സി​പി​എം ഏ​രി​യ സ​മ്മേ​ള​നം
Friday, December 15, 2017 11:58 AM IST
നെ​ടു​ങ്ക​ണ്ടം: സി​പി​എം നെ​ടു​ങ്ക​ണ്ടം ഏ​രി​യ സ​മ്മേ​ള​നം ഇന്നും നാളെയും ന​ട​ക്കു​മെ​ന്ന് സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 22 -ാം പാ​ർ​ട്ടി കോ​ണ്‍​ഗ്ര​സി​ന് മു​ന്നോ​ടി​യാ​യി രാ​ജ്യ​മെ​ന്പാ​ടും ന​ട​ക്കു​ന്ന ഘ​ട​ക സ​മ്മേ​ള​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഏ​രി​യാ സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്. ഇന്ന് ​രാ​വി​ലെ ഒ​ന്പ​തി​ന് പ​താ​ക ഉ​യ​ർ​ത്ത​ൽ. തു​ട​ർ​ന്ന് നെ​ടു​ങ്ക​ണ്ടം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം പാ​ർ​ട്ടി സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ.​പി. മേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും. നാളെ ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് 600 റെ​ഡ് വാ​ള​ണ്ടി​യ​ർ​മാ​ർ പ​ങ്കെ​ടു​ക്കു​ന്ന ചു​വ​പ്പു​സേ​നാ മാ​ർ​ച്ചും 7500 പേ​ർ പ​ങ്കെ​ടു​ക്കു​ന്ന പ്ര​ക​ട​ന​വും ആ​രം​ഭി​ക്കും. കി​ഴ​ക്കേ​ക്ക​വ​ല​യി​ൽ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന സ​മ്മേ​ള​ന വേ​ദി​യി​ൽ പൊ​തു​സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം വൈ​ദ്യു​തി മ​ന്ത്രി എം.​എം മ​ണി നി​ർ​വ​ഹി​ക്കും.