പ​ഴ​വ​ങ്ങാ​ടി​യി​ൽ ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ അ​വി​ശ്വാ​സ നോ​ട്ടീ​സ്
റാ​ന്നി: പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​മേ​റ്റി​ട്ട് ആ​റു​മാ​സം പി​ന്നി​ട്ട​തി​ന്‍റെ പി​റ്റേ​ന്നു​ത​ന്നെ അ​ടു​ത്ത അ​വി​ശ്വാ​സ​നോ​ട്ടീ​സ്.പ്ര​സി​ഡ​ന്‍റ് ബോ​ബി ഏ​ബ്ര​ഹാം, വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​ജി ചാ​ക്കോ എ​ന്നി​വ​ർ​ക്കെ​തി​രെ എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ളാ​ണ് അ​വി​ശ്വാ​സ​ത്തി​നു നോ​ട്ടീ​സ് ന​ൽ​കി​യ​ത്.
ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​ത്തി​നി​ടെ മൂ​ന്നാ​മ​ത്തെ പ്ര​സി​ഡ​ന്‍റാ​ണ് ബോ​ബി ഏ​ബ്ര​ഹാം. എ​ൽ​ഡി​എ​ഫി​ലെ ര​ണ്ട് മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ അ​ട​ക്കം ഏ​ഴു​പേ​രാ​ണ് പ്ര​മേ​യ നോ​ട്ടീ​സി​ൽ ഒ​പ്പു​വ​ച്ചി​രി​ക്കു​ന്ന​ത്.
എ​ൽ​ഡി​എ​ഫി​ലെ വി​മ​ത അം​ഗ​ങ്ങ​ളും യു​ഡി​എ​ഫും ചേ​ർ​ന്ന ഭ​ര​ണ​സ​മി​തി​യാ​ണ് ഇ​പ്പോ​ൾ അ​ധി​കാ​ര​ത്തി​ലു​ള്ള​ത്.
നേ​ര​ത്തെ എ​ൽ​ഡി​എ​ഫി​നെ പി​ന്തു​ണ​ച്ചി​രു​ന്ന ബോ​ബി ഏ​ബ്ര​ഹാ​മാ​ണ് പ്ര​സി​ഡ​ന്‍റ്. 17 അം​ഗ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ൽ യു​ഡി​എ​ഫി​ന്‍റേ​ത​ട​ക്കം എ​ട്ടു​പേ​രു​ടെ പി​ന്തു​ണ​യും ഏ​ക ബി​ജെ​പി അം​ഗ​ത്തി​ന്‍റെ പി​ന്തു​ണ​യും നേ​ടി​യാ​ണ് ബോ​ബി ഏ​ബ്ര​ഹാം പ്ര​സി​ഡ​ന്‍റാ​യ​ത്.
എ​ൽ​ഡി​എ​ഫി​ലെ അ​നി​ൽ തു​ണ്ടി​യി​ൽ, അ​നു ടി. ​സാ​മു​വേ​ൽ, ഷൈ​നി രാ​ജീ​വ്, പൊ​ന്നി തോ​മ​സ്, അ​നി സു​രേ​ഷ്, ലാ​ലി ജോ​സ​ഫ്, ബെ​റ്റ്സി കെ. ​ഉ​മ്മ​ൻ, ബി​നി​റ്റ് മാ​ത്യു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​വി​ശ്വാ​സ നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.പ്ഞ്ചാ​യ​ത്ത് പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യ അ​ലം​ഭാ​വ​വും വീ​ഴ്ച​യും ഭ​ര​ണ​നേ​തൃ​ത്വം കാ​ട്ടി​യ​താ​യി അ​വി​ശ്വാ​സ നോ​ട്ടീ​സി​ൽ പ​റ​യു​ന്നു.
പ​ട്ടി​ക​ജാ​തി, വ​ർ​ഗ​വി​ഭാ​ഗ​ത്തി​ൽ പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ച്ചി​ട്ടി​ല്ല. ഈ ​വി​ഭാ​ഗ​ത്തി​ന്‍റെ ഭ​വ​ന​പു​ന​രു​ദ്ധാ​ര​ണം, കോ​ള​നി​ക​ളി​ലേ​ക്ക് പൈ​പ്പു​നീ​ട്ട​ൽ, ജ​ല​സം​ഭ​ര​ണി, കു​ട്ടി​ക​ൾ​ക്ക് ലാ​പ്ടോ​പ്പ്, സൈ​ക്കി​ൾ വി​ത​ര​ണം, ബ​സ് സ്റ്റാ​ൻ​ഡ് ന​വീ​ക​ര​ണം, മാ​ലി​ന്യ സം​സ്ക​ര​ണം തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളും അ​ട്ടി​മ​റി​ച്ച​താ​യി നോ​ട്ടീ​സി​ൽ പ​റ​യു​ന്നു.