വ​ഞ്ചി​വ​യ​ൽ ആ​ദി​വാ​സി കോ​ള​നി​യി​ലും കാ​ട്ടാ​ന ഇ​റ​ങ്ങി
പീ​രു​മേ​ട്: ജ​ന​വാ​സ കേ​ന്ദ്ര​ത്തി​നു പി​ന്നാ​ലെ വ​ള്ള​ക്ക​ട​വ് വ​ഞ്ചി​വ​യ​ൽ ആ​ദി​വാ​സി കോ​ള​നി​യി​ലും കാ​ട്ടാ​ന​യി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ക്കു​ന്നു. കാ​ട്ടാ​ന​ക​ൾ കൂ​ട്ട​മാ​യി എ​ത്തു​ന്ന​തോ​ടെ ഭീ​തി​യൊ​ഴി​യാ​തെ വ​ള്ള​ക്ക​ട​വ് വ​ഞ്ചി​വ​യ​ൽ അ​ദി​വാ​സി കോ​ള​നി നി​വാ​സി​ക​ൾ. പെ​രി​യാ​ർ ടൈ​ഗ​ർ റി​സ​ർ​വ് വ​ന​ത്തി​നു​ള്ളി​ലാ​ണ് കോ​ള​നി​ക്കാ​ർ താ​മ​സി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി രാ​ത്രി​യി​ൽ ഒ​രു കൊ​ന്പ​നും മൂ​ന്നു കു​ട്ടി​യാ​ന​ക​ളു​മ​ട​ക്കം നാ​ല് ആ​ന​ക​ളാ​ണ് ഇ​വ​രു​ടെ കു​ടി​ക​ൾ​ക്ക് സ​മീ​പ​ത്തെ​ത്തി വ്യാ​പ​ക​മാ​യി വി​ള​ക​ൾ ന​ശി​പ്പി​ച്ച​ത്. കൃ​ഷി​യി​ട​ത്തി​ലെ ക​വു​ങ്ങ്, തെ​ങ്ങ്, വാ​ഴ, മു​ള​ക് എ​ന്നീ കൃ​ഷി​ക​ൾ ന​ശി​പ്പി​ച്ചു.
കാ​ട്ടാ​ന, കു​ര​ങ്ങ് തു​ട​ങ്ങി​യ​വ ഈ ​മേ​ഖ​ല​ക​ളി​ൽ വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചി​രു​ന്നു. രാ​ത്രി​യി​ലാ​ണ് കാ​ട്ടാ​ന​ക​ൾ വ്യാ​പ​ക​മാ​യി എ​ത്തു​ന്ന​ത്. മാ​സ​ങ്ങ​ൾ​ക്കു​മു​ൻ​പും ഈ ​പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന​ക​ൾ എ​ത്തി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചി​രു​ന്നു.
കാ​ട്ടാ​ന​ക​ൾ വ്യാ​പ​ക​മാ​യി ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ എ​ത്തു​ന്ന​തോ​ടെ രാ​ത്രി​യി​ൽ ഉ​റ​ങ്ങാ​ൻ​പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ. വ​നം വ​കു​പ്പി​ൽ വി​വ​രം അ​റി​യി​ക്കു​മെ​ങ്കി​ലും ആ​രും എ​ത്താ​റി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. ന​ഷ്ട​പ്പെ​ട്ട വി​ള​ക​ൾ​ക്ക് ആ​നു​പാ​തി​ക​മാ​യ ന​ഷ്ട പ​രി​ഹാ​രം വ​നം​വ​കു​പ്പ് ന​ൽ​കാ​ത്ത​തും കൃ​ഷി​ക്കാ​ർ​ക്ക് ദു​രി​ത​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.
ആ​ദി​വാ​സി കു​ടി​യി​ൽ 81 കു​ടും​ബ​ങ്ങ​ളാ​ണ് താ​മ​സി​ക്കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ൻ​പ് ജ​ന​വാ​സ കേ​ന്ദ്ര​മാ​യ ത​ങ്ക​മ​ല​യി​ലും വ​ഞ്ചി​വ​യ​ൽ ആ​ദി​വാ​സി​ക്കു​ടി​ക്കും സ​മീ​പ​ത്താ​യി വ​നം​വ​കു​പ്പ് പ​തി​ന​ഞ്ച് ല​ക്ഷ​ത്തോ​ളം രൂ​പ മു​ട​ക്കി വൈ​ദ്യു​തി ഫെ​ൻ​സിം​ഗ് സ്ഥാ​പി​ച്ചെ​ങ്കി​ലും ഇ​ത് ഫ​ല​പ്ര​ദ​മാ​യി​ല്ല. നാ​ട്ടു​കാ​ർ പാ​ട്ട​കൊ​ട്ടി ശ​ബ്ദ​മു​ണ്ടാ​ക്കി​യാ​ണ് ആ​ന​ക്കൂ​ട്ട​ത്തെ ഓ​ടി​ക്കു​ന്ന​ത്.
പെ​രി​യാ​ർ ന​ദി​യി​ൽ നീ​രൊ​ഴു​ക്ക് ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് എ​ളു​പ്പ​ത്തി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ൾ എ​ത്തു​ന്ന​ത്. ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് കാ​ട്ടാ​ന​ക​ൾ കൂ​ട്ട​മാ​യി എ​ത്തി വ്യാ​പ​ക​മാ​യി കൃ​ഷി​യി​ട​ങ്ങ​ൾ ന​ശി​പ്പി​ക്കു​വാ​ൻ തു​ട​ങ്ങി​യ​തോ​ടെ ആ​ന​യെ വ​ന​ത്തി​ലേ​ക്ക് ഓ​ടി​ക്കാ​ൻ പു​ക​യ്ക്ക​ൽ ത​ന്ത്ര​വു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി. വ​ള്ള​ക്ക​ട​വ്, മൂ​ല​ക്ക​യം പ്ര​ദേ​ശ​ത്ത് വ​ന​പാ​ല​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​ക്കോ ഡെ​വ​ല​പ്മെ​ന്‍റ് ക​മ്മി​റ്റി (ഇ​ഡി​സി) യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ട്ടാ​ന​ക​ൾ കൂ​ട്ട​ത്തോ​ടെ ഇ​റ​ങ്ങു​ന്ന സ്ഥ​ല​ത്ത് മു​ള​ക് ക​ത്തി​ച്ച് പു​ക​യ്ക്കു​ക​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ. എ​രി​വു​ള്ള വ​റ്റൽ മു​ള​കു ക​ത്തി​ച്ചാ​ൽ അ​സ​ഹ​നീ​യ​മാ​യ എ​രി​വോ​ടു​കൂ​ടി​യ കു​ത്ത​ൽ മൂ​ലം ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​ന ഇ​റ​ങ്ങി​ല്ലെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്.