മാ​തൃ​സ​ഹോ​ദ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മു​ങ്ങി​യ രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി ശ്രീ​ക​ണ്ഠ​പു​ര​ത്ത് പി​ടി​യി​ൽ
ശ്രീ​ക​ണ്ഠ​പു​രം: കൊ​ല​ക്കേ​സ് പ്ര​തി​യാ​യ രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി ശ്രീ​ക​ണ്ഠ​പു​ര​ത്ത് അ​റ​സ്റ്റി​ൽ. രാ​ജ​സ്ഥാ​നി​ലെ ക​റോ​ളി ജി​ല്ല​യി​ൽ​പ്പെ​ട്ട കൊ​യി​ലി സ്വ​ദേ​ശി മ​ഹേ​ഷ് കു​മാ​ർ മീ​ണ​യെ (21) യാ​ണ് ശ്രീ​ക​ണ്ഠ​പു​രം എ​സ്ഐ ടി.​പി.​രാ​ധാ​കൃ​ഷ്ണ​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.
സ്വ​ത്ത് ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടാ​ഴ്ച മു​ന്പ് മാ​താ​വി​ന്‍റെ സ​ഹോ​ദ​രി രാ​ജ​സ്ഥാ​നി​ലെ ക​റോ​ളി ഖ​ഡ്മു​റ​യി​ലെ പു​ൾ​മ​ണി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​ണ് ഇ​യാ​ളെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​യാ​ളു​ടെ പി​താ​വി​നെ​യും സ​ഹോ​ദ​ര​നെ​യും രാ​ജ​സ്ഥാ​ൻ പോ​ലീ​സ് നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നെ​ങ്കി​ലും മ​ഹേ​ഷ് കു​മാ​ർ പോ​ലീ​സി​നെ വെ​ട്ടി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.ശ്രീ​ക​ണ്ഠ​പു​രം ഐ​ച്ചേ​രി​യി​ലെ സു​ഹൃ​ത്തി​നൊ​പ്പ​മാ​ണ് ഒ​രാ​ഴ്ച​യി​ലേ​റെ​യാ​യി ഇ​യാ​ൾ താ​മ​സി​ച്ചി​രുന്ന​ത്. സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ രാ​ജ​സ്ഥാ​ൻ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ൾ ശ്രീ​ക​ണ്ഠ​പു​ര​ത്തു​ള്ള​താ​യി വ്യ​ക്ത​മാ​യ​തോ​ടെ വി​വ​രം ശ്രീ​ക​ണ്ഠ​പു​രം പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.
ചെ​ങ്ങ​ളാ​യി​യി​ൽ സു​ഹൃ​ത്തി​നോ​ടൊ​പ്പം മാ​ർ​ബി​ൾ ജോ​ലി ചെ​യ്ത് ഐ​ച്ചേ​രി​യി​ലെ താ​മ​സ​സ്ഥ​ല​ത്തേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു വ​ച്ചാ​ണ് ഇ​യാ​ളെ ശ്രീ​ക​ണ്ഠ​പു​രം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ രാ​ജ​സ്ഥാ​നി​ൽ​നി​ന്നു​ള്ള പോ​ലീ​സ് സം​ഘം ശ്രീ​ക​ണ്ഠ​പു​ര​ത്ത് എ​ത്തി​യി​ട്ടു​ണ്ട്. പ്ര​തി​യെ രാ​ജ​സ്ഥാ​ൻ പോ​ലീ​സി​നു കൈ​മാ​റി. എ​എ​സ്ഐ നാ​രാ​യ​ണ​ൻ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ നൗ​ഷാ​ദ്, ഷാ​ജി എ​ന്നി​വ​രും പോ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.