കൊ​ഴു​വ​നാ​ൽ ടൗ​ൺ ക​പ്പേ​ള​യി​ൽ അ​മ​ലോ​ത്ഭ​വ മാ​താ​വി​ന്‍റെ ജൂ​ബി​ലി​ത്തി​രു​നാ​ൾ
കൊ​ഴു​വ​നാ​ൽ: ടൗ​ൺ ക​പ്പേ​ള​യി​ൽ അ​മ​ലോ​ത്ഭ​വ മാ​താ​വി​ന്‍റെ ജൂ​ബി​ലി​ത്തി​രു​നാ​ളി​ന് ഇ​ന്നു കൊ​ടി​യേ​റും. വൈ​കു​ന്നേ​രം നാ​ലി​നു ക​പ്പേ​ള​യി​ലേ​ക്കു ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം. 4.30 നു ​കൊ​ടി​യേ​റ്റ്, വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന - വി​കാ​രി ഫാ. ​തോ​മ​സ് ഓ​ലി​ക്കൽ.
നാ​ളെ രാ​വി​ലെ 6.30 നു ​വി​ശു​ദ്ധ കു​ർ​ബാ​ന (പ​ള്ളി​യി​ൽ). 9.15 നു ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന (ക​പ്പേ​ള​യി​ൽ) - ഫാ. ​ജോ​സ​ഫ് വ​ട​ക്കേ​കു​റ്റ്. വൈ​കു​ന്നേ​രം നാ​ലി​നു പു​തു​താ​യി നി​ർ​മി​ച്ച മ​ണി​മാ​ളി​ക​യു​ടെ ആ​ശീ​ർ​വാ​ദം മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് നി​ർ​വ​ഹി​ക്കും. 4.30 നു ​സു​റി​യാ​നി കു​ർ​ബാ​ന - മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്. 6.30 നു ​ടൂ​വീ​ല​ർ ഫാ​ൻ​സി​ഡ്ര​സ് മ​ത്സ​രം. ഏ​ഴി​നു സ്നേ​ഹ​വി​രു​ന്ന്.
17 നു ​രാ​വി​ലെ 6.30 നു ​വി​ശു​ദ്ധ കു​ർ​ബാ​ന (പ​ള്ളി​യി​ൽ) - ഫാ. ​തോ​മ​സ് ഓ​ലി​ക്ക​ൽ. പ​ത്തി​നു വി​ശു​ദ്ധ കു​ർ​ബാ​ന (ക​പ്പേ​ള​യി​ൽ) - ഫാ. ​ജോ​യ​ൽ പ​ണ്ടാ​ര​പ്പ​റ​ന്പി​ൽ. ഉ​ച്ച​ക​ഴി​ഞ്ഞു 2.30 ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ നെ​പും​മ​ല​യി​ലെ കു​രി​ശി​ന്‍റെ​വ​ഴി ഒ​ന്നാം​സ്ഥ​ലം വെ​ഞ്ച​രി​ക്കും. മൂ​ന്നി​ന് മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ തി​രു​നാ​ൾ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. 4.30 ന് ​അ​റ​യ്ക്ക​ൽ ഭാ​ഗ​ത്തേ​ക്കു പ്ര​ദ​ക്ഷി​ണം. പ്ര​സം​ഗം - ഫാ. ​ഇ​ഗ്നേ​ഷ്യ​സ് ന​ടു​വി​ലേ​കു​റ്റ്. രാ​ത്രി 7.30 നു ​രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​ബെ​ർ​ക്കു​മാ​ൻ​സ് കു​ന്നും​പു​റം തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. ഒ​ന്പ​തി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം.
ജൂ​ബി​ലി​ത്തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു മു​ണ്ടു​പാ​ല​യ്ക്ക​ൽ കു​ടും​ബ​മാ​ണ് പ​ള്ളി​യോ​ടു ചേ​ർ​ന്നു​ള്ള 76 അ​ടി ഉ​യ​ര​മു​ള്ള മ​ണി​മാ​ളി​ക നി​ർ​മി​ച്ചു ന​ൽ​കി​യ​ത്. മ​ണി​യ​ങ്ങാ​ട്ട് പ​റ​ന്പ​ക​ത്ത് കു​ടും​ബ​മാ​ണ് 552 കി​ലോ​ഗ്രാം വ​രു​ന്ന മ​ണി സ്പോ​ൺ​സ​ർ ചെ​യ്ത​ത്. തി​രു​നാ​ളി​നൊ​രു​ക്ക​മാ​യി എ​ട്ടു മു​ത​ൽ അ​ഖ​ണ്ഡ ജ​പ​മാ​ല പ്രാ​ർ​ഥ​ന​യും ന​ട​ത്തി​വ​രു​ന്നു​ണ്ടാ​യി​രു​ന്നു.