തോ​ട്ടം തൊ​ഴി​ലാ​ളി പ​ണി​മു​ട​ക്ക് 21ന്
പ​ത്ത​നം​തി​ട്ട: തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ കു​റ​ഞ്ഞ കൂ​ലി 600 രൂ​പ​യാ​യി വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു 21 ന് ​സം​സ്ഥാ​ന​ത്തെ എ​ല്ലാ തോ​ട്ട​ങ്ങ​ളി​ലും പ​ണി​മു​ട​ക്ക് ന​ട​ത്തി സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ര്‍​ച്ച് ന​ട​ത്താ​ന്‍ സം​യു​ക്ത ട്രേ​ഡ് യു​ണി​യ​ന്‍ തീ​രു​മാ​നം.
സ​ര്‍​ക്കാ​ര്‍ വി​ജ്ഞാ​പ​ന​ത്തി​ലൂ​ടെ നി​ശ്ച​യി​ച്ച ശ​മ്പ​ള കാ​ലാ​വ​ധി 31 ന് ​അ​വ​സാ​നി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ത​വ​ണ ശ​മ്പ​ള പ​രി​ഷ്ക​ര​ണ ച​ര്‍​ച്ച​ക​ള്‍ നീ​ണ്ടു​പോ​യ​പ്പോ​ള്‍ ഉ​ണ്ടാ​യ മൂ​ന്നാ​റി​ലെ പെ​ന്പി​ളൈ ഒ​രു​മെ സ​മ​ര​മാ​ണ് വി​ജ്ഞാ​പ​ന​മാ​യി കൂ​ലി നി​ശ്ച​യി​ക്കാ​ന്‍ അ​വ​സാ​നം സ​ര്‍​ക്കാ​രി​നെ പ്രേ​രി​പ്പി​ച്ച​ത്.
റ​ബ​ര്‍ തോ​ട്ട​ങ്ങ​ളി​ല്‍ 400, തേ​യി​ല എ​സ്റ്റേ​റ്റു​ക​ളി​ല്‍ 320 എ​ന്നീ ക്ര​മ​ത്തി​ലാ​ണ് ഇ​പ്പോ​ള്‍ ദി​വ​സ ശ​ന്പ​ളം. ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ല്‍ തോ​ട്ടം മേ​ഖ​ല​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന,കൂ​ലി ബാ​ങ്ക് വ​ഴി എ​ന്ന​ത് മാ​റ്റി നേ​രി​ല്‍ ന​ല്‍​കു​ക. താ​ത്കാ​ലി​ക തൊ​ഴി​ലാ​ളി​ക​ളെ സ്ഥി​ര​പ്പെ​ടു​ത്തു​ക,ആ​ശ്രി​ത​ര്‍​ക്ക് നി​യ​മ​നം ന​ല്‍​കു​ക, ഗ്രാ​റ്റു​വി​റ്റി ക​ണ​ക്കാ​കു​മ്പോ​ള്‍ 30 ദി​വ​സം അ​ടി​സ്ഥാ​ന​മാ​ക്കി ക​ണ​ക്കെ​ടു​ക്കു​ക, എ​സ്റ്റേ​റ്റ് റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ പ​ണി​ക​ള്‍ സു​ഗ​മ​മാ​യി ന​ട​ക്കാ​ന്‍ പാ​ത​ക​ള്‍ ത​ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് വി​ട്ടു ന​ല്‍​കു​ക, ചെ​റു​കി​ട തോ​ട്ടം ക്ഷേ​മ പ​ദ്ധ​തി ആ​ക​ര്‍​ഷ​ക​മാ​ക്കു​ക എ​ന്നി​വ​യും ആ​വ​ശ്യ​ങ്ങ​ളാ​ണ്.
​സം​യു​ക്ത സ​മ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി പ​ത്ത​നം​തി​ട്ട കോ ​ഓ​പ്പ​റേ​റ്റി​വ് കോ​ള​ജി​ല്‍ ചേ​ര്‍​ന്ന പ്ര​വ​ര്‍​ത്ത​ക സ​മ്മേ​ള​ന​ത്തി​ല്‍ പ്ലാ​ന്‍റേ​ഷ​ന്‍ ഫെ​ഡ​റേ​ഷ​ന്‍ (ഐ​എ​ന്‍​ടി​യു​സി) സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ്യോ​തി​ഷ്കു​മാ​ര്‍ മ​ല​യാ​ല​പ്പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ഐ​ടി​യു ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മ​ല​യാ​ല​പ്പു​ഴ മോ​ഹ​ന്‍ ഉ​ദ്ഘാ​ട​നം​ചെ​യ്തു. എ. ​എ​സ്. ര​ഘു​നാ​ഥ്, പ്ര​ഫ. കെ. ​വി. മോ​ഹ​ന്‍​കു​മാ​ര്‍, ഇ​ള​മ​ണ്ണൂ​ര്‍ ര​വി, പി. ​കെ. ഗോ​പി, അ​ങ്ങാ​ടി​ക്ക​ല്‍ വി​ജ​യ​കു​മാ​ര്‍, പി. ​കെ. സോ​മ​രാ​ജ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.