സ്വ​ന്തം ജീ​വി​ത​ത്തെ വി​ല​യി​രു​ത്താ​നു​ള്ള അ​വ​സ​ര​മാ​ണ് ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നു​ക​ൾ: മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ
ക​ട്ട​പ്പ​ന: സ്വ​ന്തം ജീ​വി​ത​ത്തെ വി​ല​യി​രു​ത്താ​നും സ്വ​യം വി​ശു​ദ്ധീ​ക​രി​ക്കാ​നു​മു​ള്ള അ​വ​സ​ര​ങ്ങ​ളാ​ണ് ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നു​ക​ളെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത ഹൈ​റേ​ഞ്ച് മേ​ഖ​ല ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്.
ദൈ​വം ന​മ്മു​ടെ ഹൃ​ദ​യ​ത്തി​ൽ സ​ദാ മു​ട്ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ആ ​വി​ളി​ക്ക് നാം ​ഉ​ത്ത​രം കൊ​ടു​ക്ക​ണം. അ​തി​നാ​യി ഈ ​ക​ണ്‍​വ​ൻ​ഷ​നി​ലെ വ​ച​ന പ്ര​ഘോ​ഷ​ണം ന​മ്മ​ൾ ശ്ര​ദ്ധി​ക്കു​ക​യും അ​ത് ജീ​വി​ത​ത്തി​ൽ പാ​ലി​ക്കു​ക​യും വേ​ണ​മെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു.
ഉ​ദ്ഘാ​ട​ന​ത്തി​നു​മു​ന്പ് മാ​ർ മാ​തു അ​റ​യ്ക്ക​ലി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും അ​ർ​പ്പി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​ജ​സ്റ്റി​ൻ പ​ഴേ​പ​റ​ന്പി​ൽ, ഫാ. ​നി​വി​ൻ ത​കി​ടി​പ്പു​റത്ത് തു​ട​ങ്ങി​യ​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.
അ​ണ​ക്ക​ര മ​രി​യ​ൻ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​ഡൊ​മി​നി​ക് വാ​ള​ൻ​മ​നാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ. ഇ​ന്ന് വൈ​കു​ന്നേ​രം 4.30-ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ലി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ലു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ ക​ണ്‍​വ​ൻ​ഷ​ൻ ആ​രം​ഭി​ക്കും.