സു​മ​ന​സു​ക​ളു​ടെ കാ​രു​ണ്യ​ത്തി​നു കാ​ത്തുനി​ൽ​ക്കാ​തെ അ​ന്ന​മ്മ യാ​ത്ര​യാ​യി
Saturday, December 16, 2017 3:14 PM IST
കാ​ഞ്ഞ​ങ്ങാ​ട്: സു​മ​ന​സു​ക​ളു​ടെ കൂ​ട്ടാ​യ്മ​യി​ൽ നി​ർ​മി​ച്ചു ന​ൽ​കി​യ ഭ​വ​ന​ത്തി​ൽ താ​മ​സി​ക്കാ​തെ അ​ന്ന​മ്മ യാ​ത്ര​യാ​യി. ഏ​ഴു​മ​ക്ക​ളും മ​രു​മ​ക്ക​ളു​മു​ണ്ടാ​യി​ട്ടും വാ​ർ​ധ​ക്യ​ത്തി​ന്‍റെ അ​വ​സാ​ന നാ​ളു​ക​ളി​ൽ നി​രാ​ലം​ബ​യാ​യി ക​ഴി​ഞ്ഞി​രു​ന്ന 96 വ​യ​സു​ള്ള അ​ന്ന​മ്മ ക​ഴി​ഞ്ഞ നാ​ലു മാ​സ​മാ​യിപ​ട​ന്ന​ക്കാ​ട്ട് എ​സ്ഡി​സിസ്‌റ്റേഴ്സ് ന​ട​ത്തു​ന്ന സ്നേ​ഹ സ​ദ​ൻ അ​ഭ​യ​കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു. പാ​ണ​ത്തൂ​ർ നെ​ല്ലി​ക്കു​ന്നി​ലെ പ​രേ​ത​നാ​യ കൊ​ച്ചു ക​റു​ത്തേ​ട​ത്ത് മ​ത്താ​യി​യു​ടെ ഭാ​ര്യ​യാ​യ അ​ന്ന​മ്മ ഭ​ർ​ത്തൃവി​യോ​ഗ​ത്തോ​ടെ ത​നി​ച്ചാ​യി.

സ്വ​ത്തെ​ല്ലാം മ​ക്ക​ൾ​ക്കു ഭാ​ഗം​വ​ച്ചു ന​ൽ​കി​യ​തോ​ടെ ഒ​റ്റ​പ്പെ​ട്ടു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ രോ​ഗ​ങ്ങ​ളും അ​ന്ന​മ്മ​യെ ത​ള​ർ​ത്തി. ഇ​വ​രു​ടെ ദ​യ​നീ​യാ​വ​സ്ഥ​യ​റി​ഞ്ഞ പ​ന​ത്ത​ടി പാ​ലി​യേ​റ്റീ​വ് സൊ​സൈ​റ്റി പ്ര​വ​ർ​ത്ത​ക​ർ പ​രി​ച​ര​ണം ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഏ​റെ​ക്കാ​ലം ഇ​വ​ർ​ക്ക് ഭ​ക്ഷ​ണ​വും മ​രു​ന്നും വ​സ്ത്ര​ങ്ങ​ളും ന​ൽ​കി. ഇ​തി​നി​ട​യി​ൽ അ​സു​ഖം മൂ​ർ​ച്ഛി​ച്ച​പ്പോ​ൾ കോ​ടോ​ത്ത് വാ​ട​ക വീ​ട്ടി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ഇ​ള​യ മ​ക​ൾ ആ​ൻ​സി​യു​ടെ വീ​ട്ടി​ലെ​ത്തി​ച്ചു. ഇ​വി​ടെ​യാ​ണെ​ങ്കി​ൽ ഒ​റ്റ​മു​റി​യി​ൽ ക​ഴി​യു​ന്ന കു​ടും​ബ​ത്തി​ന് ദു​രി​തം ഇ​ര​ട്ടി​യാ​യി.

ഇ​തേ​ത്തു​ട​ർ​ന്നാ​ണ് പ​ട​ന്ന​ക്കാ​ട്ടെ സ്നേ​ഹ സ​ദ​ൻ അ​ധി​കൃ​ത​ർ അ​ന്ന​മ്മ​യെ ഏ​റ്റെ​ടു​ത്ത​ത്. ഇ​വി​ടെ വ​ച്ച് ഇ​ന്ന​ലെ​യാ​യി​രു​ന്നു അ​ന്ത്യം. അ​ന്ന​മ്മ​യു​ടെ ആ​രോ​ഗ്യ​നി​ല​യും ഇ​ള​യ മ​ക​ളു​ടെ ദു​ര​വ​സ്ഥ​യു​മ​റി​ഞ്ഞാ​ണ് പെ​രി​യ സെ​ന്‍റ് പോ​ൾ​സ് ഇ​ട​വ​ക വി​കാ​രി​യും ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ സ്നേ​ഹ​തീ​രം കൗ​ണ്‍​സി​ലിം​ഗ് സെ​ന്‍റ​ർ ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​സെ​ബാ​ൻ ചെ​രി​പ്പു​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​വ​ർ​ക്ക് വീ​ട് നി​ർ​മി​ച്ചു ന​ൽ​കാ​ൻ രം​ഗ​ത്തി​റ​ങ്ങി​യ​ത്. ഇ​തി​നാ​യി അ​ഞ്ചു ല​ക്ഷ​ത്തോ​ളം രൂ​പ സ​മാ​ഹ​രി​ച്ച് അ​മ്മ​യ്ക്കും മ​ക​ൾ​ക്കും വേ​ണ്ടി സ്വ​കാ​ര്യ വ്യ​ക്തി സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ ഭൂ​മി​യി​ൽ വീ​ടു നി​ർ​മി​ച്ച​ത്.

ഇ​തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച് ക്രി​സ്മ​സ് നാ​ളി​ൽ കൈ​മാ​റാ​നാ​യി​രു​ന്നു പ​ദ്ധ​തി. ത​ല​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്ര​ൻ മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി വീ​ട് വെ​ഞ്ച​ിരി​ക്കാ​മെ​ന്നും ഏ​റ്റി​രു​ന്നു. ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​യി​രി​ക്കെ​യാ​ണ് അ​ന്ന​മ്മ​യു​ടെ വി​യോ​ഗം. അ​ന്ന​മ്മ​യു​ടെ സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​പാ​ണ​ത്തൂ​ർ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും .