ക​ള​ക്ട​ർ എ​ത്തി​യ​തോ​ടെ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​തി​യാ​യി: ക​ക്കൂ​സ് മാ​ലി​ന്യം തോ​ട്ടി​ൽ
എ​രു​മേ​ലി: എ​രു​മേ​ലി​യി​ൽ ക​ക്കൂ​സ് മാ​ലി​ന്യ​ങ്ങ​ൾ തോ​ട്ടി​ലൊ​ഴു​ക്കിയ​ത് ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ സം​സ്ക​ര​ണ പ്ലാ​ന്‍റി​ൽ നി​ന്നാ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ആ​രോ​ഗ്യ വ​കു​പ്പ് റി​പ്പോ​ർ​ട്ട് ന​ൽ​കി. മാ​ലി​ന്യ​ങ്ങ​ൾ പ​രി​ധി​യി​ലും കൂ​ടു​ത​ലാ​യി പ്ലാ​ന്‍റി​ലെ​ത്തി​യ​താ​ണ് സ​മീ​പ​ത്തെ തോ​ട്ടി​ലൂ​ടെ പു​റ​ന്ത​ള​ള​പ്പെ​ട്ട​തെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഇ​ത് പ​രി​ഹ​രി​ച്ച് ശാ​സ്ത്രീ​യ​മാ​യ സം​സ്ക​ര​ണം ന​ട​ത്തു​മെ​ന്ന് ദേ​വ​സ്വം ഉ​റ​പ്പ് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റെ പ്ര​തി​നി​ധീ​ക​രി​ച്ച് ഹെ​ൽ​ത്ത് ഓ​ഫീ​സ​റാ​ണ് ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. ആ​രോ​ഗ്യ വ​കു​പ്പി​നെ കൂ​ടാ​തെ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന്‍റെ റി​പ്പോ​ർ​ട്ട് ഇ​ന്ന് ക​ള​ക്ട​ർ​ക്ക് സ​മ​ർ​പ്പി​ക്കു​മെ​ങ്കി​ലും ത​ത്ക്കാ​ലം ദേ​വ​സ്വ​ത്തി​ന്‍റെ പ്ലാ​ന്‍റും ശു​ചി​മു​റി​ക​ളും പൂ​ട്ടേ​ണ്ടെ​ന്നാ​ണ് തീ​രു​മാ​നം. അ​യ്യ​പ്പ ഭ​ക്ത​ർ​ക്ക് ബു​ദ്ധി​മു​ട്ടാ​കു​മെ​ന്നും ബ​ദ​ൽ സം​വി​ധാ​ന​മി​ല്ലെ​ന്നു​മാ​ണ് ഇ​ങ്ങ​നെ തീ​രു​മാ​നി​ക്കു​ന്ന​തി​ലെ​ത്തി​യ​ത്. എ​ങ്കി​ലും ശാ​സ്ത്രീ​യ​മാ​യ സം​സ്ക​ര​ണം ന​ട​ത്താ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​യാ​ൽ ശു​ചി​മു​റി​ക​ൾ പൂ​ട്ടേ​ണ്ടി വ​രു​മെ​ന്ന് ദേ​വ​സ്വ​ത്തി​ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പ​ത്താ​ണ് ദേ​വ​സ്വം പ്ലാ​ന്‍റ്. ഇ​വി​ടെ നി​ന്ന് അ​സ​ഹ്യ​മാ​യ ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്നെ​ന്ന് പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ പ​രാ​തി​പ്പെ​ട്ട​തോ​ടെ ജി​ല്ലാ ക​ള​ക്ട​ർ ക​ഴി​ഞ്ഞ ദി​വ​സം പ്ലാ​ന്‍റ് സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​നോ​ടും മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​നോ​ടും പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ക​ള​ക്ട​ർ ഡോ. ​ബി.​എ​സ്. തി​രു​മേ​നി നി​ർ​ദേ​ശി​ച്ച​ത്.

മു​ന്നൂ​റി​ൽ​പ​രം ക​ക്കൂ​സു​ക​ളാ​ണ് ദേ​വ​സ്വ​ത്തി​നു​ള​ള​ത്. ഇ​വ​യി​ലെ മാ​ലി​ന്യ​ങ്ങ​ൾ സം​സ്ക​രി​ക്കാ​നാ​യി ര​ണ്ട് പ്ലാ​ന്‍റു​ക​ളു​ണ്ടെ​ങ്കി​ലും ശേ​ഷി കു​റ​ഞ്ഞ പ്ലാ​ന്‍റി​ലാ​ണ് സം​സ്ക​ര​ണം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ഇ​താ​ണ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പ​ത്തു​ള​ള​ത്. ഓ​ഫീ​സി​നും പ്ലാ​ന്‍റി​നും ഇ​ട​യി​ലൂ​ടെ ഒ​ഴു​കു​ന്ന തോ​ട് വ​ഴി മാ​ലി​ന്യം വ​ലി​യ തോ​ട്ടി​ലും തു​ട​ർ​ന്ന് മ​ണി​മ​ല​യാ​റി​ലു​മാ​ണ് എ​ത്തു​ന്ന​ത്. ഒ​ട്ടേ​റെ കു​ടി​വെ​ള​ള പ​ദ്ധ​തി​ക​ളാ​ണ് മ​ണി​മ​ല​യാ​റി​ലു​ള​ള​ത്. ജ​ന​ങ്ങ​ൾ ഏ​റെ​യും ആ​ശ്ര​യി​ക്കു​ന്ന​ത് ഈ ​ന​ദി​യെ​യാ​ണ്. ക​ഴി​ഞ്ഞ ശ​ബ​രി​മ​ല സീ​സ​ണി​ലും ക​ക്കൂ​സ് മാ​ലി​ന്യ​ങ്ങ​ൾ ന​ദി​യി​ലെ​ത്തി​യി​രു​ന്നു. പ​ഞ്ചാ​യ​ത്തും ആ​രോ​ഗ്യ വ​കു​പ്പും ന​ട​പ​ടി​ക​ളെ​ടു​ത്തി​ല്ലെ​ന്ന പ​രാ​തി കോ​ട​തി​യി​ലു​മെ​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ക​ള​ക്ട​ർ നേ​രി​ട്ട് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യ​തോ​ടെ പ്ലാ​ന്‍റി​ലെ സം​സ്ക​ര​ണം ന​ട​ത്തു​ന്ന ക​രാ​റു​കാ​ര​നോ​ട് ശാ​സ്ത്രീ​യ​മാ​യ സം​സ്ക​ര​ണം ന​ട​ത്താ​ൻ ദേ​വ​സ്വം ബോ​ർ​ഡി​ൽ ന​ട​പ​ടി​ക​ളാ​യെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.