ലേ​ബ​ർ ര​ജി​സ്ട്രേ​ഷ​ൻ ക്യാ​ന്പ് ന​ട​ത്തി
ചെ​റു​പു​ഴ: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ചെ​റു​പു​ഴ​യി​ല്‍ ലേ​ബ​ർ ര​ജി​സ്ട്രേ​ഷ​ൻ ക്യാ​ന്പ് ന​ട​ത്തി. ജി​ല്ലാ സെ​ക്ര​ട്ട​റി ജെ.​സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​പി. അ​ബ്ദു​ൽ ഖാ​ദ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി. ലേ​ബ​ർ ഓ​ഫീ​സ​ർ സി. ​സ​ജി​ത്ത്, ടി.​സി.​വി.​ല​ജി​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി​ക്ക് സ്വീ​ക​ര​ണം നാ​ളെ

തേ​ർ​ത്ത​ല്ലി: പെ​രി​ങ്ങാ​ല സെ​ന്‍റ് ജൂ​ഡ്സ് തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ ത​ല​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി​ക്ക് നാ​ളെ രാ​വി​ലെ 7.30ന് ​സ്വീ​ക​ര​ണം ന​ൽ​കും. തു​ട​ർ​ന്നു ന​വീ​ക​രി​ച്ച യൂ​ദാ​ത​ദ്ദേവൂ​സി​ന്‍റെ ഗ്രോ​ട്ടോ ബി​ഷ​പ് ആ​ശീ​ർ​വ​ദി​ക്കും. വിശുദ്ധ കുർബാനയും വ​ച​ന​സ​ന്ദേ​ശ​വും മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി നി​ർ​വ​ഹി​ക്കും. വി​കാ​രി ഫാ. ​തോ​മ​സ് വാ​ളി​പ്ലാ​ക്ക​ൽ, അ​പ്പ​ച്ച​ൻ ക​ണി​യാം​പാ​ല​യ്ക്ക​ൽ, ത​ങ്ക​ച്ച​ൻ കൊ​ച്ചു​വീ​ട്ടി​ൽ, കു​ട്ടി​ച്ച​ൻ അ​രി​ക്ക​ത്താ​ഴെ, ഷോ​ബി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.