കർഷകർക്കു നല്കിയതു നിലവാരം കുറഞ്ഞ വളം: കർഷ കോൺഗ്രസ്
ഏ​ങ്ങ​ണ്ടി​യൂ​ർ: ഏ​ങ്ങ​ണ്ടി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കേ​ര​ഗ്രാ​മം പ​ദ്ധ​തി പ്ര​കാ​രം കേ​ര​ക​ർ​ഷ​ക​ർ​ക്ക് ഏ​ങ്ങ​ണ്ടി​യൂ​ർ ക​ർ​ഷ​ക ബാ​ങ്ക് വ​ഴി വി​ത​ര​ണം ചെ​യ്യു​ന്ന വ​ളം വി​ത​ര​ണ​ത്തി​ൽ വ​ൻ ക്ര​മ​ക്കേ​ടും അ​ഴി​മ​തി​യും ന​ട​ന്നി​ട്ടു​ണ്ടെ​ന്നും, നി​ല​വാ​രം കു​റ​ഞ്ഞ വ​ളം വി​ത​ര​ണം ന​ട​ത്തി ക​ർ​ഷ​ക​രെ വ​ഞ്ചി​ക്കു​ക​യും, നി​ര​ന്ത​ര​മാ​യ ക്ര​മ​ക്കേ​ടു​ക​ൾ തു​ട​രു​ക​യും ചെ​യ്യു​ന്ന ബാ​ങ്ക് ഭ​ര​ണ​സ​മി​തി രാ​ജി​വെ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് മ​ണ്ഡ​ലം ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ബാ​ങ്കി​ന്‍റെ ഏ​ത്താ​യി​ലെ ഹെ​ഡ് ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ന​ട​ത്തി.​പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി​കൃ​ഷ്ണ​ൻ കാ​ര്യാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.​ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് പി.​എം എ ​ഗ​ഫൂ​ർ അ​ദ്യ​ക്ഷ​ത വ​ഹി​ച്ചു.​നേ​താ​ക്ക​ളാ​യ ഇ​ർ​ഷാ​ദ് കെ.​ചേ​റ്റു​വ, മ​നോ​ജ് ത​ച്ച​പ്പു​ള്ളി, സി.​എ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ, സി.​എ​സ്.​നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.