പൈ​നാ​പ്പി​ൾ കൃ​ഷി​യി​ൽ വ്യ​ത്യ​സ്ത പ​രീ​ക്ഷ​ണ​വു​മാ​യി ക​ർ​ഷ​ക​ൻ മാ​ത്യു
Wednesday, December 13, 2017 3:13 PM IST
വാ​ഴ​ക്കു​ളം: കൃ​ഷി​മു​റ​ക​ൾ അ​തി​നൂ​ത​ന​വും വ്യ​ത്യ​സ്ത​വു​മാ​യി പ​രീ​ക്ഷി​ച്ച് വി​ജ​യി​പ്പി​ക്കു​ക​യാ​ണ് പൈ​നാ​പ്പി​ൾ ക​ർ​ഷ​ക​നാ​യ വാ​ഴ​ക്കു​ളം ത​ന്നി​ട്ടാ​മാ​ക്ക​ൽ മാ​ത്യു. ആ​ഗോ​ള പ്ര​ശ​സ്തി നേ​ടി​യ പൈ​നാ​പ്പി​ൾ മേ​ഖ​ല ലാ​ഭ​ന​ഷ്ട ക​ണ​ക്കു​ക​ൾ നി​ര​ത്തു​ന്പോ​ൾ ചെ​ല​വു​ക​ൾ പ​രി​മി​ത​പ്പെ​ടു​ത്തി ലാ​ഭം നേ​ടാ​നാ​വു​ന്ന പു​തി​യ രീ​തി പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ക​യാ​ണ് ഈ ​ക​ർ​ഷ​ക​ൻ.

വി​ള​വെ​ടു​ക്കു​ന്ന പൈ​നാ​പ്പി​ളി​ന്‍റെ മു​ക​ൾഭാ​ഗം, ന​ടാ​നു​ള്ള കാ​നി​യാ​യി ഉ​പ​യോ​ഗി​ച്ചാ​ണ് പു​തു​പ​രീ​ക്ഷ​ണം. നേ​ര​ത്തെ ചു​രു​ങ്ങി​യ സ്ഥ​ല​ത്ത് ന​ട​ത്തി​യ പ​രീ​ക്ഷ​ണം വി​ജ​യി​ച്ച​തി​നെത്തു​ട​ർ​ന്നു കൂ​ടു​ത​ൽ സ്ഥ​ല​ത്തേ​ക്ക് കൃ​ഷി വ്യാ​പി​പ്പി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തും നി​ര​വ​ധി തോ​ട്ട​ങ്ങ​ൾ കൃ​ഷി ചെ​യ്ത അ​നു​ഭ​വജ്ഞാ​ന​ത്തി​ൽനി​ന്നാ​ണ് ഈ ​കൃ​ഷി​രീ​തി അ​വ​ലം​ബി​ക്കു​ന്ന​ത്.

ര​ണ്ടേ​ക്ക​ർ പു​ര​യി​ടം പാ​ട്ട​ത്തി​നെ​ടു​ത്താ​ണ് മാ​ത്യു ത​ന്‍റെ ന​വീ​ന കൃ​ഷി​മു​റ പ്രാ​ദേ​ശി​ക​മാ​യി പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്. ര​ണ്ടേ​ക്ക​റി​ൽ 32,000 കാ​നി​ക​ളാ​ണ് ന​ട്ട​ത്. 16 മാ​സ​ങ്ങ​ൾ വ​രെ വി​ള​വെ​ടു​പ്പി​ന് കാ​ത്തി​രി​ക്ക​ണം. ത്രി​കോ​ണാ​കൃ​തി​യി​ൽ ഒ​ന്ന​ര​യ​ടി, ഒ​ര​ടി അ​നു​പാ​ത​ത്തി​ൽ മൂ​ന്നു​നി​ര കാ​നി​ക​ളാ​ണ് ന​ട്ട​ത്. പു​റ​മെ നി​ന്നു​ള്ള വ​ള​പ്ര​യോ​ഗ​ത്തി​നും പാ​ഴ് പു​ല്ലു​ക​ൾ നീ​ക്കം ചെ​യ്യാ​നും ഈ ​രീ​തി ഫ​ല​പ്ര​ദ​മാ​ണ്. മ​ണ്ണി​ലെ നൈ​ട്ര​ജ​ൻ സ്ഥി​രീ​ക​ര​ണ​ത്തി​നാ​യി ഇ​ട​വി​ള​യാ​യി പ​യ​ർ കൃ​ഷി​യു​മു​ണ്ട്.
ജൈ​വ​വ​ളം മാ​ത്രം ഉ​പ​യോ​ഗി​ക്കാ​നും പ​ച്ചി​ല​യും ചാ​ണ​ക​വും ഗോ ​മൂ​ത്ര​വും ഇ​ത​ര ജൈ​വാ​വ​ശി​ഷ്ട​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് തി​ക​ച്ചും പ്ര​കൃ​തി​ദ​ത്ത​മാ​യ രീ​തി​യി​ലു​ള്ള വ​ള​പ്ര​യോ​ഗ​മാ​ണ് ന​ട​ത്തു​ന്ന​ത്. ര​ണ്ടേ​ക്ക​റി​ൽ സാ​ധാ​ര​ണ കാ​നി​യേ​ക്കാ​ൾ 8,000 കാ​നി കൂ​ടു​ത​ൽ ന​ടാ​മെ​ന്ന​ത് ക​ർ​ഷ​ക​ർ​ക്ക് കൂ​ടു​ത​ൽ പ്ര​യോ​ജ​ന​ക​ര​മാ​ണെ​ന്നും ഇ​ദ്ദേ​ഹം പ​റ​യു​ന്നു. പൈ​നാ​പ്പി​ൾ കൃ​ഷി​യി​ൽ പു​തു​ച​രി​ത്ര​മെ​ഴു​താ​ൻ ശ്ര​മി​ക്കു​ന്ന മാ​ത്യു ഇ​ൻ​ഫാ​മി​ന്‍റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യാ​ണ്. സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന ഡ​യ​റ​ക്ട​ർ ഫാ.​ജോ​സ് മോ​നി​പ്പി​ള്ളി, ക​ണ്‍​വീ​ന​ർ ജോ​സ് എ​ട​പ്പാ​ട്ട് തു​ട​ങ്ങി​യ​വ​ർ കൃ​ഷി സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.