വാ​ർ​ത്ത വെ​ളി​ച്ച​മാ​യി; ഫെ​ലി​ക്സി​ന് ഇ​നി ച​ക്ര​വേ​ഗം
ആ​ല​ക്കോ​ട്(​ക​ണ്ണൂ​ർ): ദീ​പി​ക സ്റ്റു​ഡ​ന്‍റ് റി​പ്പോ​ർ​ട്ട​റു​ടെ വാ​ർ​ത്താ​വി​വ​ര​ണം ഫെ​ലി​ക്സി​ന് തു​ണ​യാ​യി. ദു​രി​ത​പൂ​ർ​ണ​മാ​യി​രു​ന്ന സ്കൂ​ൾ യാ​ത്ര​യി​ലി​നി അ​വ​ന് മു​ച്ച​ക്ര സ്കൂ​ട്ട​റി​ന്‍റെ തു​ണ​യു​ണ്ടാ​കും. ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് ത​ല​ശേ​രി അ​തി​രൂ​പ​ത ക​മ്മി​റ്റി​യു​ടെ ക്രി​സ്മ​സ് സ​മ്മാ​ന​മാ​യാ​ണ് മു​ച്ച​ക്ര സ്കൂ​ട്ട​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ട് ഇ​ന്ന​ലെ ഫെ​ലി​ക്സ് ബി​നോ​യി​ക്ക് കൈ​മാ​റി​യ​ത്. ആ​ല​ക്കോ​ട് സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി അ​നു​ഗ്ര​ഹ​ഭാ​ഷ​ണം ന​ട​ത്തി. ആ​ശാ​ൻ​ക​വ​ല​യി​ലെ കീ​മ​റ്റ​ത്തി​ൽ ബി​നോ​യി-​ലി​സി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്‌ ഫെ​ലി​ക്സ്.
ക​ണി​യ​ൻ​ചാ​ൽ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​യ ഫെ​ലി​ക്സി​ന്‍റെ​യും സ​ഹ​പാ​ഠി​യെ എ​ടു​ത്തു​കൊ​ണ്ട് സ്കൂ​ളി​ലേ​ക്ക് പോ​കു​ന്ന ഉ​റ്റ​സു​ഹൃ​ത്തും അ​യ​ൽ​വാ​സി​യു​മാ​യ അ​ഗ​സ്റ്റി​ൻ തോ​മ​സ് എ​ന്ന അ​മ​ലി​ന്‍റെ​യും അ​ത്യ​പൂ​ർ​വ സ്നേ​ഹ​ബ​ന്ധ​ത്തി​ന്‍റെ ക​ഥ ന​വം​ബ​ർ 14ന് ​ശി​ശു​ദി​ന​ത്തി​ൽ "ദീ​പി​ക സ്റ്റു​ഡ​ന്‍റ് റി​പ്പോ​ർ​ട്ട​ർ' വാ​യാ​ട്ടു​പ​റ​ന്പ് സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ല​സ്ടു വി​ദ്യാ​ർ​ഥി ആ​ൻ​മേ​രി കു​ര്യ​ൻ ഓ​ര​ത്തേ​ലാ​ണ് ലോ​ക​ത്തെ അ​റി​യി​ച്ച​ത്.
" ഞ​ങ്ങ​ളു​ടെ ന​ന്മ​യാ​ണ് അ​മ​ലും ഫെ​ലി​ക്സും ! ' എ​ന്ന ത​ല​ക്കെ​ട്ടി​ൽ ദീ​പി​ക​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച വാ​ർ​ത്ത ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട എ​കെ​സി​സി അ​തി​രൂ​പ​ത ക​മ്മി​റ്റി ഫെ​ലി​ക്സി​ന്‍റെ ദു​രി​തം ച​ർ​ച്ച​ചെ​യ്യു​ക​യും മു​ച്ച​ക്ര സ്കൂ​ട്ട​ർ ന​ൽ​കാ​ൻ തീ​രു​മാ​നി​ക്കു​ക​യു​മാ​യി​രു​ന്നു. ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ടി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ളും പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ്ര​ചോ​ദ​ന​മാ​യി. 80,000 രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് മു​ച്ച​ക്ര സ്കൂ​ട്ട​ർ ന​ൽ​കി​യ​ത്. വാ​ഹ​ന​ത്തി​ന്‍റെ ആ​ശീ​ർ​വാ​ദ​ക​ർ​മ​വും ആ​ർ​ച്ച്ബി​ഷ​പ് നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ഫെ​ലി​ക്സി​ന് താ​ങ്ങും​ത​ണ​ലു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​മ​ലി​നെ​യും ഫെ​ലി​ക്സി​ന്‍റെ സാ​ഹ​ച​ര്യ​ങ്ങ​ൾ ലോ​ക​ത്തെ അ​റി​യി​ച്ച സ്റ്റു​ഡ​ന്‍റ് റി​പ്പോ​ർ​ട്ട​ർ ആ​ൻ മേ​രി കു​ര്യ​നെ​യും ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ട് ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു.
ച​ട​ങ്ങി​ൽ എ​കെ​സി​സി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ദേ​വ​സ്യ കൊ​ങ്ങോ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ഫ്രാ​ൻ​സി​സ് മേ​ച്ചി​റാ​ക​ത്ത്, ഗ്ലോ​ബ​ൽ സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി പു​ഞ്ച​ക്കു​ന്നേ​ൽ, തോ​മ​സ് മാ​ണി, ഡേ​വി​സ് ആ​ല​ങ്ങാ​ട​ൻ, കു​ഞ്ഞ​മ്മ തോ​മ​സ്, ജോ​യി പൂ​വ​ത്തു​ങ്ക​ൽ, തോ​മ​സ് ഒ​ഴു​ക​യി​ൽ, ജോ​ർ​ജ് വി​ല്ല​ന്താ​നം, ഫി​ലി​പ്പ് വെ​ളി​യ​ത്ത്, ബി​നോ​യി തോ​മ​സ്, ജോ​ർ​ജ് വ​ട​ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ശ​രീ​ര​ത്തി​ന്‍റെ ഇ​ട​തു​ഭാ​ഗം സ്വാ​ധീ​ന​മി​ല്ലാ​തെ പി​റ​ന്ന ഫെ​ലി​ക്സി​നെ ഉ​ള്ള​തെ​ല്ലാം വി​റ്റാ​ണ് അ​വ​ന്‍റെ കു​ടും​ബം ചി​കി​ത്സി​ച്ച​ത്. ഏ​ഴു​വ​ർ​ഷം തു​ട​ർ​ച്ച​യാ​യി ന​ട​ത്തി​യ ഫി​സി​യോ​തെ​റാ​പ്പി​യി​ലൂ​ടെ പ​ര​സ​ഹാ​യ​ത്താ​ൽ ഒ​രു​വി​ധം ന​ട​ക്കാ​മെ​ന്നാ​യി. മി​ക​ച്ച നി​ല​യി​ൽ പ​ത്താം ക്ലാ​സ് പൂ​ർ​ത്തി​യാ​ക്കി​യ ഫെ​ലി​ക്സി​ന് തു​ട​ർ​പ​ഠ​ന​ത്തി​ന് സ്കൂ​ളി​ലേ​ക്കു​ള്ള യാ​ത്ര പ്ര​ശ്ന​മാ​യ​തോ​ടെ ദൈ​വ​ദൂ​ത​നെ പോ​ലെ സ​ഹ​പാ​ഠി​യും ക​ളി​ക്കൂ​ട്ടു​കാ​ര​നു​മാ​യ അ​മ​ൽ ക​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു.