ത​​രി​​ശു​​നി​​ല​​ക്കൃ​​ഷി​​ക്ക് മു​​ള​​ക്കു​​ളം കൃ​​ഷി​​ഭ​​വ​​ന് പ​​ണം അ​​നു​​വ​​ദി​​ക്ക​ണ​മെ​ന്ന്
Thursday, December 14, 2017 2:39 PM IST
പെ​​രു​​വ: സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ ത​​രി​​ശു​​നി​​ല നെ​​ൽ​​കൃ​​ഷി​​ക്കു പ​​ണം ന​​ൽ​​കു​​ന്നു​​ണ്ടെ​​ങ്കി​​ലും മു​​ള​​ക്കു​​ളം കൃ​​ഷി ഭ​​വ​​ന് ഒ​​രു രൂ​​പ പോ​​ലും ല​​ഭി​​ച്ചി​​ട്ടി​​ല്ലെ​​ന്നു കൃ​​ഷി ഓ​​ഫീ​​സ​​ർ. മു​​ള​​ക്കു​​ളം കൃ​​ഷി​​ഭ​​വ​​നി​​ലെ വി​​വി​​ധ പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ലാ​​യി നൂ​​റോ​​ളം ഏ​​ക്ക​​ർ ത​​രി​​ശു നി​​ല​​ത്താ​​ണ് ഇ​​ത്ത​​വ​​ണ കൃ​​ഷി ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്. ത​​രി​​ശു കി​​ട​​ക്കു​​ന്ന പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ൽ കൂ​​ടു​​ത​​ലും ക​​ർ​​ഷ​​ക​​ർ പാ​​ട്ട​​ത്തി​​നെ​​ടു​​ത്താ​​ണ് കൃ​​ഷി ചെ​​യ്യു​​ന്ന​​ത്. മു​​ള​​ക്കു​​ളം സൗ​​ത്ത് പാ​​ട​​ശേ​​ഖ​​ര​​ത്തി​​ൽ ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്തം​​ഗ​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​ടെ​​യു​​ള്ള​​വ​​രാ​​ണ് ഇ​​ത്ത​​വ​​ണ കൃ​​ഷി ചെ​​യ്യു​​ന്ന​​ത്.
വ​​ർ​​ഷ​​ങ്ങ​​ളാ​​യി ത​​രി​​ശു കി​​ട​​ക്കു​​ന്ന നെ​​ൽ​​പാ​​ട​​ങ്ങ​​ൾ കൃ​​ഷി യോ​​ഗ്യ​​മാ​​ക്ക​​ണ​​മെ​​ങ്കി​​ൽ വ​​ൻ​​തു​​ക വേ​​ണം. ഇ​​തി​​നാ​​യാ​​ണ് സ​​ർ​​ക്കാ​​ർ ഹെ​​ക്ട​​റി​​ന് മു​​പ്പ​​തി​​നാ​​യി​​രം രൂ​​പ ന​​ൽ​​കു​​ന്ന​​ത്. ഇ​​തി​​ൽ ഇ​​രു​​പ​​ത്തി​​യ്യാ​​യി​​രം രൂ​​പ കൃ​​ഷി ചെ​​യ്യു​​ന്ന ക​​ർ​​ഷ​​ക​​നും അ​​യ്യാ​​യി​​രം രൂ​​പ സ്ഥ​​ല​​ത്തി​​ന്‍റെ ഉ​​ട​​മ​​യ്ക്കു​​മാ​​ണ് ന​​ൽ​​കു​​ന്ന​​ത്.
എ​​ന്നാ​​ൽ മു​​ള​​ക്കു​​ളം കൃ​​ഷി​​ഭ​​വ​​ന് അ​​ധി​​കൃ​​ത​​ർ പ​​ണം അ​​നു​​വ​​ദി​​ക്കാ​​ത്ത​​തി​​നാ​​ൽ ക​​ർ​​ഷ​​ക​​ർ സ്വ​​ന്തം പ​​ണം മു​​ട​​ക്കി​​യാ​​ണ് കൃ​​ഷി ചെ​​യ്യു​​ന്ന​​തെ​​ന്നും കൃ​​ഷി ഓ​​ഫീ​​സ​​ർ പ​​റ​​ഞ്ഞു.
ത​​രി​​ശു​​നി​​ല​​ക്കൃ​​ഷി​​ക്ക് മു​​ള​​ക്കു​​ളം കൃ​​ഷി​​ഭ​​വ​​ന് പ​​ണം അ​​നു​​വ​​ദി​​ക്കാ​​ൻ അ​​ടി​​യ​​ന്തി​​ര ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നാ​​ണ് ക​​ർ​​ഷ​​ക​​രു​​ടെ ആ​​വ​​ശ്യം.