‌വ​ന​ഭൂ​മി പ്ര​ത്യേ​ക ഉ​ത്ത​ര​വി​ലൂ​ടെ ഏ​റ്റെ​ടു​ത്ത് കെ​എ​സ്ആ​ർ​ടി​സി​ക്കു പാ​ർ​ക്കിം​ഗ് സൗ​ക​ര്യം
ശ​ബ​രി​മ​ല: പ​ന്പ ക​ഐ​സ്ആ​ർ​ടി​സി ബ​സ് സ്റ്റേ​ഷ​നോ​ടു ചേ​ർ​ന്ന വ​നം​വ​കു​പ്പ് സ്ഥ​ലം ജി​ല്ലാ ക​ള​ക്ട​ർ പ്ര​ത്യേ​ക ഉ​ത്ത​ര​വി​ലൂ​ടെ ഏ​റ്റെ​ടു​ത്ത് പാ​ർ​ക്കിം​ഗി​നാ​യി അ​നു​വ​ദി​ച്ചു.
ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​ത്തി​ലെ 34 (ജെ) ​വ​കു​പ്പു പ്ര​കാ​ര​മാ​ണ് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ പാ​ർ​ക്കു ചെ​യ്യു​ന്ന​തി​നു​വേ​ണ്ടി സ്ഥ​ലം ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.വ​നം​വ​കു​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്ത് വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ചി​ട്ടു​ള്ള​തി​നാ​ൽ ഇ​ക്കൊ​ല്ലം വി​ട്ടു​ന​ൽ​കാ​നാ​കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു വ​നം​വ​കു​പ്പ്. ദേ​വ​സ്വം, റ​വ​ന്യു​മ​ന്ത്രി​മാ​ർ ഇ​ട​പെ​ട്ടെ​ങ്കി​ലും വി​ട്ടു​വീ​ഴ്ച​യു​ണ്ടാ​യി​ല്ല. വി​വി​ധ​ത​ല​ങ്ങ​ളി​ൽ ച​ർ​ച്ച ന​ട​ന്നെ​ങ്കി​ലും സ്ഥ​ലം ന​ൽ​കി​ല്ലെ​ന്ന നി​ല​പാ​ട് തു​ട​ർ​ന്ന​തോ​ടെ​യാ​ണ് ദു​ര​ന്ത​നി​വാ​ര​ണ നി​യ​മം പ്ര​യോ​ഗി​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ർ​ബ​ന്ധി​ത​മാ​യ​ത്.
കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ​ക്കു പാ​ർ​ക്കിം​ഗ് സ്ഥ​ലം കു​റ​ഞ്ഞ​തോ​ടെ ഇ​വ റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്യു​ന്ന​തും ഗ​താ​ഗ​ത ത​ട​സ​ത്തി​നു കാ​ര​ണ​മാ​യി​രു​ന്നു.
മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ബ​സ് സ്റ്റേ​ഷ​നു തൊ​ട്ട​ടു​ത്ത 70 സെ​ന്‍റു സ്ഥ​ല​ത്താ​ണ് തീ​ർ​ഥാ​ട​ന​കാ​ല​ത്ത് പാ​ർ​ക്കിം​ഗ് ന​ട​ത്തി​യി​രു​ന്ന​ത്. ഇ​ത്ര​യും സ്ഥ​ലം ഏ​റ്റെ​ടു​ത്ത​തോ​ടെ ഇ​ന്ന​ലെ വൈ​കു​ന്നേ​രം മു​ത​ൽ ബ​സു​ക​ൾ ഇ​വി​ടെ പാ​ർ​ക്കു ചെ​യ്തു തു​ട​ങ്ങി.