വെ​സ്റ്റ് എ​ളേ​രിയിൽ പ്ലാസ്റ്റിക്കിന് വിട
ഭീ​മ​ന​ടി: പ്ലാ​സ്റ്റി​ക് മാ​ലി​ന്യം പെ​രു​കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നും ജ​ന​ങ്ങ​ൾ​ക്ക് അ​വ​ബോ​ധ​മു​ണ്ടാ​ക്കി ‘പ്ലാ​സ്റ്റി​ക് വി​മു​ക്ത പ​ഞ്ചാ​യ​ത്തെ​ന്ന ‘ല​ക്ഷ്യ​ത്തി​ലേ​യ്ക്ക് വെ​സ്റ്റ് എ​ളേ​രി പു​തി​യ പ​ദ്ധ​തി​ക്കു രൂ​പം ന​ൽ​കി.
പ​ഞ്ചാ​യ​ത്തി​ലെ 8000ലേ​റെ വ​രു​ന്ന വീ​ടു​ക​ളി​ൽ ഓ​രോ തു​ണി​സ​ഞ്ചി എ​ത്തി​ച്ചു ന​ൽ​കി പ്ലാ​സ്റ്റി​ക് കാ​രി​ബാ​ഗു​ക​ൾ ഒ​ഴി​വാ​ക്കാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഹ​രി​ത കേ​ര​ളം വാ​ർ​ഷി​ക പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ’പ്ലാ​സ്റ്റി​ക് ഒ​ഴി​വാ​ക്കാം, ഭൂ​മി​യെ ര​ക്ഷി​ക്കാ​മെ​ന്ന സ​ന്ദേ​ശ​വു​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സീ​ത രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ചി​റ്റാ​രി​ക്കാ​ൽ എ​സ്ഐ ര​ഞ്ജി​ത്ത് ര​വീ​ന്ദ്ര​ൻ കു​ടും​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ.​എ​ൻ.​സ​തി​ക്ക് തു​ണി​സ​ഞ്ചി കൈ​മാ​റി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​അ​പ്പു​ക്കു​ട്ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.