​ക്രീ​റ്റിം​ഗ് ചെ​യ്യു​ന്ന പ​ണി​യാ​യി​രു​ന്നു ഇ​ത്. നി​ല​വി​ലു​ള്ള കോ​ണ്‍​ക്രീ​റ്റ് റോ​ഡ് നി​ല​നി​ർ​ത്തി അ​രി​കു​ക​ളി​ലെ ടാ​റിം​ഗ്്്്് പൂ​ർ​ണ​മാ​യും പൊ​ളി​ച്ചു​മാ​റ്റി ഒ​ന്ന​ര​യ​ടി താ​ഴ്ചയി​ൽ മ​ണ്ണ് നീ​ക്കം​ചെ​യ്ത് കോ​ണ്‍​ക്രീ​റ്റ് ചെ​യ്യു​ന്നു. അ​തോ​ടൊ​പ്പം​ത​ന്നെ നി​ല​വി​ലെ കോ​ണ്‍​ക്രീ​റ്റ് ത​ക​ർ​ന്ന​യി​ട​ങ്ങ​ളി​ൽ അ​റ്റ​കു​റ്റ​പ്പണി​ക​ൾ ന​ട​ത്തു​ക​യും ചെ​യ്യും.
ഫ​ല​ത്തി​ൽ ഠാ​ണാ -​ ബ​സ് സ്റ്റാ​ൻ​ഡ് റോ​ഡ് പൂ​ർ​ണ​മാ​യും കോ​ണ്‍​ക്രീ​റ്റ് റോ​ഡാ​യി മാ​റും. ക​ഴി​ഞ്ഞ പ​ദ്ധ​തി​യി​ൽ ന​വീ​ക​ര​ണ​ത്തി​നാ​യി ന​ഗ​ര​സ​ഭ ഒ​ൻ​പ​തു ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യെ​ങ്കി​ലും പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​നാ​യി​ല്ല. തു​ട​ർ​ന്ന് കൗ​ണ്‍​സി​ൽ​യോ​ഗ തീ​രു​മാ​ന​മ​നു​സ​രി​ച്ച് റോ​ഡ് പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പി​നു വി​ട്ടു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. ഒ​രു​കോ​ടി രൂ​പ എ​സ്റ്റി​മേ​റ്റി​ൽ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ടെ​ങ്കി​ലും മ​ഴ​യും മ​റ്റു ചി​ല പ്ര​ശ്ന​ങ്ങ​ളും കാ​ര​ണം റോ​ഡു​പ​ണി നീ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.

വേ​ണ്ട​ത്ര മു​ന്നൊ​രു​ക്ക​ങ്ങ​ളി​ല്ലാ​തെ

പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ത​ലേ​ദി​വ​സ​മാ​ണ് പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ട്രാ​ഫി​ക് ഒ​ഴി​വാ​ക്കിത്ത​ര​ണ​മെ​ന്ന അ​റി​യി​പ്പു പോ​ലീ​സി​നു ന​ൽ​കി​യ​ത്. റോ​ഡു​പ​ണി പൂ​ർ​ത്തി​യാ​കു​ന്ന​തുവ​രെ ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്നും ഠാ​ണാ​വി​ലേ​ക്കുമാ​ത്രം വാ​ഹ​ന​ങ്ങ​ൾ​ക്കു പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രി​ക്കു​ക​യു​ള്ളൂ എ​ന്നു​ള്ള​താ​ണു നി​യ​ന്ത്ര​ണം. ഗ​താ​ഗ​ത​നി​യ​ന്ത്ര​ണ​ത്തി​നാ​യി ഒ​രു പോ​ലീ​സു​കാ​ര​നെ മാ​ത്രം നി​യോ​ഗി​ച്ച​തും കു​രു​ക്ക് കൂ​ടാ​ൻ കാ​ര​ണ​മാ​യി. റോഡുപണി ക​ച്ച​വ​ട​ത്തെ ബാ​ധി​ച്ചു​വെ​ന്നു മാ​ത്ര​മ​ല്ല, വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​നുള്ളി​ലേ​ക്ക് പൊ​ടി​ശ​ല്യം രൂ​ക്ഷ​മാ​വു​ക​യും ചെ​യ്തു. പ​ല​രും നീ​ള​മു​ള്ള പ​ല​ക​ക​ൾ​വ​ച്ചൊ​ണ് റോ​ഡി​ൽ​നി​ന്നും ക​ട​യി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗം ക​ണ്ടെ​ത്തി​യ​ത്.

