മ​ക്കു​വ​ള്ളി​യി​ൽ വൈ​ദ്യു​തീ​ക​ര​ണ പ്ര​വൃത്തിക​ൾക്കു തുടക്കം
ചെ​റു​തോ​ണി: വി​ക​സ​നം കൊ​തി​ക്കു​ന്ന ക​ർ​ഷ​ക ജ​ന​ത​യ്ക്ക് ആ​ശ്വാ​സ​ത്തി​ന്‍റെ പൊ​ൻ​വെ​ളി​ച്ചം പ​ക​രുക​യാ​ണ് ത​ന്‍റെ ല​ക്ഷ്യ​മെ​ന്ന് ജോ​യ്സ് ജോ​ർ​ജ് എം​പി. ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ മ​ക്കു​വ​ള്ളി​യി​ൽ വൈ​ദ്യു​തീ​ക​ര​ണ പ്ര​വൃത്തിക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ടു​ക്കി ജി​ല്ല​യി​ലെ മ​ക്കു​വ​ള്ളി, മ​ന​യ​ത്ത​ടം, കൈ​ത​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ വൈ​ദ്യു​തി എ​ത്തി​ക്കാ​ൻ 2.71 കോ​ടി രൂ​പ​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ൽ നി​ന്ന് അ​നു​വ​ദി​പ്പി​ച്ച​ത്.
സ​ൻ​സ​ദ് ആ​ദ​ർ​ശ് ഗ്രാം ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് തു​ക ല​ഭ്യ​മാ​ക്കി​യ​ത്. മ​ക്കു​വ​ള്ളി​യി​ൽ റോ​ഡ് ഉ​ൾ​പ്പെ​ടെ മ​റ്റു വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തി​ൽ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്നും എം​പി പ​റ​ഞ്ഞു.
ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ബ ജ​യ​ൻ അ​ധ്യ​ക്ഷ​യായി. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ബേ​ബി ആ​ഗ​സ്തി അ​ഴ​ക​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജീ​വ​ൻ തേ​നി​ക്കാ​കു​ടി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി​ഷ്ണു കെ. ​ച​ന്ദ്ര​ൻ, സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ ജോ​സ് ഊ​ര​ക്കാ​ട്ട്, കെ. ​രാ​മ​യ്യ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.