എ​രു​മേ​ലി​യെ വെ​ട്ടി​ലാ​ക്കി ബി​എ​സ്എ​ൻ​എ​ൽ
എ​രു​മേ​ലി: തീ​ർ​ഥാ​ട​ന​കാ​ല​ത്ത് എ​രു​മേ​ലി​യി​ൽ സൗ​ജ​ന്യ വൈ​ഫൈ വാ​ഗ്ദാ​നം ചെ​യ്ത ബി​എ​സ്എ​ൻ​എ​ൽ ഇ​ത് പാ​ലി​ച്ചി​ല്ലെ​ന്നും തു​ട​രെ നെ​റ്റ് വ​ർ​ക്ക് ത​ക​രാ​ർ മൂ​ലം ഉ​പ​യോ​ക്താ​ക്ക​ളെ വ​ല​യ്ക്കു​ന്നെ​ന്നും ആ​ക്ഷേ​പം.
ബി​എ​സ്എ​ൻ​എ​ൽ മൊ​ബൈ​ൽ ന​മ്പ​രു​ക​ൾ ത​മ്മി​ൽ ബ​ന്ധ​പ്പെ​ടു​ന്ന​തി​നും ക​ഴി​യു​ന്നി​ല്ലെ​ന്ന് പ​രാ​തി. തീ​ർ​ഥാ​ട​ക​രും നാ​ട്ടു​കാ​രു​മു​ൾ​പ്പെടെ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് നെ​റ്റ് വ​ർ​ക്കി​ന്‍റെ ശേ​ഷി കു​റ​ഞ്ഞ​തു മൂ​ലം വ​ല​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. പ​ത്തു ത​വ​ണ​യെ​ങ്കി​ലും കോ​ൾ ചെ​യ്താ​ലാ​ണ് ലൈ​ൻ കി​ട്ടു​ക. ഇ​താ​ക​ട്ടെ ഇ​ട​യ്ക്കു​വെ​ച്ച് നി​ല​യ്ക്കു​ക​യും ചെ​യ്യും. പ​രി​ധി​ക്ക് പു​റ​ത്താ​ണെ​ന്നും ന​മ്പ​ർ ഡ​യ​ൽ ചെ​യ്ത​ത് വീ​ണ്ടും പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും വി​ളി​ക്കാ​ൻ ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ന​മ്പ​ർ തി​ര​ക്കി​ലാ​ണെ​ന്നും സ്വി​ച്ച് ഓ​ഫാ​ണെ​ന്നും തു​ട​ങ്ങി തെ​റ്റാ​യ അ​റി​യി​പ്പു​ക​ളാ​ണ് ന​ൽ​കു​ന്ന​ത്.
പ​ല ആ​വ​ർ​ത്തി കോ​ൾ ചെ​യ്ത് ശ്ര​മി​ച്ചു​കൊ​ണ്ടി​രു​ന്നാ​ൽ നെ​റ്റ് വ​ർ​ക്ക് ത​ക​രാ​ർ മാ​റി ലൈ​ൻ ക​ണ​ക്റ്റ​ഡാ​കും. എ​ന്നാ​ൽ ഇ​ട​യ്ക്കു​വെ​ച്ച് സം​സാ​രം ഒ​രു ഭാ​ഗ​ത്തേ​ത് മാ​ത്ര​മാ​വു​ക​യോ മ​റ്റ് ന​മ്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​വ​രു​ടെ സം​ഭാ​ഷ​ണം കേ​ൾ​ക്കേ​ണ്ടി വ​രി​ക​യോ നി​ല​യ്ക്കു​ക​യോ ചെ​യ്യു​ന്നു.
ഇ​ത്ത​വ​ണ തീ​ർ​ഥാ​ട​ന​കാ​ല മു​ന്നൊ​രു​ക്ക യോ​ഗ​ത്തി​ൽ വെ​ച്ചാ​ണ് ആ​വ​ശ്യ​മാ​യ സ്ഥ​ല​വും സൗ​ക​ര്യ​വും ല​ഭ്യ​മാ​ക്കി​യാ​ൽ സൗ​ജ​ന്യ വൈ​ഫൈ ക്ര​മീ​ക​രി​ക്കാ​മെ​ന്ന് ബി​എ​സ്എ​ൻ​എ​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്. സ്ഥ​ല​വും സൗ​ക​ര്യ​വും ന​ൽ​കാ​മെ​ന്ന് യോ​ഗ​ത്തി​ൽ ദേ​വ​സ്വം ബോ​ർ​ഡ് ഉ​റ​പ്പ് ന​ൽ​കു​ക​യും ചെ​യ്തു.
എ​ന്നാ​ൽ പി​ന്നീ​ട് ന​ട​പ​ടി​ക​ളൊ​ന്നു​മു​ണ്ടാ​യി​ല്ല. ഇ​തി​നു പു​റ​മെ​യാ​ണ് ഇ​പ്പോ​ൾ ദി​വ​സേ​നെ​യെ​ന്നോ​ണം നെ​റ്റ് വ​ർ​ക്കി​ൽ ത​ക​രാ​റു​ക​ൾ മൂ​ലം ഉ​പ​യോ​ക്താ​ക്ക​ൾ പ്ര​യാ​സ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ല​ക്ഷ​ക്ക​ണ​ക്കി​ന് തീ​ർ​ഥാ​ട​ക​രെ​ത്തു​ന്ന കേ​ന്ദ്ര​മാ​യി​ട്ടും മെ​ച്ച​പ്പെ​ട്ട സേ​വ​നം ന​ൽ​കാ​നാ​വാ​ത്ത​ത് ക​ടു​ത്ത പ്ര​തി​ഷേ​ധം സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്.