ത​ല​യ്ക്കു പ​രി​ക്കേ​റ്റ​താ​യി പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്
മൂ​വാ​റ്റു​പു​ഴ: പോ​ലീ​സ് മ​ർ​ദ്ദ​ന​ത്തെത്തു​ട​ർ​ന്നു ജീ​വ​നൊ​ടു​ക്കി​യെ​ന്നാ​രോ​പി​ക്ക​പ്പെ​ട്ട യു​വാ​വി​ന്‍റെ ത​ലയ്​ക്കു മാ​ര​ക​മാ​യ പ​രി​ക്കു​ണ്ടാ​യി​രു​ന്ന​താ​യി പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. ക​ല്ലൂ​ർ​ക്കാ​ട് ത​ഴു​വം​കു​ന്ന് കു​ള​ങ്ങാ​ട്ടു​പാ​റ മ​ല​ന്പു​റ​ത്ത് ര​വീ​ന്ദ്ര​ന്‍റെ മ​ക​ൻ ര​ജീ​ഷി​ന്‍റെ (32) പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലാ​ണു പോലീസ് കസ്റ്റഡിയിൽ മ​ർ​ദ്ദ​ന​മേ​റ്റെ​ന്ന ആ​രോ​പ​ണം ശ​രിവ​യ്ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ളു​ള്ള​ത്.
മൂ​വാ​റ്റു​പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഫോ​റ​ൻ​സി​ക് സ​ർ​ജ​ൻ ഡോ.​ ടി.​എം. ​മ​നോ​ജി​ന്‍റെ റി​പ്പോ​ർ​ട്ട് മൂ​വാ​റ്റു​പു​ഴ ഡി​വൈ​എ​സ്പി​ക്കു കൈ​മാ​റി. മ​രി​ച്ച ര​ജീ​ഷി​ന്‍റെ നെ​റ്റി​യു​ടെ വ​ല​തു ഭാ​ഗ​ത്ത് പു​രി​ക​ത്തി​നു മു​ക​ളി​ലാ​യി മൂ​ന്നു സെ​ന്‍റി​മീ​റ്റ​ർ ആ​ഴ​ത്തി​ൽ ച​ത​ഞ്ഞ​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ചു​വ​ന്നനി​റ​ത്തി​ൽ ഇ​തു ത​ല​യോ​ട്ടി വ​രെ നീ​ളു​ന്ന​താ​ണ്. ത​ല​ച്ചോ​റി​ൽ ര​ക്തം ക​ട്ട പി​ടി​ച്ചി​രു​ന്നു​വെ​ന്നും പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലു​ണ്ട്.
കു​മാ​ര​മം​ഗ​ലം സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന ര​ജീ​ഷി​നെ ഇ​വ​രു​ടെ വീ​ട്ടു​കാ​ർ ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണു തൊ​ടു​പു​ഴ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ മാ​താ​വി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ തൊ​ടു​പു​ഴ സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ മ​ർ​ദ്ദ​ന​ത്തി​ൽ മ​നംനൊ​ന്താ​ണു ക​ഴി​ഞ്ഞ മൂ​ന്നി​നു ര​ജീ​ഷ് ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​ണു ബ​ന്ധു​ക്ക​ളും ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ ഭാ​ര​വാ​ഹി​ക​ളും ആ​രോ​പി​ക്കു​ന്ന​ത്.
സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ര​ജീ​ഷി​ന്‍റെ മാ​താ​വ് ശാ​ന്ത പ്ര​ധാ​ന​മ​ന്ത്രി​യും മു​ഖ്യ​മ​ന്ത്രി​യും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജീ​ഷി​ന്‍റെ ത​ല ഭി​ത്തി​യി​ൽ ചേ​ർ​ത്തി​ടി​ച്ച​താ​യി ശാ​ന്ത ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. പോ​ലീ​സി​നെ​തി​രേ തൊ​ടു​പു​ഴ ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലും ശാ​ന്ത ഹ​ർ​ജി ന​ൽ​കി​യി​ട്ടു​ണ്ട്.
ര​ജീ​ഷി​ന്‍റെ മൃ​ത​ദേ​ഹ​വു​മാ​യി എ​ത്തി​യ ആം​ബു​ല​ൻ​സ് തൊ​ടു​പു​ഴ​ റോ​ഡി​ൽ പോ​ലീ​സ് മ​ണി​ക്കൂ​റു​ക​ളോ​ളം ത​ട​ഞ്ഞു വ​ച്ച​തി​നെ​തി​രേ ര​ജീ​ഷി​ന്‍റെ സ​ഹോ​ദ​ര​നും കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്.