മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്‌ ന​ട​ത്തി
Wednesday, December 13, 2017 3:31 PM IST
തൃ​ക്ക​രി​പ്പൂ​ര്‍:​ സം​സ്ഥാ​ന തൊ​ഴി​ല്‍​വ​കു​പ്പി​ന്‍റെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെയും സ​ഹ​ക​ര​ണ​ത്തോ​ടെ തൃ​ക്ക​രി​പ്പൂ​ര്‍ പ​ഞ്ചാ​യ​ത്ത്‌ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്ക്‌ സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്‌ ന​ട​ത്തി.
ന​ട​ക്കാ​വ്‌ ശ്രീ​ല​യം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങ്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് വി.​പി.​ഫൗ​സി​യ ഉ​ദ്‌​ഘാ​ട​നം ചെ​യ്‌​തു. വാ​ര്‍​ഡം​ഗം പി.​കു​ഞ്ഞ​മ്പു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സ്റ്റാ​ന്‍​ഡിം​ഗ്‌ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ വി.​കെ.​ബാ​വ, ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ എം.​കു​മാ​ര​ന്‍ നാ​യ​ര്‍, ച​ന്തേ​ര എ​സ്‌​ഐ കെ.​വി.​ഉ​മേ​ശ​ന്‍, ഡോ.​സ്‌​മി​ജ, കാ​ദ​ര്‍ പൊ​റോ​പ്പാ​ട്‌ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. റി​ട്ട.​ആ​ര്‍​മി എ​ഡ്യു​ക്കേ​ഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​ക​രു​ണാ​ക​ര​ന്‍ ബോ​ധ​വ​ത്‌​ക​ര​ണ ക്ലാ​സ്‌ ന​ട​ത്തി.
സ​ര്‍​ക്കാ​ര്‍ ന​ട​പ്പി​ലാ​ക്കി​യ സൗ​ജ​ന്യ ഇ​ന്‍​ഷ്വറ​ന്‍​സ്‌ പ​ദ്ധ​തി​യാ​യ ആ​വാ​സ്‌ പ​ദ്ധ​തി​യി​ലേ​ക്ക്‌ നൂ​റോ​ളം തൊ​ഴി​ലാ​ളി​ക​ളെ എ​ന്‍‌റോള്‍ ചെ​യ്യു​ക​യും ഇ​രു​ന്നൂ​റോ​ളം തൊ​ഴി​ലാ​ളി​ക​ള്‍​ക്ക്‌ ഹെ​ല്‍​ത്ത്‌ കാ​ര്‍​ഡ്‌ ന​ല്‍​കു​ക​യും 150ഓ​ളം തൊ​ഴി​ലാ​ളി​ക​ള്‍​ക്ക്‌ ക്ലി​യ​റ​ന്‍​സ്‌ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്‌ ന​ല്‍​കു​ക​യും ചെ​യ്‌​തു.