തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ പോ​സ്റ്റോ​ഫീ​സ് മാ​ർ​ച്ച് ന​ട​ത്തി
Wednesday, December 13, 2017 3:29 PM IST
തൃ​ക്ക​രി​പ്പൂ​ർ: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ കേ​ന്ദ്ര-​സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങളി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​ന കു​ടി​ശി​ക ഉ​ട​ൻ വി​ത​ര​ണം ചെ​യ്യു​ക, വേ​ത​നം 500 രൂ​പ​യാക്കി ​ഉ​യ​ർ​ത്തു​ക, തൊ​ഴി​ൽ സ​മ​യം വൈ​കു​ന്നേ​രം നാ​ലു​വ​രെ​യാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​മാ​യി തൃ​ക്ക​രി​പ്പൂ​ർ സ​ബ് പോ​സ്റ്റോ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച് യൂ​ണി​യ​ൻ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വെ​ങ്ങാ​ട്ട് കു​ഞ്ഞി​രാ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
യൂ​ണി​യ​ൻ ഏ​രി​യാ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എ.​വി. ര​മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം. ​കു​ഞ്ഞി​രാ​മ​ൻ, കെ.​വി. ജ​നാ​ർ​ദ​ന​ൻ, എം.​പി. ക​രു​ണാ​ക​ര​ൻ, എം.​വി. സു​കു​മാ​ര​ൻ, എം.​കെ. കു​ഞ്ഞി​കൃ​ഷ്ണ​ൻ, കെ.​വി. കാ​ർ​ത്യാ​യനി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.