ആദിവാസികൾക്ക് നിർമിച്ച വീ​ടു​ക​ൾ കാ​ടു​മൂ​ടി ന​ശി​ക്കു​ന്നു
അ​ന്പ​ല​വ​യ​ൽ: കാ​രാ​പ്പു​ഴ പ​ദ്ധ​തി​ക്കു​വേ​ണ്ടി കു​ടി ഒ​ഴി​പ്പി​ക്ക​പ്പെ​ട്ട ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​നാ​യി ന​ത്തം​കു​നി പു​ൽ​പ്പ​ടി​ക്കു​ന്നി​ൽ നി​ർ​മി​ച്ച വീ​ടു​ക​ൾ കാ​ടു​മൂ​ടി ന​ശി​ക്കു​ന്നു.

20 വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് നി​ർ​മി​ച്ച 15 ഓ​ളം വീ​ടു​ക​ളാ​ണ് കാ​ടു​മൂ​ടി​ക്കി​ട​ക്കു​ന്ന​ത്. ര​ണ്ടു കു​ടും​ബ​ങ്ങ​ൾ​ക്ക് വേ​ണ്ടി ഒ​രു വീ​ട് എ​ന്ന നി​ല​യി​ലാ​ണ് ഇ​വി​ടെ കോ​ണ്‍​ക്രീ​റ്റ് വീ​ടു​ക​ൾ നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. ഒ​രു കു​ടും​ബ​ത്തി​ന് ക​ഴി​യാ​ൻ പോ​ലും സ്ഥ​ല​സൗ​ക​ര്യ​മി​ല്ലാ​ത്ത വി​ധ​ത്തി​ൽ ഒ​രു ചെ​റി​യ മു​റി​യും അ​ടു​ക്ക​ള​യു​മാ​ണ് വീ​ട്ടി​ലു​ള്ള​ത്. സ്ഥ​ല​പ​രി​മി​തി മൂ​ലം വാ​സ​യോ​ഗ്യ​മ​ല്ല എ​ന്ന കാ​ര​ണ​ത്താ​ൽ പ​ല കു​ടും​ബ​ങ്ങ​ളും ഈ ​വീ​ടു​ക​ൾ ഉ​പേ​ക്ഷി​ച്ചു പോ​യി. ആ​റോ ഏ​ഴോ കു​ടും​ബ​ങ്ങ​ൾ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ഇ​വി​ടെ അ​വ​ശേ​ഷി​ക്കു​ന്ന​ത്. ഒ​രു കു​ടും​ബ​ത്തി​ന് മാ​ത്രം താ​മ​സി​ക്കാ​ൻ സൗ​ക​ര്യ​മു​ള്ള വീ​ട്ടി​ൽ നാ​ലും അ​ഞ്ചും കു​ടും​ബ​ങ്ങ​ൾ ക​ഴി​യേ​ണ്ട അ​വ​സ്ഥ​യി​ലേ​ക്കും നീ​ങ്ങി.

ഇ​ത്ത​ര​ത്തി​ൽ ഞെ​ങ്ങി ഞെ​രു​ങ്ങി ശ്വാ​സം​മു​ട്ടി ക​ഴി​യേ​ണ്ട സ്ഥി​തി​യു​ണ്ടാ​യ​തോ​ടെ​യാ​ണ് പ​ല കു​ടും​ബ​ങ്ങ​ളെ​യും വീ​ടു​ക​ൾ ഉ​പേ​ക്ഷി​ച്ചു പോ​കാ​ൻ നി​ർ​ബ​ന്ധി​ത​രാ​ക്കി​യ​ത്. വീ​ടു​ക​ൾ ഏ​റി​യ പ​ങ്കും കാ​ടു​മൂ​ടി​ക്കി​ട​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണി​പ്പോ​ൾ. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി നാ​ലും അ​ഞ്ചും കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കേ​ണ്ട സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കി വീ​ടു​വി​ട്ടു​പോ​യ​വ​രെ തി​രി​കെ കൊ​ണ്ടു​വ​ന്ന് താ​മ​സി​പ്പി​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ആ​ദി​വാ​സി​ക​ൾ​ക്കി​ട​യി​ൽ നി​ന്ന് ഉ​യ​ർ​ന്നി​ട്ടു​ണ്ട്.