അ​ഗ്നി​ശ​മ​ന യൂ​ണി​റ്റു​ക​ളി​ലെ ഫോ​ണ്‍ ത​ക​രാ​റി​ൽ
Friday, December 15, 2017 11:57 AM IST
അ​ടി​മാ​ലി: ബി​എ​സ്എ​ൻ​എ​ൽ ഒ​ഴി​കെ​യു​ള്ള ഫോ​ണു​ക​ളി​ൽ​നി​ന്നു വി​ളി​ച്ചാ​ൽ കി​ട്ടാ​ത്ത ലാ​ൻ​ഡ് ന​ന്പ​രു​ക​ളു​മാ​യി അ​ടി​മാ​ലി, മൂ​ന്നാ​ർ അ​ഗ്നി​ശ​മ​ന സേ​നാ യൂ​ണി​റ്റു​ക​ൾ.
അ​ടി​മാ​ലി ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റി​ലെ ഫോ​ണ്‍ ന​ന്പ​ർ 04864 224101, മൂ​ന്നാ​റി​ലേ​ത് 04865 230290 ആ​ണ്.
ഈ ​ര​ണ്ടു ന​ന്പ​രു​ക​ളി​ലേ​ക്കും ബി​എ​സ്എ​ൻ​എ​ൽ ഒ​ഴി​കെ​യു​ള്ള ഫോ​ണു​ക​ളി​ൽ​നി​ന്നു വി​ളി​ച്ചാ​ൽ ഡ​യ​ൽ ടോ​ണ്‍ തു​ട​ക്ക​ത്തി​ൽ​ത്ത​ന്നെ നി​ശ്ച​ല​മാ​കും. ഇ​തു​കാ​ര​ണം മേ​ഖ​ല​യി​ൽ ഉ​ണ്ടാ​കു​ന്ന അ​ത്യാ​ഹി​ത​ങ്ങ​ൾ യ​ഥാ​സ​മ​യം ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റു​ക​ളി​ൽ അ​റി​യി​ക്കാ​നാ​കു​ന്നി​ല്ല.
ജി​ല്ല​യി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ളും ഇ​ത​ര അ​പ​ക​ട​ങ്ങ​ളും കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ടു​ചെ​യ്യു​ന്ന​ത് അ​ടി​മാ​ലി, മൂ​ന്നാ​ർ ഫ​യ​ർ​സ്റ്റേ​ഷ​നു​ക​ളു​ടെ പ​രി​ധി​യാ​യ ദേ​വി​കു​ളം താ​ലൂ​ക്കി​ലാ​ണ്. ഇ​തോ​ടൊ​പ്പം ഇ​ടു​ക്കി താ​ലൂ​ക്കി​ന്‍റെ​യും ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്കി​ന്‍റെ​യും പ​ത്തോ​ളം പ!​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​ങ്ങ​ളും ആ​ശ്ര​യി​ക്കു​ന്ന​ത് അ​ടി​മാ​ലി, മൂ​ന്നാ​ർ ഫ​യ​ർ​സ്റ്റേ​ഷ​നു​ക​ളെ​യാ​ണ്.
കൊ​ച്ചി - ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത ക​ട​ന്നു​പോ​കു​ന്ന നേ​ര്യ​മം​ഗ​ലം മു​ത​ൽ ബോ​ഡി​മെ​ട്ട് വ​രെ​യു​ള്ള 100 കി​ലോ​മീ​റ്റ​ർ ദൂ​രം അ​പ​ക​ട​പാ​ത​യാ​ണ്.
ഫോ​ണി​ന്‍റെ ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​എ​സ്എ​ൻ​എ​ൽ ഓ​ഫി​സി​ൽ അ​ധി​കൃ​ത​ർ പ​ല​ത​വ​ണ പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല.