കൊച്ചിയിലേക്കു "മരുന്ന്' ഒഴുകുന്നു
Tuesday, December 12, 2017 3:17 PM IST
കൊ​ച്ചി: പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങളോടനുബന്ധിച്ചു വിറ്റഴിക്കാൻ കൊ​ച്ചി ന​ഗ​ര​ത്തി​ലേ​ക്കു വ​ൻ​തോ​തി​ൽ ക​ട​ത്തി​യ ല​ഹ​രി​മ​രു​ന്നു​ക​ളു​മാ​യി ര​ണ്ടു​പേ​രെ കൊ​ച്ചി സി​റ്റി ഷാ​ഡോ പോ​ലീ​സും സെ​ൻ​ട്ര​ൽ പോ​ലീസും സം​യു​ക്ത​മാ​യി ന​ട​ത്തി​യ നീ​ക്ക​ത്തി​ലൂ​ടെ പി​ടി​കൂ​ടി. ത​മി​ഴ്നാ​ട് ക​ന്യാ​കു​മാ​രി സ്വ​ദേ​ശി കു​ള​ച്ച മ​ണി​യെ​ന്ന മ​ണി​ക​ണ്ഠ​ൻ, നാ​ഗ​ർകോ​വി​ൽ സ്വ​ദേ​ശി സു​രേ​ഷ് എ​ന്നി​വ​രാ​ണു പി​ടി​യി​ലാ​യ​ത്.
ഇ​വ​രി​ൽ​നി​ന്നു ബ്യു​പ്രി​നോ​ർ​ഫി​ൻ ഇ​ന​ത്തി​ൽ​പ്പെ​ട്ട മു​ന്നൂ​റി​ല​ധി​കം മ​യ​ക്കു​മ​രു​ന്ന് ആം​പ്യൂ​ളു​ക​ളും മു​പ്പ​തോ​ളം നൈ​ട്രോ​സെ​പാം ഗു​ളി​ക​ക​ളും ക​ണ്ടെ​ടു​ത്തു. ക്രി​സ്മ​സ്-പു​തു​വ​ത്സ​ര റേ​വ് പാ​ർ​ട്ടി​ക​ൾ​ക്കു ഗോ​വ, ബംഗളൂരു തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ൽ പോ​ലീ​സ് ശ​ക്ത​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​വ​രി​ക​യാ​ണ്. ഇ​തേ​ത്തു​ട​ർ​ന്നു കൊ​ച്ചി ന​ഗ​രം ര​ഹ​സ്യ​റേ​വ് പാ​ർ​ട്ടി​ക​ളു​ടെ ഹ​ബ്ബ് ആ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു സി​റ്റി പോ​ലീസ് ക​മ്മീഷ​ണ​ർ എം.​പി.​ ദി​നേ​ശി​നു ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു.
ഇ​തി​ന്‍റെയ​ടി​സ്ഥാ​ന​ത്തി​ൽ ക്രൈം ​ഡി​റ്റാ​ച്ച്മെ​ന്‍റ് എ​സി​പി ബി​ജി ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സെ​ൻ​ട്ര​ൽ സി​ഐ അ​ന​ന്ത​ലാ​ൽ, ഷാ​ഡോ എ​സ്ഐ ഹ​ണി കെ.​ദാ​സ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ച്ചു മ​യ​ക്കു​മ​രു​ന്നു മാ​ഫി​യ​ക്കെ​തി​രേ ഓ​പ്പ​റേ​ഷ​ൻ ഡ​സ്റ്റ​ർ എ​ന്ന പേ​രി​ൽ തു​ട​ർ​ച്ച​യാ​യി റെ​യ്ഡു​ക​ൾ ന​ട​ത്തിവരികയാണ്. അ​ന്വേ​ഷ​ണ​ത്തി​ൽ ന​ഗ​ര​ത്തി​ലെ ഒ​ൻ​പ​തോ​ളം സ്ഥ​ല​ങ്ങ​ളി​ൽ ര​ഹ​സ്യ​മാ​യി പു​തു​വ​ൽ​സ​ര റേ​വ് പാ​ർ​ട്ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചു.
സോ​ഷ്യ​ൽ മീ​ഡി​യ​ക​ളാ​യ ഫേ​സ്ബു​ക്ക്, വാ​ട്സ്ആ​പ്പ് തു​ട​ങ്ങി​യ​വ വ​ഴി ലി​ങ്ക് അ​യ​ച്ചാ​യി​രു​ന്നു ഇ​ത്ത​രം റേ​വ് പാ​ർ​ട്ടി​ക​ളി​ലേ​ക്ക് ല​ഹ​രി ഉ​പ​യോ​ക്താ​ക്ക​ളെ ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. പ​തി​നാ​യി​രം രൂ​പ​യോ​ളം എ​ൻ​ട്രി ഫീ​സാ​യി നി​ശ്ച​യി​ച്ച് ഒ​രാ​ൾ​ക്ക് ര​ണ്ടു​ദി​വ​സ​ത്തേ​ക്ക് ആ​വ​ശ്യ​മാ​യ വി​വി​ധ ത​ര​ത്തി​ലു​ള്ള ല​ഹ​രി​മ​രു​ന്നു​ക​ൾ അ​ട​ങ്ങു​ന്ന പാ​ക്കേ​ജ് ആ​യി​രു​ന്നു റേ​വ് പാ​ർ​ട്ടി ന​ട​ത്തി​പ്പു​കാ​ർ വാ​ഗ്ദാ​നം ന​ൽ​കി​യി​രു​ന്ന​ത്.
ല​ഹ​രി ഉ​പ​യോ​ക്താ​വ് എ​ന്ന രീ​തി​യി​ൽ ​ലി​ങ്കി​ലൂ​ടെ റേ​വ് പാ​ർ​ട്ടി ഗ്രൂ​പ്പു​ക​ളി​ൽ ക​യ​റി​പ്പ​റ്റി​യ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ൾ​ക്കു ല​ഭി​ച്ച വി​വ​ര​ത്തെ​ത്തു​ട​ർ​ന്നാ​ണ് ഇ​പ്പോ​ൾ പി​ടി​യി​ലാ​യ​വ​രെ​പ്പ​റ്റി വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്. കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കു വേ​ദ​ന​സം​ഹാ​രി​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന മരുന്നാണു പിടികൂടിയ ബ്യൂ​പ്രി​നോ​ർ​ഫി​ൻ ആം​പ്യൂ​ളു​ക​ൾ. ഡ​ൽ​ഹി​യി​ൽ ഒ​രെ​ണ്ണ​ത്തി​നു മു​പ്പ​തു രൂ​പ​യ്ക്കു ല​ഭി​ക്കു​ന്ന ഈ ​ആം​പ്യൂ​ളു​ക​ൾ വ​ൻ​തോ​തി​ൽ ശേ​ഖ​രി​ച്ച് ട്രെ​യി​ൻ​മാ​ർ​ഗം ന​ഗ​ര​ത്തി​ൽ എ​ത്തി​ച്ച് 1500 രൂ​പ​യ്ക്കാ​യി​രു​ന്നു സംഘം വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​ത്.
സൗ​ത്ത് മേ​ൽ​പ്പാ​ല​ത്തി​നു സ​മീ​പവും ആ​ളൊ​ഴി​ഞ്ഞ ഫ്ളാ​റ്റുകളും കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു മ​യ​ക്കു​മ​രു​ന്നു​ വി​ൽപന. എ​എ​സ്ഐ നി​സാ​ർ, സി​പി​ഒ ഹ​രി​മോ​ൻ, ജ​യ​രാ​ജ്, സാ​നു, ര​ഞ്ജി​ത്ത്, പ്ര​ശാ​ന്ത്, സു​നി​ൽ, ശ്യാം ​എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘ​മാ​ണു പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.