മനംനിറച്ച് ശ്രേ​യ
ഭീ​മ​ന​ടി: മ​ല​യോ​ര മേ​ഖ​ല​യി​ലെ പ്ര​ശ​സ്ത പി​ന്ന​ണി​ഗാ​യ​ക​രെ അ​ണി​നി​ര​ത്തി ഭീ​മ​ന​ടി സ്വ​ദേ​ശി ഷൈ​ൻ ജോ​സ് വ​രി​ക​ളെ​ഴു​തി ദൃ​ശ്യ സം​വി​ധാ​നം നി​ർ​വ​ഹി​ച്ച ക്രി​സ്തീ​യ ഭ​ക്തി​ഗാ​ന ആ​ൽ​ബം ’അ​ർ​പ്പ​ണം’ പു​റ​ത്തി​റ​ങ്ങി. ആ​ദ്യ​ഗാ​ന​മാ​യ ’മ​ഞ്ഞു​തി​രും രാ​ത്രി.. ക്രി​സ്മ​സ് ഗാ​നം ഇ​തി​നോ​ട​കം ത​ന്നെ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ശ്ര​ദ്ധ നേ​ടി​ക്ക​ഴി​ഞ്ഞു.

ആ​സ്വാ​ദ​ക​രു​ടെ മ​നം ക​വ​ർ​ന്ന ഈ ​ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് പാ​ട്ടി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​നം ക​വ​ർ​ന്ന കൊ​ച്ചു​ഗാ​യി​ക ശ്രേ​യ​ക്കു​ട്ടി​യാ​ണ്. മൂ​ന്നു സം​ഗീ​ത സം​വി​ധാ​യ​ക​ർ അ​ണി​നി​ര​ക്കു​ന്ന ആ​ൽ​ബ​ത്തി​ലെ മ​റ്റു ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് ശ്വേ​താ മോ​ഹ​ൻ, ജോ​ർ​ജ് പീ​റ്റ​ർ എ​ന്നി​വ​രാ​ണ്.

ആ​ൽ​ബ​ത്തി​ൽ യേ​ശു​വി​ന്‍റെ ജ​ന​നം മു​ത​ൽ ഉ​യി​ർ​പ്പു വ​രെ​യു​ള്ള ഓ​രോ ഘ​ട്ട​ങ്ങ​ളെ​യും പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന 11 വ്യ​ത്യ​സ്ത​ങ്ങ​ളാ​യ പാ​ട്ടു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ജോ​ബി​ൻ പി.​ജോ​ർ​ജ്, ആ​ൻ​ഡേ​ഴ്സ​ണ്‍ ആ​ല​പ്പു​ഴ, ഗി​ച്ചു ജോ​യ് എ​ന്നി​വ​ർ​ക്കൊ​പ്പം ഷൈ​ൻ ജോ​സും ഒ​രു ഗാ​ന​ത്തി​നു സം​ഗീ​ത​സം​വി​ധാ​നം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു. ഗ്രെ​യ്റ്റ​ൻ ബേ​ബി, നോ​ബി​ൾ മാ​ണി, ജോ​മോ​ൻ ജോ​സ് എ​ന്നി​വ​രാ​ണ് നി​ർ​മി​ച്ച​ത്.