സ്കൂ​ൾ ബ​സും കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം എ​ട്ടു പേ​ർ​ക്കു പ​രി​ക്ക്
വ​ട​ക്കാ​ഞ്ചേ​രി: സ്കൂ​ൾ ബ​സും കാ​റും ബൈ​ക്കും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം എ​ട്ടു പേ​ർ​ക്കു പ​രി​ക്ക്. ഇ​ന്ന​ലെ വൈ​കീ​ട്ട് 4.30 ഓ​ടെ പാ​ർ​ളി​ക്കാ​ട് ബൈ​പ്പാ​സി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.
തി​ച്ചൂ​ർ സ​ര​സ്വ​തി വി​ദ്യാ​നി​കേ​ത​നി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ശ്രീ​ല​ക്ഷ്മി, ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി അ​ല​ന, മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി അ​ബി, കാ​ർ യാ​ത്ര​ക്കാ​രാ​യ ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​ക​ളാ​യ സ​തീ​ഷ് ബാ​ബു, അ​നീ​ഷ്, വി​നോ​ദ്, ബൈ​ക്ക് യാ​ത്രി​ക​ൻ ചെ​റു​തു​രു​ത്തി താ​ഴ​പ്ര സ്വ​ദേ​ശി ഷ​ബീ​ർ, സ്കൂ​ൾ ബ​സ് ഡ്രൈ​വ​ർ ബാ​ബു​ജി എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. അ​പ​ക​ടം അ​റി​ഞ്ഞെ​ത്തി​യ നാ​ട്ടു​കാ​രും ഹൈ​വേ പോ​ലീ​സും പ​രി​ക്കേ​റ്റ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
കാ​റി​നു​ള​ളി​ൽ കു​ടു​ങ്ങി​യ യാ​ത്രി​ക​രെ വ​ട​ക്കാ​ഞ്ചേ​രി​യി​ൽ​നി​ന്ന് എ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​ന കാ​ർ വെ​ട്ടി​പ്പൊ​ളി​ച​ച്ചാ​ണു പു​റ​ത്തെ​ടു​ത്ത​ത്. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. പാ​ർ​ളി​ക്കാ​ട് ബൈ​പ്പാ​സി​ൽ ബ​സി​നെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്പോ​ൾ എ​തി​രെ വ​ന്ന കാ​റി​ൽ ഇ​ടി​ച്ച​ശേ​ഷം നി​യ​ന്ത്ര​ണം വി​ട്ടു പാ​ട​ത്തേ​ക്കി​റ​ങ്ങി മ​ര​ത്തി​ൽ ഇ​ടി​ച്ചു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഏ​റെ താ​ഴ്ച​യു​ള്ള പാ​ട​ത്തേ​ക്കു സ്കൂ​ൾ ബ​സ് മ​റി​യാ​തി​രു​ന്ന​തു വ​ൻ ദു​ര​ന്തം ഒ​ഴി​വാ​ക്കി.

മ​യ​ക്കു​ഗു​ളി​ക: യു​വാ​വ് അ​റ​സ്റ്റി​ൽ

ഇ​രി​ങ്ങാ​ല​ക്കു​ട: മ​യ​ക്കു​ഗു​ളി​ക​ക​ളു​മാ​യി യു​വാ​വി​നെ ഇ​രി​ങ്ങാ​ല​ക്കു​ട എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. കാ​ട്ടൂ​ർ സ്വ​ദേ​ശി ത​റ​യി​ൽ വീ​ട്ടി​ൽ ക്രി​സ്റ്റി(22)​യെ​യാ​ണു കാ​ട്ടൂ​രി​ലെ സ്വ​കാ​ര്യ കോ​ള​ജി​നു സ​മീ​പ​ത്തു​നി​ന്നു എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റു​ചെ​യ്ത​ത്.
എ​ക്സൈ​സ്്് ഇ​ൻ​സ്പെ​ക്ട​ർ എം.​ഒ. വി​നോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കെ.​എ. ജ​യ​ദേ​വ​ൻ, സി.​വി. ശി​വ​ൻ, എം.​പി. ജീ​വീ​ഷ്, പി.​എ. ഗോ​വി​ന്ദ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണു പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.