സാന്ത്വനമായി അദാലത്ത്
കാ​സ​ർ​ഗോ​ഡ്: ജി​ല്ലാ ക​ള​ക്ട​ർ കെ. ജീ​വ​ൻ ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​നിസി​പ്പ​ൽ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ത്തി​യ കാ​സ​ർഗോഡ് താ​ലൂ​ക്ക് ത​ല അ​ദാ​ല​ത്തി​ൽ 121 പ​രാ​തി​ക​ൾ സ്വീ​ക​രി​ച്ചു. ഇ​ന്ന​ലെ മാ​ത്രം ല​ഭി​ച്ച​ത് 53 പ​രാ​തി​ക​ളാ​ണ്. ഇ​തി​ൽ 51 അ​പേ​ക്ഷ​ക​ൾ റ​വ​ന്യു​വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​യി​രു​ന്നു. 68 പ​രാ​തി​ക​ൾ ഈ ​മാ​സം 11 വ​രെ വ​രെ ല​ഭി​ച്ചി​രു​ന്നു.

അ​തി​ൽ 62 അ​പേ​ക്ഷ​ക​ൾ റ​വ​ന്യു വ​കു​പ്പു​മാ​യും ആ​റെ​ണ്ണം മ​റ്റു വ​കു​പ്പു​ക​ളു​മാ​യും ബ​ന്ധ​പ്പെ​ട്ട​താ​യി​രു​ന്നു.​അ​ങ്ങ​നെ മൊ​ത്തം 121 പ​രാ​തി​ക​ളാ​ണ് പ​രി​ഗ​ണി​ച്ച​ത്. ഭൂ​രി​ഭാ​ഗം പ​രാ​തി​ക​ളി​ലും പ​രി​ഹാ​ര​മു​ണ്ടാ​ക്കി. ബാ​ക്കി​യു​ള്ള​ത് ന​ട​പ​ടി​ക​ൾ​ക്കാ​യി വി​വി​ധ​വ​കു​പ്പു​ക​ൾ​ക്ക് കൈ​മാ​റി. കാ​സ​ർ​ഗോ​ഡ് ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ ബീ​ഫാ​ത്തി​മ ഇ​ബ്രാ​ഹിം, എ​ഡി​എം എ​ൻ. ദേ​വീ​ദാ​സ്, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ(​എ​ൽ ആ​ർ) കെ.​ര​വി​കു​മാ​ർ, ത​ഹ​സി​ൽ​ദാ​ർ പി.​കു​ഞ്ഞി​ക്ക​ണ്ണ​ൻ, വി​വി​ധ വ​കു​പ്പു​ക​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ, താ​ലൂ​ക്ക് പ​രി​ധി​യി​ലെ വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ക​ള​ക്ട​ർ ക​ണ്ടു ചോ​മാ​റു​വി​ന്‍റെ ദുഃ​ഖം

അ​ന്ധ​യാ​യ മ​ക​ളു​മാ​യി മു​ളി​യാ​റി​ൽ നി​ന്നെ​ത്തി​യ അ​ന്ധ​യാ​യ മ​ക​ളു​മാ​യി മു​ളി​യാ​റി​ൽ നി​ന്നെ​ത്തി​യ ചോ​മാ​റു​വി​ന് ക​ള​ക്ട​ർ​ക്ക് മു​ന്പി​ൽ ബോ​ധി​പ്പി​ക്കാ​നു​ണ്ടാ​യി​രു​ന്ന​ത് പ​തി​റ്റാ​ണ്ടു​ക​ളാ​യി താ​മ​സി​ക്കു​ന്ന ഭൂ​മി പ​തി​ച്ചു​ന​ൽ​ക​ണ​മെ​ന്ന​താ​യി​രു​ന്നു.

70 ക​ഴി​ഞ്ഞ ചോ​മാ​റു​വി​ന്‍റെ അ​പേ​ക്ഷ​യ്ക്ക് പ​രി​ഹാ​ര​മു​ണ്ടാ​ക്കു​ന്ന​തി​നൊ​പ്പം 34 വ​യ​സാ​യ മ​ക​ൾ സു​ജാ​ത​യ്ക്ക് ക​ണ്ണി​ന് ചി​കി​ത്സ​യ്ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്നും ഉ​റ​പ്പു​ന​ൽ​കി​യാ​ണ് ക​ള​ക്ട​ർ അ​മ്മ​യെ​യും മ​ക​ളെ​യും യാ​ത്ര​യാ​ക്കി​യ​ത്.
ജി​ല്ലാ ക​ള​ക്ട​ർ കെ. ​ജീ​വ​ൻ​ബാ​ബു ന​ട​ത്തി​യ കാ​സ​ർ​ഗോ​ഡ് താ​ലൂ​ക്ക് ത​ല പ​രാ​തി​പ​രി​ഹാ​ര അ​ദാ​ല​ത്തി​ലാ​ണ് അ​മ്മ​യ്ക്കും മ​ക​ൾ​ക്കും ജീ​വി​ത​ത്തി​ൽ പു​തു​വെ​ളി​ച്ചം ല​ഭി​ച്ച​ത്.ജ​നി​ച്ച​പ്പോ​ൾ ത​ന്നെ കാ​ഴ്ച​യ്ക്ക് പ്ര​ശ്ന​മു​ണ്ടാ​യി​രു​ന്നു സു​ജാ​ത​യ്ക്ക്. ഒ​രു ക​ണ്ണി​ന് നേ​രി​യ കാ​ഴ്ച മാ​ത്ര​മു​ണ്ടാ​യി​രു​ന്ന സു​ജാ​ത എ​സ്എ​സ്എ​ൽ​സി​വ​രെ പ​ഠി​ച്ചി​ട്ടു​ണ്ട്.

പ​ത്താം ക്ലാ​സ് പ​ഠ​ന​സ​മ​യ​ത്ത് കാ​ഴ്ച പൂ​ർ​ണ​മാ​യും ന​ഷ്ട​പ്പെ​ട്ടു. ഇ​പ്പോ​ൾ നാ​ലു​വ​ർ​ഷ​മാ​യി ആ​യു​ർ​വേ​ദ ചി​കി​ത്സ​യെ​ത്തു​ട​ർ​ന്ന് ഒ​രു ക​ണ്ണി​ന് നേ​രി​യ കാ​ഴ്ച​യു​ണ്ട്. മി​ക​ച്ച ചി​കി​ത്സ ല​ഭി​ച്ചാ​ൽ പൂ​ർ​ണ​മാ​യും കാ​ഴ്ച ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ചി​കി​ത്സ​യ്ക്കാ​വ​ശ്യ​മാ​യ സ​ഹാ​യം ല​ഭ്യ​മാ​ക്കു​വാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​വാ​ൻ ജി​ല്ലാ പ​ട്ടി​ക ജാ​തി വി​ക​സ​ന ഓ​ഫീ​സ​റോ​ട് ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു.