പാ​ള​ത്തൊ​പ്പി​യും കൊ​യ്ത്ത​രി​വാ​ളു​മാ​യി കു​രു​ന്നു​ക​ൾ കൊ​യ്ത്തി​നി​റ​ങ്ങി
Wednesday, December 13, 2017 12:03 PM IST
പൂ​ച്ചാ​ക്ക​ൽ: മ​ണ​പ്പു​റം സെ​ന്‍റ് തെ​രേ​സാ​സ് ഹൈ​സ്കൂ​ളി​ൽ തൈ​ക്കാ​ട്ടു​ശേ​രി കൃ​ഷി​ഭ​വ​നു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തി​യ ക​ര​നെ​ൽ​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ഉ​ത്സ​വം സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​വ​ർ​ഗീ​സ് മാ​ണി​ക്ക​നാം​പ​റ​ന്പി​ൽ നി​ർ​വ​ഹി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് എ​ലി​സ​ബ​ത്ത് പോ​ൾ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് അ​ല​ക്സ്, കൃ​ഷി അ​സി. സ​വി​ത എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു വി​ള​വെ​ടു​പ്പ് ഉ​ത്സ​വം.
പാ​ള​ത്തൊ​പ്പി​യും കൊ​യ്ത്ത​രി​വാ​ളു​മാ​യി നാ​ട​ൻ വേ​ഷ​ത്തി​ലെ​ത്തി​യ കു​ട്ടി​ക​ൾ ഉ​ത്സ​വ ല​ഹ​രി​യി​ലാ​യി​രു​ന്നു. നാ​ട​ൻ പാ​ട്ടി​ന്‍റെ​യും കൊ​യ്ത്തു​പാ​ട്ടി​ന്‍റെ​യും അ​ക​ന്പ​ടി​യോ​ടെ ആ​ന​ന്ദ​ത്തോ​ടെ​യും ഉ​ത്സാ​ഹ​ത്തോ​ടെ​യും കു​ട്ടി​ക​ൾ നി​ര​യാ​യി നി​ന്നു കൊ​യ്ത​ത് ന​വ്യാ​നു​ഭ​വ​മാ​യി. പാ​ഠ​പു​സ്ത​ക​ത്തി​ലെ അ​റി​വു​ക​ൾ​ക്കൊ​പ്പം കൃ​ഷി​യു​ടെ സാ​ധ്യ​ത​യെ​ക്കു​റി​ച്ചു മ​ന​സി​ലാ​ക്കു​വാ​ൻ ല​ഭി​ച്ച അ​വ​സ​രം കു​ട്ടി​ക​ൾ ന​ന്നാ​ ഷി മു​രി​ക്കേ​ലി​ൽ, വി.​ജെ. മാ​ത്യൂ. അ​ജു ഡേ​വീ​സ്, എ​ൻ.​ടി. ഗോ​പി​നാ​ഥ​ൻ, ബി​ന്ദു തോ​മ​സ്, എ.​സി. എ​ൽ​സി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.