കു​ടി​വെ​ള്ളം​മു​ട്ടി... തെ​രു​വു​വി​ള​ക്കും ക​ണ്ണ​ട​ച്ചു

വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ വെ​ള്ളം മാ​ത്രം ആ​ശ്ര​യി​ക്കു​ന്ന​വ​ർ​ക്ക് പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പി​ന്‍റെ ഈ ​പ്ര​വ​ർ​ത്തി കു​ടി​വ​ള്ളം​പോ​ലും മു​ട്ടി​ച്ചു. ജെ​സി​ബി ഇ​പ​യോ​ഗി​ച്ച് കാ​ന കീ​റി​യ​തോ​ടെ കു​ടി​വെ​ള്ള പൈ​പ്പു​ക​ൾ പൊ​ട്ടി. വീ​ടു​ക​ളി​ലേ​ക്കു​ള്ള കു​ടി​വെ​ള്ള​വി​ത​ര​ണം പ​ല​യി​ട​ത്തും പു​ന​രാ​രം​ഭി​ച്ചി​ട്ടി​ല്ല. കേ​ബി​ളു​ക​ൾ പൊ​ട്ടി​ക​ട​ക്കു​ന്ന​തി​നാ​ൽ ഈ ​റോ​ഡി​നി​രു​വ​ശ​ത്തെ ടെ​ല​ഫോ​ണു​ക​ൾ നി​ശ്ച​ല​മാ​ണ്. ഇ​തോ​ടെ പ​ല​യി​ട​ത്തും ഇ​ന്‍റ​ർ​നെ​റ്റ് സം​വി​ധാ​ന​വും പ്ര​വ​ർ​ത്തി​ക്കാ​താ​യി. വൈ​ദ്യു​തി​ബ​ന്ധം വിഛേ​ദി​ച്ച​തി​നാ​ൽ തെ​രു​വു​വി​ള​ക്കു​ക​ൾ ക​ത്തു​ന്നി​ല്ല. കേ​ബി​ളു​ക​ൾ പ​ല​തും റോ​ഡി​ൽ അ​ല​ക്ഷ്യ​മാ​യി കി​ട​ക്കു​ന്ന​തി​നാ​ൽ അ​പ​ക​ട​ങ്ങ​ളും സം​ഭ​വി​ക്കു​ന്നു​ണ്ട്. കാ​ൽ​ന​ട​ക്കാ​രാ​ണു ഏ​റ്റ​വും കൂ​ടു​ത​ൽ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​ത്. പ​ല ഇ​ല​ക്ട്രി​ക്ക​ൽ പോ​സ്റ്റു​ക​ളും പ​ഴ​യ സ്ഥാ​ന​ത്തു​ത​ന്നെ നി​ൽ​ക്കു​ന്ന​തി​നാ​ൽ റോ​ഡു​വി​ക​സ​ന​ത്തി​ന്‍റെ ഫ​ലം കിട്ടുന്നുമില്ല.

ആ​രു​മ​റി​യാ​തെ പ​ണി നി​ർ​ത്തി

ഫ​ണ്ട് തീ​ർ​ന്ന​തോ​ടെ ഠാ​ണ - ​ബ​സ് സ്റ്റാൻ​ഡ് റോ​ഡ് വീ​തി​കൂ​ട്ട​ൽ പ്ര​വൃ​ത്തി​ക​ൾ പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പ് നി​ർ​ത്തി​വ​ച്ചു. ക​രാ​ർ​പ്ര​കാ​രം 70 ല​ക്ഷം രൂ​പ​യു​ടെ പ്ര​വ​ർ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണു നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തി​യ​ത്. 700 മീ​റ്റ​ർ നീ​ള​ത്തി​ൽ നി​ല​വി​ലു​ള്ള കോ​ണ്‍​ക്രീ​റ്റ് റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തും ഒ​രു​മീ​റ്റ​ർ വീ​തി​കൂ​ട്ടി കോ​ണ്‍​ക്രീ​റ്റി​ടാ​നാ​ണു തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നാ​യി പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പ് വ​ക​യി​രു​ത്തി​യി​രു​ന്ന ഒ​രു​കോ​ടി​യി​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ 70 ല​ക്ഷം രൂ​പ​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. തു​ട​ർ​ന്നാ​ണ് ക​രാ​റു​കാ​ര​ൻ പ്ര​വൃ​ത്തി​ക​ൾ അ​വ​സാ​നി​പ്പി​ച്ച​ത്. എ​ന്നാ​ൽ ഠാ​ണ ജം​ഗ്ഷ​നി​ൽ റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും ത​ക​ർ​ന്നു​കി​ട​ന്നി​രു​ന്ന​തി​നാ​ൽ ആ​റു മീ​റ്റ​റോ​ളം വീ​തി​കൂ​ട്ടേ​ണ്ടി​വ​ന്നു. അ​തി​നാ​ൽ നി​ശ്ച​യി​ച്ച നീ​ള​ത്തി​ൽ റോ​ഡ് വീ​തി​കൂ​ട്ട​ൽ ന​ട​ത്താ​ൻ സാ​ധി​ച്ചി​ല്ലെ​ന്നു ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ബ​സ് സ്റ്റാൻ​ഡ് വ​രെ​യു​ള്ള ബാ​ക്കി റോ​ഡ് വീ​തി​കൂ​ട്ടാ​ൻ പു​തി​യ എ​സ്റ്റി​മേ​റ്റെ​ടു​ത്ത് ഫ​ണ്ട് ല​ഭി​ക്കേ​ണ്ടി​വ​രു​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​തി​നു കാ​ല​താ​മ​സം വ​രും. അ​തേ​സ​മ​യം ആ​ൽ​ത്ത​റ​യി​ൽ ത​ക​ർ​ന്നു​കി​ട​ക്കു​ന്ന റോ​ഡി​ന്‍റെ ഭാ​ഗ​ങ്ങ​ൾ നേ​രെ​യാ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​പ്പോ​ഴും ശ്ര​മി​ച്ചി​ട്ടി​ല്ല.