വി​ജ്ഞാ​ന ശേ​ഖ​ര​മൊ​രു​ക്കി മ​രി​യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ
ക​ട്ട​പ്പ​ന: ക്രി​സ്മ​സ് സ​മ്മാ​ന​മാ​യി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഗ്ര​ന്ഥ​ശേ​ഖ​ര​മൊ​രു​ക്കി കു​ട്ടി​ക്കാ​നം മ​രി​യ​ൻ കോ​ള​ജ് ബി​ബി​എ ര​ണ്ടാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളെ​ത്തി. കോ​ഴി​മ​ല ഗ​വ​ണ്‍​മെ​ന്‍റ് ട്രൈ​ബ​ൽ എ​ൽ​പി സ്കൂ​ളി​ൽ എ​ഴു​ന്നൂ​റി​ൽ​പ​രം പു​സ്ത​ക​ങ്ങ​ൾ ന​ൽ​കി ലൈ​ബ്ര​റി നി​ർ​മി​ച്ചാ​ണ് മ​രി​യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ക്രി​സ്മ​സ് സ​ന്തോ​ഷം പ​ങ്കു​വ​ച്ച​ത്.
കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ 10 രൂ​പ മു​ത​ൽ 2000 രൂ​പ​വ​രെ വി​ല​യു​ള്ള പു​സ്ത​ക​ങ്ങ​ൾ സ​മാ​ഹ​രി​ച്ച് സ്കൂ​ളി​നാ​യി ന​ൽ​കി. മ​രി​യ​ൻ കോ​ള​ജി​ലെ എ​ല്ലാ ക്ലാ​സി​ലെ​യും വി​ദ്യാ​ർ​ഥി​ക​ൾ എ​ക്സ്റ്റ​ൻ​ഷ​ൻ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ സാ​മൂ​ഹി​ക സേ​വ​നം ന​ട​ത്തു​ന്നു​ണ്ട്.
ര​ണ്ടാം​വ​ർ​ഷ ബി​ബി​എ വി​ദ്യാ​ർ​ഥി​ക​ൾ ഈ​വ​ർ​ഷം സാ​മൂ​ഹി​ക സേ​വ​ന​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത് കോ​ഴി​മ​ല ഗ​വ​ണ്‍​മെ​ന്‍റ് ട്രൈ​ബ​ൽ എ​ൽ​പി സ്കൂ​ളാ​യി​രു​ന്നു. കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 65 മ​രി​യ​ൻ വി​ദ്യാ​ർ​ഥി​ക​ളാ​ണ് സ്കൂ​ളി​ലെ ലൈ​ബ്ര​റി തു​ട​ങ്ങി​യ​ത്. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ പ​ച്ച​ക്ക​റി​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി വി​വി​ധ​ത​രം പ​ച്ച​ക്ക​റി തൈ​ക​ൾ ജൈ​വ​മാ​യി ന​ടു​ക​യും കു​ട്ടി​ക​ൾ​ക്ക് ഗൈ​ഡ​ൻ​സ് ക്ലാ​സു​ക​ളും വി​നോ​ദ​പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്തു.
സ്കൂ​ൾ ലൈ​ബ്ര​റി​യു​ടെ ഉ​ദ്ഘാ​ട​നം റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ​യും ജൈ​വ പ​ച്ച​ക്ക​റി തോ​ട്ട​നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം കാ​ഞ്ചി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ത്യു ജോ​ർ​ജും നി​ർ​വ​ഹി​ച്ചു. ബി​ബി​എ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ത​ല​വ​ൻ പ്ര​ഫ. ജോ​ഷി ജോ​ണ്‍, മെ​ൽ​ബി ജോ​സ​ഫ്, സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ അ​നി​ൽ ജോ​സ​ഫ്, എ​ക്സ്റ്റ​ൻ​ഷ​ൻ പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ൽ സെ​ബാ​സ്റ്റ്യ​ൻ ജോ​ർ​ജ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ഇ​ന്ദു സാ​ബു, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ.​എം. ജ​യ്മോ​ൻ, സ്കൂ​ൾ സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് സ​തീ​ഷ് വ​ർ​ക്കി, പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ സെ​ബാ​സ്റ്റ്യ​ൻ ജോ​ർ​ജ്, വി​ദ്യാ​ർ​ഥി​ക​ളാ​യ ടോം ​കെ. ടോ​മി, ആ​ൽ​ഫി ടോ​മി, അ​നൂ​പ് വി. ​തോ​മ​സ്, സാ​ന്ദ്ര വി. ​സാ​ഹി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.