പോ​ലീ​സി​നു പി​ന്നാ​ലെ ചു​ക്കു​കാ​പ്പി ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി പ​ഞ്ചാ​യ​ത്തും
ചേ​ർ​ത്ത​ല: രാ​ത്രി​യി​ൽ ദേ​ശീ​യ​പാ​ത​യോ​ര​ത്ത് ഡ്രൈ​വ​ർ​മാ​ർ​ക്ക് ചു​ക്കു​കാ​പ്പി വി​ത​ര​ണം ഉ​ൾ​പ്പ​ടെ ഒ​രു​മാ​സം നീ​ളു​ന്ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളു​മാ​യി ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത്. എ​ൻ​എ​ച്ചി​ൽ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​ക​യും നി​ര​വ​ധി പേ​ർ മ​രി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് മ​രു​ത്തോ​ർ​വ​ട്ടം വാ​ർ​ഡ് സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​ത്തെ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ പ​ദ്ധ​തി​ക്ക് രൂ​പം ന​ൽ​കി​യ​ത്. ഗ്രീ​ൻ ഗാ​ർ​ഡ​ൻ​സ് ആ​ശു​പ​ത്രി, കെ​വി​എം ന​ഴ്സിം​ഗ് കോ​ള​ജ്, ലി​റ്റി​ൽ ഫ്ള​വ​ർ എ​ൽ​പി സ്കൂ​ൾ, കു​ടും​ബ​ശ്രീ, മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്, അ​ഗ്നി​ശ​മ​ന സേ​ന, പോ​ലീ​സ്, ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി, പ​ഞ്ചാ​യ​ത്ത്, ഇ​ല​ക്ട്രി​സി​റ്റി ബോ​ർ​ഡ് തു​ട​ങ്ങി​യ​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​ത്. ഡ്രൈ​വ​ർ​മാ​ർ​ക്ക് ല​ഘു​ലേ​ഖ​ക​ൾ ന​ല്കും. ദേ​ശീ​യ​പാ​ത​യി​ലെ വ​ഴി​വി​ള​ക്കു​ക​ൾ എ​ല്ലാം തെ​ളി​യി​ക്കും, പോ​ലീ​സ് പ​ട്രോ​ളിം​ഗ് ക​ർ​ശ​ന​മാ​ക്കും, സൂ​ച​നാ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കും, ട്രാ​ഫി​ക് ബോ​ധ​വ​ത്ക​ര​ണ സി​നി​മ പ്ര​ദ​ർ​ശ​നം തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. ദേ​ശീ​യ​പാ​ത​യി​ൽ കെ​വി​എം മു​ത​ൽ 11-ാംമൈ​ൽ വ​രെ​യു​ള്ള ഭാ​ഗ​ത്ത് ര​ണ്ട് ന​ഴ്സ​റി സ്കൂ​ളു​ക​ൾ, ഒ​രു യു​പി സ്കൂ​ൾ, ര​ണ്ട് ന​ഴ്സിം​ഗ് സ്കൂ​ളു​ക​ൾ, മൂ​ന്ന് ആ​ശു​പ​ത്രി​ക​ൾ, ബാ​ർ, നാ​ലോ​ളം വാ​ഹ​ന വ​ർ​ക്ക്ഷോ​പ്പു​ക​ൾ, മൂ​ന്ന് ഓ​ട്ടോ​റി​ക്ഷ സ്റ്റാ​ൻ​ഡു​ക​ൾ തു​ട​ങ്ങി​യ​വ​യു​ണ്ട്. ഇ​ത് വാ​ഹ​ന​ത്തി​ര​ക്കി​ന് കാ​ര​ണ​മാ​വു​ന്നു​ണ്ട്. ആ​ലോ​ച​നാ​യോ​ഗ​ത്തി​ൽ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ കെ.​ജി. ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​സ്റ്റ​ർ ജ​ന​റ​ൽ സെ​ല​സ്റ്റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ പി.​എ​സ്. ജ്യോ​തി​സ് പ​ദ്ധ​തി അ​വ​ത​രി​പ്പി​ച്ചു. മാ​രാ​രി​ക്കു​ളം എ​സ്ഐ എ. ​ബി​ജു, ഫ​യ​ർ ഓ​ഫി​സ​ർ കെ. ​പ്ര​സാ​ദ്, കൗ​ണ്‍​സി​ല​ർ എം. ​മ​നോ​ജ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ലി​ജി മു​ര​ളി, പ്ര​സ​ന്ന​കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.