കോ​ട​ന്നൂ​രി​ൽ ബാ​റി​നെ​തി​രെ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ജ്വാ​ല
Tuesday, December 12, 2017 3:10 PM IST
ചേ​ർ​പ്പ്: പാ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ കോ​ട​ന്നൂ​രി​ൽ ബാ​ർ ലൈ​സ​ൻ​സ് ന​ൽ​ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ​സ​മ​രം നൂ​റു​ദി​നം പി​ന്നി​ട്ടു. നൂ​റാം ദി​ന​ത്തി​ൽ നാ​ട്ടു​കാ​ർ കോ​ട​ന്നൂ​രി​ൽ പ്ര​തി​ഷേ​ധ​ജ്വാ​ല തെ​ളി​യി​ച്ചു. ഗീ​ത​ഗോ​പി എം​എ​ൽ​എ പ്ര​തി​ഷേ​ധ​ജ്വാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ​മ​ര​സ​ഹാ​യ​സ​മി​തി നേ​താ​ക്ക​ളാ​യ പാ​റ​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​തീ​പ് കെ. ​ജോ​സ​ഫ്, അ​മ്മാ​ടം സ​ഹ​ക​ര​ണ​ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി.​വി. ജി​ജീ​ഷ്, സെ​ബി ജോ​സ​ഫ് പെ​ല്ലി​ശേ​രി, ചേ​ർ​പ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ടി. സ​ണ്ണി, എം. ​സേ​തു​മാ​ധ​ന​വ​ൻ, വ​ത്സ​ല ദി​വാ​ക​ര​ൻ, പൗ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ടി.​കെ. ശ​ശീ​ധ​ര​ൻ, എ.​ടി .പോ​ൾ​സ​ണ്‍, പി.​കെ. പ്ര​ദീ​പ്, വ​നി​ത ജാ​ഗ്ര​താ​സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ സ​ജി മു​ര​ളീ​ധ​ര​ൻ, ശോ​ഭ​ന അ​ച്യു​ത​ൻ, യൂ​ത്ത് വിം​ഗ് ഭാ​ര​വാ​ഹി​ക​ളാ​യ സി.​യു. അ​ന​ന്തു, പി.​ആ​ർ. അ​രു​ണ്‍, സൂ​ര്യ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
ക​ഴി​ഞ്ഞ തി​രു​വോ​ണ​നാ​ളി​ലാ​ണു ര​ണ്ടാം​ഘ​ട്ട പ്ര​തി​ഷേ​ധ​സ​മ​രം ആ​രം​ഭി​ച്ച​ത്. 2008 ൽ ​ആ​രം​ഭി​ച്ച 45 മാ​സ​ത്തെ സ​മ​ര​ത്തി​ന്‍റെ ഫ​ല​മാ​യാ​ണു സ​ർ​ക്കാ​ർ ബാ​ർ അ​നു​വ​ദി​ക്ക​ണ​മെ​ന്ന അ​പേ​ക്ഷ ത​ള്ളി​യ​ത്. തു​ട​ർ​ന്നു സ​മ​രം നി​ർ​ത്തി​വ​യ്ക്കു​ക​യാ​യി​രു​ന്നു. പു​തി​യ സ​ർ​ക്കാ​ർ ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബാ​ർ പ്ര​വ​ർ​ത്തി​ക്കാ​ൻ ശ്ര​മം ആ​രം​ഭി​ച്ച​തോ​ടെ​യാ​ണു സ​മ​ര​സ​മി​തി പ്ര​വ​ർ​ത്ത​ക​ർ അ​നി​ശ്ചി​ത​കാ​ല സ​ത്യാ​ഗ്ര​ഹ​സ​മ​രം പു​ന​രാ​രം​ഭി​ച്ച​ത്.