പ​ട്ടാ​ളം റോ​ഡ് വി​ക​സ​നം വീ​ണ്ടും കു​രു​ക്കി​ൽ
തൃ​ശൂ​ർ: പ​ട്ടാ​ളം റോ​ഡ് വി​ക​സ​ന​ത്തി​നു ത​പാ​ൽ​വ​കു​പ്പി​ന്‍റെ പു​തി​യ ഉ​ട​ക്ക്. ഭൂ​മി വി​ട്ടുന​ൽ​കു​ന്ന​തി​നു കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നൊ​പ്പം, ത​ത്തു​ല്യ​തു​ക ബാ​ങ്കി​ൽ നി​ക്ഷേ​പി​ച്ച് രസീത് ന​ൽ​ക​ണ​മെ​ന്ന​താ​ണ് ആ​വ​ശ്യം. ത​പാ​ൽ​വ​കു​പ്പി​ന്‍റെ നി​ർ​ദേശം ഇ​ന്ന​ലെ ചേ​ർ​ന്ന കൗ​ണ്‍​സി​ൽ യോ​ഗം ത​ള്ളി. പ്ര​ത്യേ​ക അ​ജ​ൻഡയാ​യാ​ണ് വി​ഷ​യം ച​ർ​ച്ച ചെ​യ്ത​ത്.
ത​പാ​ൽ​വ​കു​പ്പി​ന്‍റെ പു​തി​യ ആ​വ​ശ്യം പ​രി​ഗ​ണി​ക്കേ​ണ്ട​തി​ല്ലെ​ന്ന് തീ​രു​മാ​നി​ച്ച കൗ​ണ്‍​സി​ൽ പ​ട്ടാ​ളം റോ​ഡ് വി​ക​സ​ന​ത്തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും, പ്ര​ധാ​ന​മ​ന്ത്രി, വ​കു​പ്പുമ​ന്ത്രി എ​ന്നി​വ​ർ​ക്കു ക​ത്ത​യയ്​ക്കാ​നും തീ​രു​മാ​നി​ച്ചു. കേ​ന്ദ്ര​മ​ന്ത്രി​സ​ഭാ തീ​രു​മാ​ന​മ​നു​സ​രി​ച്ച് ത​യാറാ​ക്കി​യ വ്യ​വ​സ്ഥ​യ്ക്കു പു​റ​മെ, കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന്‍റെ തു​ല്യ​തു​ക ബാ​ങ്കി​ൽ നി​ക്ഷേ​പി​ക്ക​ണ​മെ​ന്ന പു​തി​യ ആ​വ​ശ്യ​മു​ന്ന​യി​ച്ച​തു മ​ന്ത്രി​സ​ഭാ തീ​രു​മാ​ന​ത്തി​നു വി​രു​ദ്ധ​മാ​ണെ​ന്നും അം​ഗ​ങ്ങ​ൾ ആ​രോ​പി​ച്ചു.
ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് തു​ട​ങ്ങി​യ പ​ട്ടാ​ളം റോ​ഡ് വി​ക​സ​നം വ​ഴി​മു​ട്ടി​യി​രി​ക്കു​ന്നു​വെ​ന്നും, ഭ​ര​ണ​സ​മി​തി​യു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത​യും വി​മ​ർ​ശി​ക്ക​പ്പെ​ടു​ന്ന​തി​നി​ടെ​യാ​ണ് പ്ര​ത്യേ​ക അ​ജ​ൻഡയാ​യി പ​ട്ടാ​ളം റോ​ഡ് വി​ക​സ​നം ച​ർ​ച്ച​യ്ക്കെ​ടു​ത്ത​ത്.
മേ​യ​ർ രാ​ജ​ൻ പ​ല്ല​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​ഴി​ഞ്ഞ യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​യുടെ നി​ര​ന്ത​ര ഇ​ട​പെ​ട​ലി​ന്‍റെ ഫ​ല​മാ​യാണ് പോ​സ്റ്റ് ഓ​ഫീസ് മാ​റ്റം കേ​ന്ദ്ര​മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ച​ത്. റോ​ഡ് വി​ക​സ​ന​ത്തി​നു പോ​സ്റ്റ് ഓ​ഫി​സ് വി​ട്ടു​ന​ൽ​കു​ന്പോ​ൾ പ​ക​രം ഭൂ​മി​യും കെ​ട്ടി​ട​വും കോ​ർ​പ​റേ​ഷ​ൻ കൈ​മാ​റ​ണ​മെ​ന്ന വ്യ​വ​സ്ഥ​യി​ലാ​യി​രു​ന്നു ഓ​ഫീ​സ് മാ​റ്റം ത​പാ​ൽ വ​കു​പ്പ് അം​ഗീ​ക​രി​ച്ച​ത്. ന​ട​പ​ടി​ക​ൾ​ക്കാ​യി തി​രു​വ​ന​ന്ത​പു​രം പോ​സ്റ്റ്മാ​സ്റ്റ​ർ ജ​ന​റ​ലി​നെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും​ചെ​യ്തു. 16.5 സെ​ന്‍റ് സ്ഥ​ല​മാ​ണ് പോ​സ്റ്റ് ഓ​ഫി​സി​നു​ള്ള​ത്. അ​ത്ര​യും സ്ഥ​ലം പ​ക​രം കോ​ർ​പ​റേ​ഷ​ൻ പ​ട്ടാ​ളം റോ​ഡ​രി​കി​ൽ​ത​ന്നെ പോ​സ്റ്റ് ഓ​ഫീ​സി​നു ന​ൽ​കി​യി​ട്ടു​ണ്ട്. മൂ​ന്നുവ​ർ​ഷ​ത്തോ​ള​മെ​ടു​ത്തു പൂ​ർ​ത്തി​യാ​ക്കി​യ പ്ര​ക്രി​യ അ​വ​സാ​ന​മെ​ത്തി​യ​പ്പോ​ഴാ​ണ് പ​ദ്ധ​തി​ക്ക് ഉ​ട​ക്കുവ​ച്ചു​ള്ള ത​പാ​ൽ​വ​കു​പ്പി​ന്‍റെ നി​ല​പാ​ട്. ഇ​ത് അ​നു​വ​ദി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന നിലപാടിൽ ഭ​ര​ണ​പ​ക്ഷ​ത്തി​നൊ​പ്പം പ്ര​തി​പ​ക്ഷ​വും പ​ങ്കുചേ​ർ​ന്നു.
തെ​രു​വുവി​ള​ക്ക് ക​ത്തു​ന്നി​ല്ലെ​ന്നും, വെ​ളി​ച്ച​മി​ല്ലെ​ന്നു​മു​ള്ള പ​രാ​തി​ക​ൾ ഒ​ഴി​വാ​ക്കാ​ൻ കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ എ​ല്ലാ തെ​രു​വുവി​ള​ക്കു​ക​ളും എ​ൽ​ഇ​ഡി​യി​ലേ​ക്കു മാ​റ്റാ​ൻ കൗ​ണ്‍​സി​ൽ തീ​രു​മാ​നി​ച്ചു.