കു​​റി​​ച്ചി​​യി​​ൽ കാ​​ൻ​​സ​​ർ പ​​രി​​ശോ​​ധ​​നാ​​ക്യാ​​ന്പ് ന​​ട​​ത്തി
Thursday, December 14, 2017 12:45 PM IST
കു​​റി​​ച്ചി: ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ കാ​​ൻ​​സ​​ർ പ​​രി​​ശോ​​ധ​​ന ക്യാ​​ന്പ് മ​​ന്ദി​​രം ഗ​​ണ്‍​മെ​​ന്‍റ് ആ​​ശു​​പ​​ത്രി​​യി​​ൽ ന​​ട​​ത്തി. സ​​മൂ​​ഹ​​ത്തെ കാ​​ർ​​ന്നു​​തി​​ന്നു​​ന്ന വ്യാ​​ധി​​യെ മു​​ൻ​​കൂ​​ട്ടി ക​​ണ്ടെ​​ത്തി അ​​ക​​റ്റി നി​​ർ​​ത്തു​​ക​​യാ​​ണ് ഉ​​ദ്ദേ​​ശം. പാ​​വ​​പ്പെ​​ട്ട ജ​​ന​​വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്കാ​​യി വി​​ദ​​ഗ്ധ ഡോ​​ക്ട​​ർ​​മാ​​രു​​ടെ സേ​​വ​​നം കു​​റി​​ച്ചി​​യി​​ലെ എ​​ല്ലാ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും എ​​ത്തി​​ക്കു​​മെ​​ന്ന് ക്യാ​​ന്പ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ആ​​ർ. രാ​​ജ​​ഗോ​​പാ​​ൽ പ​​റ​​ഞ്ഞു. മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ഓ​​ങ്കോ​​ള​​ജി വി​​ഭാ​​ഗം അ​​സി​​സ്റ്റ​​ന്‍റ് പ്ര​​ഫ. ബി​​നി​​ത ടി. ​​തോ​​മ​​സ് ക്യാ​​ന്പി​​ന് നേ​​തൃ​​ത്വം ന​​ൽ​​കി. ആ​​രോ​​ഗ്യ സ്റ്റാ​​ൻ​​ഡിം​​ഗ് ക​​മ്മി​​റ്റി​​അ​​ധ്യ​​ക്ഷ ലൂ​​സി ജോ​​സ​​ഫ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ബി​​ന്ദു ര​​മേ​​ശ്, രാ​​ജ​​ൻ ചാ​​ക്കോ, ബി.​​ആ​​ർ. മ​​ഞ്ജീ​​ഷ്, മ​​നോ​​ജ് ജോ​​ർ​​ജ്, സു​​ജാ​​ത ബി​​ജു, മെ​​ഡി​​ക്ക​​ൽ ഓ​​ഫീ​​സ​​ർ ഡോ. ​​ര​​ശ്മി ജി., ​​ഹെ​​ൽ​​ത്ത് ഇ​​ൻ​​സ്പെ​​ക്ട​​ർ രാ​​ജു കെ.​​ജെ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.