ബ​ലാ​ബ​ല​ത്തി​നൊ​രു​ങ്ങി ന​ഗ​ര​സ​ഭ​യും പൊ​തു​മ​രാ​മ​ത്തും
ആ​ല​പ്പു​ഴ: മു​ല്ല​യ്ക്ക​ൽ ചി​റ​പ്പ് മ​ഹോ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് താ​ത്ക്കാ​ലി​ക ക​ട​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു പാ​ത​യോ​രം ലേ​ലം ചെ​യ്ത് ന​ൽ​കു​ന്ന​തി​നെ​ച്ചൊ​ല്ലി ന​ഗ​ര​സ​ഭ​യും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ലി​ലേ​ക്ക്.
ക​ഴി​ഞ്ഞ​ദി​വ​സം ന​ഗ​ര​സ​ഭ ലേ​ല ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​തി​നു പി​ന്നാ​ലെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ലേ​ലം വി​ല​ക്കി ഉ​ത്ത​ര​വി​റ​ക്കി​യ​തോ​ടെ​യാ​ണ് ത​ർ​ക്കം രൂ​ക്ഷ​മാ​യ​ത്. മു​ല്ല​യ്ക്ക​ൽ സീ​റോ ജം​ഗ്ഷ​ൻ മു​ത​ൽ ഏ​വി​ജെ ജം​ഗ്ഷ​ൻ വ​രെ​യു​ള്ള ഭാ​ഗ​ത്ത് താ​ത്കാ​ലി​ക ക​ട​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് 15 ല​ക്ഷം രൂ​പ​യ്ക്കു ലേ​ലം ന​ട​ന്നി​രു​ന്നു. എ​ന്നാ​ൽ സീ​റോ ജം​ഗ്ഷ​ൻ മു​ത​ൽ കി​ട​ങ്ങാം​പ​റ​ന്പ് വ​രെ​യു​ള്ള റോ​ഡ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ​താ​ണെ​ന്നും ഇ​വി​ടെ റോ​ഡും ന​ട​പ്പാ​ത​യും ലേ​ലം ചെ​യ്യാ​ൻ പാ​ടി​ല്ലെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വു​ണ്ടെ​ന്നും കാ​ട്ടി​യാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ലേ​ല ന​ട​പ​ടി​ക​ൾ പാ​ടി​ല്ലെ​ന്ന് കാ​ട്ടി ന​ഗ​ര​സ​ഭ​യ്ക്കു നോ​ട്ടീ​സ് ന​ൽ​കി​യ​ത്.
പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും ലേ​ല​ന​ട​പ​ടി​ക​ൾ ഇ​ന്നും തു​ട​രു​മെ​ന്നും ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ തോ​മ​സ് ജോ​സ​ഫ് ദീ​പി​ക​യോ​ടു പ​റ​ഞ്ഞു. ലേ​ല ന​ട​പ​ടി​ക​ൾ​ക്കു ശേ​ഷം ന​ഗ​ര​സ​ഭ സ​ർ​വ​ക​ക്ഷി സം​ഘം പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​നെ സ​ന്ദ​ർ​ശി​ച്ച് വി​ഷ​യം അ​വ​ത​രി​പ്പി​ക്കാ​നും ഒ​രു​ങ്ങു​ന്നു​ണ്ട്.
നേ​ര​ത്തെ വ്യാ​പാ​രി​ക​ൾ ചി​റ​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് പൊ​തു​നി​ര​ത്ത് ലേ​ലം ചെ​യ്യു​ന്ന​തി​നെ​തി​രേ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ലേ​ല ന​ട​പ​ടി​ക​ൾ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് ന​ൽ​കി ഉ​ത്ത​ര​വു​ണ്ടാ​യി​രു​ന്നു.
ഇ​തു സം​ബ​ന്ധി​ച്ച് ന​ഗ​ര​സ​ഭ​യും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​കു​ക​യും ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് ധാ​ര​ണ​യാ​കു​ക​യും ചെ​യ്തി​രു​ന്നു.
ഇ​തി​നി​ട​യി​ൽ ന​ഗ​ര​സ​ഭ കോ​ട​തി​യി​ൽ നി​ന്ന് സ്റ്റേ ​വാ​ങ്ങി ലേ​ല​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് വീ​ണ്ടും ഉ​ട​ക്കു​മാ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പെ​ത്തി​യ​ത്.