പ​യ്യാ​വൂ​ർ-​ച​ന്ദ​ന​ക്കാം​പാ​റ റോ​ഡി​ൽ വ​ള​വു​കൾ കാണാമറയത്ത്
Wednesday, December 13, 2017 3:22 PM IST
പൈ​സ​ക്ക​രി: പ​യ്യാ​വൂ​ർ-​ച​ന്ദ​ന​ക്കാം​പാ​റ റോ​ഡി​ൽ പ​ല​യി​ട​ങ്ങ​ളി​ലും വ​ള​വു​ക​ളി​ൽ മു​ന്നി​ലെ കാ​ഴ്ച മ​റ​യ്ക്കും​വി​ധം റോ​ഡ​രി​കി​ലെ കാ​ടു​ക​ൾ വ​ള​ർ​ന്നു​നി​റ​ഞ്ഞ​ത് വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു.

പൈ​സ​ക്ക​രി, വ​ണ്ണാ​യി​ക്ക​ട​വ് ഭാ​ഗ​ത്തു​ള്ള വ​ള​വു​ക​ളി​ലെ കാ​ടു​ക​ളാ​ണ് ഡ്രൈ​വ​ർ​മാ​ർ​ക്ക് കൂ​ടു​ത​ൽ വെ​ല്ലു​വി​ളി​യാ​യി​ട്ടു​ള്ള​ത്. ഏ​റെ ശ്ര​ദ്ധാ​പൂ​ർ​വം മു​ന്നോ​ട്ടു​പോ​യാ​ലും എ​തി​രേ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​ടു​ത്തെ​ത്തും മു​ന്പേ കാ​ണാ​ൻ ക​ഴി​യാ​ത്ത​താ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​ന്ന​ത്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ പ​ല​പ്പോ​ഴും നി​യ​ന്ത്ര​ണം വി​ട്ടു​മ​റി​യു​ന്ന സം​ഭ​വ​ങ്ങ​ളും പ​തി​വാ​യി​ട്ടു​ണ്ട്. കാ​ലാ​കാ​ല​ങ്ങ​ളി​ൽ റോ​ഡു​ക​ളു​ടെ പാ​ർ​ശ്വ​സം​ര​ക്ഷ​ണ​ത്തി​നും ഗ​താ​ഗ​ത​സു​ര​ക്ഷ​യ്ക്കും ആ​വ​ശ്യ​മാ​യ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തേ​ണ്ട പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഇ​ക്കാ​ര്യ​ത്തി​ൽ തു​ട​രു​ന്ന​തു തി​ക​ഞ്ഞ അ​ലം​ഭാ​വ​മാ​ണെ​ന്നാ​ണ് സ്വ​കാ​ര്യ​വാ​ഹ​ന ഉ​ട​മ​ക​ൾ അ​ട​ക്ക​മു​ള്ള ഡ്രൈ​വ​ർ​മാ​ർ പ​റ​യു​ന്ന​ത്. റോ​ഡ​രി​കി​ലെ കാ​ടു​ക​ൾ വെ​ട്ടി​ത്തെ​ളി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്ന് കാ​ൽ​ന​ട​യാ​ത്ര​ക്കാ​രാ​യ പ്ര​ദേ​ശ​വാ​സി​ക​ളും ആ​വ​ശ്യ​പ്പെ​ടു​ന്നു.