റി​ജോ​യ്ക്കു നാ​ടി​ന്‍റെ അ​ന്ത്യാ​ഞ്ജ​ലി
Tuesday, December 12, 2017 3:17 PM IST
അ​യ്യ​ന്പു​ഴ: പൊ​ള്ളാ​ച്ചി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച അ​യ്യ​ന്പു​ഴ ചു​ള്ളി സ്വ​ദേ​ശി റി​ജോ ജോ​ണി​നു നാ​ടി​ന്‍റെ അ​ന്ത്യാ​ഞ്ജ​ലി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റി​നാ​ണു മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ച്ച​ത്.
രാ​ഷ്ട്രീ​യ, മ​ത, സാം​സ്കാ​രി​ക മേഖലയിലെ പ്ര​മു​ഖ​രും നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളു​മ​ട​ക്കം നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണു വീ​ട്ടി​ലും സം​സ്കാ​രം ന​ട​ന്ന ചു​ള്ളി സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ലും ആ​ദ​രാ​ഞ്ജ​ലി​യ​ർ​പ്പി​ക്കാ​നെ​ത്തി​യ​ത്.
സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്ക് അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ സെ​ബാ​സ്റ്റ്യ​ൻ എ​ട​യ​ന്ത്ര​ത്ത് മു​ഖ്യ​കാ​ർ​മി​ക​നും വി​കാ​രി ഫാ. ​വ​ക്ക​ച്ച​ൻ കൂ​ന്പ​യി​ൽ സ​ഹ​കാ​ർ​മി​ക​നു​മാ​യി.

​തു​രു​ത്തി​പ്പു​റം ചെ​റു​പാ​ലം തു​റ​ന്നു

പ​റ​വൂ​ർ: എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽനി​ന്ന് അ​നു​വ​ദി​ച്ച 75 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച് വീ​തി​കൂ​ട്ടി ന​വീ​ക​രി​ച്ച എ​ൻ​എ​ച്ച്-66 ലെ ​തു​രു​ത്തി​പ്പു​റം ചെ​റു​പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം വി.​ഡി. സ​തീ​ശ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. വ​ട​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. ആം​ബ്രോ​സ് അ​ധ്യ​ക്ഷ​നാ​യി.
നി​ല​വി​ൽ 4.50 മീ​റ്റ​ർ മാ​ത്രം വീ​തി​യു​ണ്ടാ​യി​രു​ന്ന പാ​ല​ത്തി​നു 4.20 മീ​റ്റ​ർ അ​ധി​ക​വീ​തി ല​ഭി​ക്കു​ന്ന രീ​തി​യി​ൽ ഒ​രു ബോ​ക്സ് ക​ൾ​വേ​ർ​ട്ടും വ​ല​തു​ഭാ​ഗ​ത്ത് 1.20 മീ​റ്റ​ർ വീ​തി​യി​ൽ ഒ​രു ന​ട​പ്പാ​ത​യു​മാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​വും ഇ​ന്‍റ​ർ​ലോ​ക്ക് ടൈ​ലും സു​ര​ക്ഷാ ബോ​ർ​ഡു​ക​ളും ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​പ്പോ​ൾ പാ​ല​ത്തി​ന്‍റെ ഏ​റ്റ​വും കു​റ​ഞ്ഞ വീ​തി 8.70 മീ​റ്റ​റും കൂ​ടി​യ വീ​തി 9.60 മീ​റ്റ​റു​മാ​ണ്.
ആ​റു​മാ​സം​കൊ​ണ്ടാ​ണ് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്. ച​ട​ങ്ങി​ൽ എം.​പി. പോ​ൾ​സ​ൺ, പി.​എ​സ്. ഷൈ​ല, കെ.​യു. ജി​ഷ, പി.​ആ​ർ. സൈ​ജ​ൻ, സൈ​ബ സ​ജീ​വ്, എം.​പി. ല​തി, കെ.​പി. ഗോ​പി​നാ​ഥ്, മേ​ഴ്സി സ​ന​ൽ​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​മാ​രാ​യ കെ.​വി. പ്ര​കാ​ശ​ൻ, എം.​ഡി. മ​ധു​ലാ​ൽ, ദേ​ശീ​യ​പാ​ത ഉ​പ​വി​ഭാ​ഗം അ​സി. എ​ൻ​ജി​നി​യ​ർ എ.​എം. അ​ബ്ദു​ൽ ക​രീം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.