പു​​ൽ​​ക്കൂ​​ടി​​ന്‍റെ ദൃ​​ശ്യാ​​വി​​ഷ്കാ​​രം ന​​ട​​ത്തി
കോ​​ട്ട​​യം: ബി​​സി​​എം കോ​​ള​​ജി​​ലെ ഇ​​ക്ക​​ണോ​​മി​​ക്സ് ഡി​​പ്പാ​​ർ​​ട്ടു​​മെ​​ന്‍റി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ പു​​ൽ​​ക്കൂ​​ടി​​ന്‍റെ ദൃ​​ശ്യാ​​വി​​ഷ്കാ​​രം ന​​ട​​ത്തി.
ഉ​​ണ്ണി​​ശോ ഒ​​ഴി​​കെ​​യു​​ള്ള എ​​ല്ലാ​​വ​​രെ​​യും പ്ര​​ത്യേ​​ക വേ​​ഷ​​വി​​ധാ​​ന​​ങ്ങ​​ളോ​​ടെ​​യാ​​ണു ഇ​​ക്ക​​ണോ​​മി​​ക്സ് ഡി​​പ്പാ​​ർ​​ട്ടു​​മെ​​ന്‍റി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ അ​​വ​​ത​​രി​​പ്പി​​ച്ച​​ത്. ഇ​​താ​​യി​​രു​​ന്നു ത​​ൽ​​സ​​മ​​യ പൂ​​ൽ​​ക്കൂ​​ടി​​ന്‍റെ പ്ര​​ത്യേ​​ക​​ത. പ്ര​​ദ​​ർ​​ശ​​ന പൂ​​ൽ​​ക്കൂ​​ടി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം പ്രി​​ൻ​​സി​​പ്പ​​ൽ സി​​സ്റ്റ​​ർ ബെ​​റ്റ്സി നി​​ർ​​വ​​ഹി​​ച്ചു.
പ്ര​​ദ​​ർ​​ശ​​ന​​ത്തി​​നു അ​​ധ്യാ​​പ​​ക​​രു​​ടെ​​യും അ​​ന​​ധ്യാ​​പ​​ക​​രു​​ടെ​​യും വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ​​യും നേ​​തൃ​​ത്വ​​ത്തി​​ലാ​​യി​​രു​​ന്നു. വേ​​റി​​ട്ട പ​​രി​​പാ​​ടി​​യോ​​ടെ കോ​​ള​​ജി​​ൽ ക്രി​​സ്മ​​സ് ആ​​ഘോ​​ഷ​​ങ്ങ​​ൾ​​ക്കു തു​​ട​​ക്ക​​മാ​​യി.

ക​ർ​ഷ​ക യൂ​ണി​യ​ൻ -എം ​ സം​സ്ഥാ​ന ക​മ്മി​റ്റി യോഗം

കോ​ട്ട​യം: കേ​ര​ള കോ​ൺ​ഗ്ര​സ് രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ പ്ര​സ​ക്തി ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന മ​ഹാ​സ​മ്മേ​ള​ന​മാ​ണ് കോ​ട്ട​യ​ത്ത് ന​ട​ക്കു​ന്ന​തെ​ന്ന് ക​ർ​ഷ​ക യൂ​ണി​യ​ൻ -എം ​സം​സ്ഥാ​ന ക​മ്മി​റ്റി. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് റെ​ജി കു​ന്നം​കോ​ട്ട് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​യി ന​ട​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ.​പി. ജോ​സ​ഫ്, ജോ​സ് ക​ങ്ങ​ഴ, അ​ലോ​ഷ്യ​സ് ഏ​ബ്ര​ഹാം, മാ​ത്ത​ച്ച​ൻ പ്ലാ​ത്തോ​ട്ടം, ടോ​മി ഇ​ട​യോ​ടി, ഭാ​സ്ക​ര​ൻ​നാ​യ​ർ കി​ഴ​ക്കേ​മു​റി​യി​ൽ, മോ​ൻ​സ് കു​ന്പ​ള​ന്താ​നം, തോ​മ​സ് നി​ല​പ്പ​ന, ജോ​യി കെ. ​മാ​ത്യൂ​സ്, പോ​ൾ അ​ല​ക്സ് പാ​റാ​ശേ​രി, അ​പ്പ​ച്ച​ൻ നെ​ടു​ന്പ​ള്ളി​ൽ, കെ.​എ​സ്. സെ​ബാ​സ്റ്റ്യ​ൻ, ജോ​സ് വ​ള്ളേ​ക്ക​ളം, സെ​ബാ​സ്റ്റ്യ​ൻ കു​ഴി​മ​ണ്ണി​ൽ, ഗ​ർ​വാ​സി​സ്, അ​വി​രാ​ച്ച​ൻ കോ​ക്കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.