സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ് കൂ​ടു​ത​ൽ അ​റ​സ്റ്റ് ഉ​ണ്ടാ​കു​മെ​ന്ന് സൂ​ച​ന
Wednesday, December 13, 2017 11:59 AM IST
മാ​വേ​ലി​ക്ക​ര: മാ​വേ​ലി​ക്ക​ര താ​ലൂ​ക്ക് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ത​ഴ​ക്ക​ര ശാ​ഖാ മാ​നോ​ജ​ർ ജ്യോ​തി മ​ധു​വി​നു പി​ന്നാ​ലെ പ്ര​സി​ഡ​ന്‍റ് പ്ര​ഭാ​ക​ര​ൻ​പി​ള്ള​യും സെ​ക്ര​ട്ട​റി അ​ന്ന​മ്മ മാ​ത്യു​വും അ​റ​സ്റ്റി​ലാ​യ​തോ​ടെ കൂ​ടു​ത​ൽ അ​റ​സ്റ്റ് ഉ​ട​ൻ ഉ​ണ്ടാ​യേ​ക്കു​മെ​ന്നു സൂ​ച​ന.
ത​ട്ടി​പ്പി​നെ​തി​രേ പ്ര​തി​ക​രി​ക്കാ​തി​രു​ന്ന​ത് പ്ര​സി​ഡ​ന്‍റി​നെ ഭ​യ​ന്നി​ട്ടാ​ണെ​ന്നാ​ണ് സെ​ക്ര​ട്ട​റി അ​ന്ന​മ്മ മാ​ത്യു ക്രൈം​ബ്രാ​ഞ്ചി​ന് കൊ​ടു​ത്തി​രി​ക്കു​ന്ന മൊ​ഴി​യി​ൽ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ഇ​രു​വ​രും ത​ട്ടി​പ്പി​ലൂ​ടെ സാ​ന്പ​ത്തി​ക​ലാ​ഭം ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ടെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് പ​റ​യു​ന്ന​ത്. ഭ​ര​ണ​സ​മി​തി​യി​ലേ​ക്കും ത​ട്ടി​പ്പ് ന​ട​ത്തി​യ കോ​ടി​ക​ളു​ടെ വി​നി​യോ​ഗ​ത്തി​ലേ​ക്കു​മാ​ണ് അ​ന്വേ​ഷ​ണം ഇ​പ്പോ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്്.
കോ​ട്ട​പ്പു​റ​ത്ത് പ്ര​ഭാ​ക​ര​ൻ​പി​ള്ള​യു​ടെ അ​റ​സ്റ്റോ​ടു​കൂ​ടി ഞെ​ട്ട​ലി​ലാ​ണ് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​വും. കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്ന ഭ​ര​ണ​സ​മി​തി​യി​ലെ മ​റ്റ് അം​ഗ​ങ്ങ​ളും കോ​ണ്‍​ഗ്ര​സി​ന്‍റെ പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തി​ലും ജി​ല്ലാ നേ​തൃ​ത്വ​ത്തി​ലും ഉ​ൾ​പ്പെ​ടു​ന്ന​വ​രും ജ​ന പ്ര​തി​നി​ധി​ക​ളു​മാ​ണ്. അ​ഴി​മ​തി പു​റ​ത്തു വ​ന്ന​തോ​ടു​കൂ​ടി പ്ര​ഭാ​ക​ര​ൻ​പി​ള്ള​യെ മാ​ത്ര​മാ​ണ് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യി​രി​ക്കു​ന്ന​ത്.
പ്ര​സി​ഡ​ന്‍റി​ന്‍റെ ഭ​ര​ണം ഏ​കാ​ധി​പ​ത്യ രീ​തി​യി​ലു​ള്ള​താ​യി​രു​ന്നെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം പ​റ​യു​ന്ന​ത്. ഭ​ര​ണ​സ​മി​തി പേ​രി​നു മാ​ത്ര​മു​ള്ള​താ​യി​രു​ന്നു​വെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ നി​ന്ന് വ്യ​ക്ത​മാ​യ​താ​യും ഇ​വ​ർ പ​റ​യു​ന്നു.
ബാ​ങ്കിം​ഗ് മേ​ഖ​ല​യെ കു​റി​ച്ച് അ​ഗാ​ധ​മാ​യ പാ​ണ്ഡി​ത്യ​മു​ള്ള പ്ര​സി​ഡ​ന്‍റി​ന്‍റെ ത​ണ​ലി​ലാ​ണ് ത​ട്ടി​പ്പ് ന​ട​ന്നു വ​ന്ന​തെ​ന്നും ഇ​യാ​ൾ​ക്ക് ഇ​തി​ൽ നേ​രി​ട്ട് പ​ങ്കു​ണ്ടെ​ന്നും അ​ന്വേ​ഷ​ണ​സം​ഘം പ​റ​യു​ന്നു.
അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ത​ന്നെ ഡേ ​ബു​ക്ക്, കാ​ഷ് ബു​ക്ക്, കംപ്യൂ​ട്ട​ർ എ​ന്നി​വ​യി​ൽ കൃ​ത്രി​മം കാ​ട്ടി​യ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. സ്വ​ർ​ണ​പ​ണ​യ​ത്തി​ൽ പ​ണ​യ വ​സ്തു ഇ​ല്ലാ​തെ ലോ​ണ്‍ കൊ​ടു​ത്തി​ട്ടു​ള്ള​താ​യും, വ്യാ​ജ നി​ക്ഷേ​പ​ക സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ണ്ടാ​ക്കി വ്യാ​ജ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കും പ്ര​വ​ർ​ത്ത​നം ഇ​ല്ലാ​തെ കി​ട​ക്കു​ന്ന അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കും പ​ണം മാ​റ്റി​യ​താ​യും ജ്യോ​തി മ​ധു​വി​ന്‍റെ സ്വ​ന്തം അ​ക്കൗ​ണ്ട് ക​ളി​ലേ​ക്കും പ​ണം മാ​റ്റി​യി​ട്ടു​ള്ള​താ​യും അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഏ​ഴു​വ​ർ​ഷ​ക്കാ​ല​മാ​യി ഈ ​ക്ര​മ​ക്കേ​ടു​ക​ൾ തു​ട​ർ​ന്നു വ​രു​ന്നി​രു​ന്ന​താ​യും അ​ന്വേ​ഷ​ണ​സം​ഘം പ​റ​യു​ന്നു.